Agape

Monday, 31 July 2023

"വൈകല്യങ്ങളെ മറികടക്കാൻ സഹായിക്കുന്ന ദൈവം."

വൈകല്യങ്ങളെ മറികടക്കാൻ സഹായിക്കുന്ന ദൈവം. യബ്ബേസ് തന്റെ സഹോദരൻമാരേകാൾ ദൈവ സന്നിധിയിൽ മാന്യൻ ആയിരുന്നു. യബ്ബേസിന്റെ അമ്മ തന്നെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു യബ്ബേസ് എന്നു പേരിട്ടു. തിരുവെഴുത്തിൽ ഇപ്രകാരം പറയുന്നു യബ്ബേസ് ദൈവത്തോട് അപേക്ഷിക്കുന്നു ദൈവമേ എന്റെ അനർത്ഥം എനിക്ക് വ്യസനകാരണമായി തീരാതവണ്ണം എന്നെ കാത്തു സൂക്ഷിക്കണം. ദൈവം യബ്ബേസിന്റെ പ്രാർത്ഥന കേട്ടു. നമുക്കും ഓരോ തരത്തിലുള്ള രോഗങ്ങളും വൈകല്യങ്ങളും ഒക്കെ കണ്ടേക്കാം. യബ്ബേസ് പ്രാർത്ഥിച്ചത് കൂട്ട് നമുക്കും ദൈവത്തോട് പ്രാർത്ഥിക്കാം അനർത്ഥം വ്യസനകാരണമായി തീരാതെവണ്ണം കാത്തു സൂക്ഷിക്കാൻ. ദൈവം നിശ്ചയമായും യെബ്ബേസിനെ കാത്തുസൂക്ഷിച്ചത് കൂട്ട് നമ്മെയും കാത്തു സൂക്ഷിക്കും.

Sunday, 30 July 2023

"പരിശുദ്ധ ആത്മാവിന്റ സഹവാസം."

പരിശുദ്ധ ആത്മാവിന്റ സഹവാസം. പരിശുദ്ധ ആത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുമ്പോൾ നമുക്കു പാപത്തെയും നീതിയേയും കുറിച്ചു ബോധം വരുത്തും. നാം ഒരു തെറ്റ് അല്ലെങ്കിൽ പാപം ചെയ്യുവാൻ പോകുമ്പോൾ നമ്മുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധ ആത്മാവ് നമ്മുടെ മനസാക്ഷിയോട് സംസാരിക്കും. അപ്പോൾ മനസാക്ഷി നമുക്ക് ബോധം വരുത്തും അതു ചെയ്യരുത് എന്ന്. നാം അത് കേട്ടനുസരിച്ചാൽ പരിശുദ്ധ ആത്മാവിന്റ നിയന്ത്രണത്തിൽ ആയിരിക്കും.നാം പരിശുദ്ധ ആത്മാവിന്റെ നിയന്ത്രണത്തിൽ ആണെങ്കിൽ വിശുദ്ധിയോടെ ജീവിക്കുവാൻ സാധിക്കും. പരിശുദ്ധ ആത്മാവ് നമ്മിൽ സഹവാസം ചെയ്യുമ്പോൾ നമ്മെ അനുദിനം വഴി നടത്തുവാൻ ഇടയായി തീരും .

"ആശ്വസിപ്പിക്കുന്ന ദൈവം "

ആശ്വസിപ്പിക്കുന്ന ദൈവം. പല സാഹചര്യങ്ങൾ ജീവിതത്തിൽ വരുമ്പോൾ അതിൽ ചില ദുഃഖ സാഹചര്യങ്ങൾ വരുമ്പോൾ നമ്മുടെ ഹൃദയം തകർന്നു നാം കണ്ണുനീർ തൂകാറുണ്ട്. നമ്മുടെ ഹൃദയം തകർന്ന് നാം കരയുമ്പോൾ ദൈവം നമ്മെ ആശ്വസിപ്പിക്കും. കണ്ണുനീർ തൂകി ദൈവത്തോട് പ്രാർത്ഥിച്ചു കഴിയുമ്പോൾ നമ്മുടെ ഹൃദയത്തിൽ ദൈവീക സമാധാനം കടന്നുവരുകയും നമ്മുടെ മുമ്പിലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ ഉള്ള ബലം ദൈവം നമ്മുടെ ഉള്ളിൽ പകരുകയും ചെയ്യും.

Wednesday, 26 July 2023

"കഷ്ടതയും വേദനകളും വരുമ്പോൾ ക്രൂശിതനെ ധ്യാനിക്ക."

