Agape

Thursday, 4 November 2021

"യഹോവയിൽ ആശ്രയിക്കുന്നവർ"

 യഹോവയിൽ ആശ്രയിക്കുന്നവർ


യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു. ദൈവത്തിൽ ആശ്രയിക്കുന്നവർ അടിസ്ഥാനം ഇട്ടേക്കുന്നത് ക്രിസ്തുവാകുന്ന പാറമേൽ ആണ് . എന്തൊക്കെ പ്രതിക്കൂലങ്ങൾ വന്നാലും നിന്നെ തകർത്തു കളയുവാൻ സാധിക്കുകയില്ല. ദൈവത്തിൽ ആശ്രയിക്കുന്നവർ ദൈവവചനം അനുസരിക്കുന്നവർ ആയിരിക്കും. അങ്ങെനെയുള്ളവരെ ഒരു ശക്തിക്കും തകർത്തു കളയുവാൻ സാധിക്കയില്ല.നിന്റെ ജീവിതം ആകുന്ന പടകിനു നേരെ കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചേക്കാം. പക്ഷെ നിന്നെ കാത്തു സൂക്ഷിപ്പാൻ ദൈവം ഉണ്ട്. നിന്റെ ജീവിതം ആകുന്ന പടകിനു നേരെ വൻതിരമാലകൾ ആഞ്ഞടിച്ചേക്കാം.നിന്റെ ജീവിത പടകിൽ യേശു നാഥൻ ഉണ്ട്. കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ദൈവം നിന്റെ കൂടെ ഉണ്ട്.ഏതൊക്കെ ദുഷ്ട ശക്തി നിന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ദൈവത്തിന്റെ സംരക്ഷണം ഉള്ളത് കൊണ്ട് നിന്നെ തൊടുവാൻ പോലും ദുഷ്ടശക്തിക്കു സാധ്യമല്ല.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...