Agape

Tuesday, 9 November 2021

ദൈവം തന്റെ മക്കളെ കഷ്ടതയിൽ കൂടെ നടത്തുമോ

 ദൈവം തന്റെ മക്കളെ കഷ്ടതയിൽ കൂടെ നടത്തുമോ


പ്രിയ ദൈവപൈതലേ പലപ്പോഴും ജീവിതത്തിൽ കഷ്ടതകൾ വരുമ്പോൾ ദൈവം എന്റെ ജീവിതത്തിൽ എന്തിനു ഇത് വരുത്തി എന്നൊക്കെ നാം ദൈവത്തോട് ചോദിക്കാറുണ്ട്. യോസഫിനെ ദൈവം ദർശനം കാണിച്ചിട്ട് നേരിട്ട് മിസ്രയിമിന് അധിപതി ആകുക  ആയിരുന്നോ? അല്ലായിരുന്നു.പലവിധമായ ശോധനകളിൽ കൂടി കടത്തിവിട്ട് അവസാനം മിസ്രയിമിന് അധിപതി ആകുവായിരുന്നു. യോസഫ് കടന്നു പോയ ക്ലെശങ്ങളിൽ ഒക്കെയും ദൈവീക സാന്നിധ്യം യോസെഫിനോട് കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് യോസേഫിനു ദൈവം കടത്തിവിട്ട ശോധനകൾ വലിയ പ്രയാസം ആയി തോന്നിയില്ല.

പ്രിയ ദൈവപൈതലേ നീ കടന്നു പോകുന്ന ശോധനകൾ ദൈവം അനുവദിച്ചിട്ട് ആകുന്നു. നിന്റെ പരിശോധനയുടെ ഓരോ ഘട്ടത്തിലും നിന്റെ ദൈവം നിന്നോട് കൂട് ഉണ്ട്. നിന്നെ തകർക്കുവാനല്ല, നിന്നെ പണിവാനും, നിന്നെ മാന്യൻ ആകുവാൻ വേണ്ടിയാണ്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...