കഷ്ടതയും വേദനകളും വരുമ്പോൾ ക്രൂശിതനെ ധ്യാനിക്ക. നമ്മുടെ കഷ്ടങ്ങളും വേദനകളും യേശുനാഥൻ സഹിച്ച പങ്കപാടുകളുമായി ഓർക്കുമ്പോൾ ഒന്നുമില്ല എന്ന് തോന്നിപോകും. സ്വന്തം സമുദായം മുഴുവനും ഒരു തെറ്റും ചെയ്യാത്ത തന്നെ ക്രൂശിക്ക ക്രൂശിക്ക എന്ന് നിലവിളിക്കുമ്പോൾ യേശുനാഥൻ സഹിച്ച സങ്കടം ഓർക്കുമ്പോൾ നമ്മുടെ സങ്കടങ്ങൾ ഒന്നുമില്ല.റോമൻ സാമ്രാജ്യത്തിന്റെ പടയാളികളുടെ ചാട്ടവാറടിയും മരകുരിശും ചുമന്നും കൊണ്ടുള്ള യാത്രയിൽ വീണും എഴുന്നേറ്റും വീണും എഴുന്നേറ്റും ഗോൽഗാഥായിൽ എത്തിയപ്പോഴും, ഗോൽഗാഥായിൽ വച്ചു മരകുരിശിൽ ഇരു കൈകളിലും ആണികൾ തറയ്ക്കുമ്പോഴും കാലുകൾ രണ്ടിലും ആണികൾ തറച്ചപോഴും തലയിൽ മുൾകിരീടം ധരിപ്പിച്ചപ്പോഴും താൻ സഹിച്ച വേദനകൾ നാം അനുഭവിച്ചിട്ടില്ല. നമ്മുടെ കഷ്ടതകളും ദുഃഖങ്ങളും ഓർക്കുമ്പോൾ യേശുനാഥനെ ധ്യാനിക്കുമ്പോൾ സാരമില്ല എന്നു തോന്നും.

"താങ്ങുന്ന ദൈവം "

താങ്ങുന്ന ദൈവം. പലപ്പോഴും ഈ ലോക ജീവിതത്തിൽ നിരാശ പെട്ടു പോകാവുന്ന നേരത്ത് താങ്ങുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. ചിലപ്പോൾ താങ്ങായി എല്ലാവരും കാണും എങ്കിലും നമ്മുടെ പ്രശ്നങ്ങൾക്ക് യഥാർത്ഥ പരിഹാരം ലഭിച്ചെന്നു വരികയില്ല. ദൈവം നമ്മെ താങ്ങിയാൽ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം വരും.ദൈവത്തിന്റെ സഹായം നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം തളർന്നു പോകയില്ല പകരം ദൈവം നമ്മുടെ ജീവിതത്തിൽ സമാധാനം പകരും. ദൈവത്തിന്റെ സമാധാനം നമ്മുടെ കൂടെ ഉണ്ടെങ്കിൽ പ്രശ്നങ്ങൾ വന്നാലും പ്രതിക്കൂലങ്ങൾ വന്നാലും എല്ലാ പ്രാർത്ഥനകൾക്കും മറുപടി ലഭിച്ചില്ലെങ്കിലും മൂന്നോട്ടു പോകുവാൻ ഉള്ള ധൈര്യം ദൈവം പകരും.

Sunday, 23 July 2023

"ഹൃദയം തകരുമ്പോൾ ആശ്വസിപ്പിക്കുന്ന ദൈവം."

ഹൃദയം തകരുമ്പോൾ ആശ്വസിപ്പിക്കുന്ന ദൈവം. ബൈബിളിൽ ഹൃദയം തകർന്ന ഭക്തന്മാർക്കും ഭക്തകൾക്കും ദൈവം ആശ്വാസം ആയിത്തീർന്നിട്ടുണ്ട്. ഏലിയാവ് ഇസബെലിനെ പേടിച്ചു ഇരിക്കുമ്പോൾ ദൈവം തന്റെ ദൂതനെ അയച്ചു ആശ്വസിപ്പിക്കുന്നു.കനാന്യ സ്ത്രിയുടെ സങ്കടം കണ്ട ദൈവം അവരെ വിടുവിക്കുന്നു. താങ്കൾ ഒരു ദൈവ ഭക്തനോ ദൈവ ഭക്തയോ ആയിരിക്കാം. ദൈവത്തോട് താങ്കളുടെ സങ്കടം പകരുക. നിശ്ചയമായും ദൈവം താങ്കളെ വിടുവിക്കും.

