Agape

Saturday, 6 November 2021

ദൈവം പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ

 ദൈവം പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ


ദൈവം യോനയോടു പറഞ്ഞു നിനവേയിലേക്ക് പോകുവാൻ. യോനാ ദൈവം പറഞ്ഞത് അനുസരിക്കാതെ തർശിഷ്  നുള്ള കപ്പലിൽ കയറി. കപ്പൽ വൻ ആപത്തിൽ പെടുകയും അതിനു ഉത്തരവാദി യോനാ ആണെന്ന് മനസിലാക്കുകയും യോനയെ സമുദ്രത്തിൽ ഇടുകയും ചെയ്തു. അവിടെ ദൈവം കല്പിച്ചാക്കിയ മത്സ്യം യോനയെ വിഴുങ്ങുകയും മൂന്ന് ദിവസം യോനാ മത്സ്യത്തിന്റെ വയറ്റിൽ കിടക്കുകയും ചെയ്തു . അവസാനം യോനയെ മത്സ്യം നിനവയിൽ എത്തി യോനയെ ജീവനോടെ ശർദിക്കുകയും ചെയ്തു. പിന്നീട് യോനാ അവിടെ ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുകയും ചെയ്തു.

പ്രിയ ദൈവപൈതലേ നിന്നോട് ദൈവം എന്തെങ്കിലും ദൈവം നേരിട്ടോ ദൈവവചനത്തിലൂടെയോ ദൈവദാസന്മാരിൽ കൂടിയോ സംസാരിച്ചിട്ടുണ്ടെങ്കിൽ അത് അനുസരിക്കുക. അല്ലെങ്കിൽ യോനക്ക് വന്ന അവസ്ഥ നിനക്ക് വരികയും. നീ അവസാനം ദൈവം പറഞ്ഞത് അനുസരിക്കേണ്ടിയും വരും. അതിനാൽ ദൈവം പറഞ്ഞത് അനുസരിച്ചാൽ ശിക്ഷ വാങ്ങിക്കാതെ ദൈവം പറഞ്ഞത് അനുസരിക്കാം.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...