Agape

Monday, 1 November 2021

"ദൈവകരങ്ങളിലെ മനോഹരമായ ആഭരണം"

 ദൈവകരങ്ങളിലെ മനോഹരമായ ആഭരണം 


നാം ചിന്തിക്കും യോസഫിന്റെ കൂടെ ദൈവം ഇരുന്നിട്ട് യോസേഫിനു എന്തുകൊണ്ട് ഇതെല്ലാം വന്നു. ഇയ്യോബിനോട് കൂടെ ദൈവം ഇരുന്നിട്ട് ഇയോബിന് ഈ കഷ്ടതകൾ എന്തുകൊണ്ട് വന്നു.


ഒരു സ്വർണപ്പണിക്കാരന്റെ കൈയിൽ ഒരു സ്വർണ്ണം കിട്ടിയാൽ ആദ്യം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു മനോഹരമായ ആഭരണം ഉണ്ടാക്കുക എന്നതാണ്.അതിന്റ 

ഭാഗമായി സ്വർണത്തെ തീയിൽ കൂടി പലതവണ കടത്തി വിടുന്നു. സ്വർണ്ണത്തിന്റ അഴുക്കുകൾ എല്ലാം പോയി കഴിയുമ്പോൾ. അതിനെ തട്ടാൻ മനോഹരമായ ആഭരണം ഉണ്ടാക്കാൻ ആരംഭിക്കും. അവസാനം മനോഹരമായ ആഭരണം കാണുമ്പോൾ ഇത്രയും പ്രതിക്കൂലങ്ങളിൽ കൂടി ഈ ആഭരണം കടന്നു പോയി എന്നു ചിന്തിക്കുക പോലും ഇല്ല.

പ്രിയ ദൈവപൈതലേ നിന്നെ 

 തീയിൽ കൂടി എന്ന വണ്ണം ശോധനയിൽ കൂടി കടക്കുമ്പോൾ ദൈവം നിന്നെ മനോഹരമായ ആഭരണം ആക്കാൻ ആണ് ശ്രമിക്കുന്നത്. നന്നായി വേദന എടുക്കും, ഒറ്റപെടലുകൾ അനുഭവപെടും, എന്നിങ്ങനെ പല വിധ ശോധനകളിൽ കൂടി കടന്നു പോകേണ്ടി വരും. അപ്പോഴെല്ലാം നിന്റെ ദൈവം നിന്റെ കൂടെ ഉണ്ട് . നീ ഭാരപ്പെടേണ്ട നിന്റെ ദൈവം നിന്നെ മനോഹരമായ ഒരു ആഭരണം ആക്കി മാറ്റും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...