ദൈവീക ഭക്തൻ "
പ്രിയ ദൈവ പൈതലേ നീ ദൈവത്തിന്റെ മുമ്പിൽ ഭക്തൻ അല്ലെങ്കിൽ ഭക്ത ആണെങ്കിൽ. നീ വചനം അനുസരിക്കുന്നവർ ആയിരിക്കണം. പ്രാർത്ഥിക്കുന്നവർ ആയിരിക്കണം . ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ ആയിരിക്കണം സങ്കീർത്തനം ഒന്നാം അധ്യയത്തിൽ പറയുന്നത് പോലെ ദുഷ്ടൻമാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസിയുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു,യഹോവയുടെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്നവൻ എന്നാണ് ഒരു ഭക്തനെ കുറിച്ച് സങ്കീർത്തനകാരൻ പറയുന്നത്. മേല്പറഞ്ഞ കാര്യങ്ങൾ നീ അനുസരിച്ചാൽ നീ ആറ്റരികത്തു നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കും അവർ ചെയുന്നത് ഒക്കെയും സാധിക്കും.
പ്രിയ ദൈവപൈതലേ നിന്നെ കാണുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവം പറയുന്ന കല്പന പ്രകാരം ജീവിച്ചാൽ നിനക്ക് ആവശ്യം ഉള്ളത് തക്ക സമയത്തു ദൈവം തരും. അതിനു നീ ദൈവം പറയുന്നത് അനുസരിച്ചു ജീവിക്കണം.
No comments:
Post a Comment