Saturday, 22 July 2023

"അളവില്ലാത്ത സ്നേഹം പകരുന്ന ദൈവം"

അളവില്ലാത്ത സ്നേഹം പകരുന്ന ദൈവം. ദൈവം സ്നേഹം ആകുന്നു. ദൈവത്തിൽ നിന്നു ജനിക്കുന്നവൻ അന്യോന്യം സ്നേഹിക്കുന്നു. ദൈവം അളവില്ലാതെ സ്നേഹിക്കുന്നത് കൊണ്ടല്ലേ നാം ഇന്നു ജീവനോടെ ഇരിക്കുന്നത്. നമ്മുടെ പ്രവർത്തികൾ വിലയിരുത്തിയാൽ നമുക്കു ഇന്നു ജീവനോടെ ഭൂമിയിൽ ആയിരിക്കുവാൻ സാധിക്കുമോ. ദൈവത്തിന്റെ സ്നേഹം നമ്മുടെ പാപങ്ങളുടെ ബഹുത്വത്തെ മറച്ചു കളയുന്നു.ദൈവം നാം ചെയ്ത പാപങ്ങൾക്ക് പരിഹാരമായി കാൽവരി ക്രൂശിൽ യാഗമായി തീർന്നു.

Friday, 21 July 2023

"ദൈവം കൂടെയുള്ളപ്പോൾ എന്തിന് ഭയപ്പെടണം."

ദൈവം കൂടെയുള്ളപ്പോൾ എന്തിന് ഭയപ്പെ ടണം. നമ്മോടു കൂടെ ദൈവം ഉണ്ടെങ്കിൽ നാം എന്തിനു ഭയപ്പെടണം. ദൈവം നമ്മോട് കൂടെ ഉണ്ടെങ്കിൽ ജീവിതം സമാധാനം നിറഞ്ഞതായിരിക്കും. കഷ്ടങ്ങളും ദുഃഖങ്ങളും രോഗങ്ങളും വരികയില്ല എന്നല്ല അതിനെയൊക്കെ തരണം ചെയ്യുവാൻ ഉള്ള ശക്തി ദൈവം പകരും.ആകയാൽ ദൈവം നമ്മോടു കൂടിയുണ്ടെങ്കിൽ നാം എന്തിന് ഭയപ്പെടണം.

Thursday, 20 July 2023

"ആശ്വാസം നൽകുന്ന ദൈവം."

ആശ്വാസം നൽകുന്ന ദൈവം. മനുഷ്യർ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ആശ്വാസം. ജീവിത പ്രശ്നങ്ങൾ വർധിക്കുമ്പോൾ ആശ്വാസം തേടി മനുഷ്യൻ അലയാറുണ്ട്. പലപ്പോഴും മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന ആശ്വാസ വാക്കുകൾ നമുക്ക് യഥാർത്ഥ ആശ്വാസം ലഭിച്ചു എന്നു വരികയില്ല. പക്ഷെ ദൈവം തരുന്ന ആശ്വാസം ശാശ്വതം ആണ്. ആകയാൽ ദൈവത്തിൽ ആശ്രയിച്ചു യഥാർത്ഥ ആശ്വാസം പ്രാപിക്കുക .

Wednesday, 19 July 2023

"കണ്ണുനീരിന് മറുപടി ഉണ്ട്."

കണ്ണുനീരിന് മറുപടി ഉണ്ട്. കണ്ണുനീരോടെ പ്രാത്ഥിക്കുന്ന ദൈവഹിതപ്രകാരമായിട്ടുള്ള മറുപടികൾക്ക് ദൈവം മറുപടി അയക്കും. അതിനു ഉത്തമ ഉദാഹരണം ആണ് ഹന്നാ. ഹന്നായുടെ കണ്ണുനീർ കണ്ടു ദൈവം ഒരു ശമുവേൽ ബാലനെ നൽകി. പിൽകാലത്തു യിസ്രയേലിലെ പേരുകേട്ട പ്രവാചകൻ ആയി തീർന്നു ശമുവേൽ ബാലൻ. പ്രിയ ദൈവപൈതലേ നിങ്ങളുടെ കണ്ണുനീരോടെയുള്ള പ്രാർത്ഥനകൾ ദൈവഹിതം ആണെങ്കിൽ ദൈവം അതു നല്കും. ദൈവം നൽകുന്ന മറുപടി ശ്രേഷ്ഠം ആയിരിക്കും.

Tuesday, 18 July 2023

"ദൈവത്തിന്റെ കാവലും പരിപാലനവും."

ദൈവത്തിന്റെ കാവലും പരിപാലനവും. ദൈവത്തിന്റെ മറവിൽ വസിക്കുന്നവരെ ദൈവത്തിന്റെ കാവലും പരിപാലനവും എന്നും അവരുടെ കൂടെയിരിക്കും. സിംഹക്കൂട്ടിൽ നിന്ന് ദാനിയേലിനെ വിടുവിച്ച ദൈവം. അഗ്നികുണ്ടത്തിൽ നിന്നു മൂന്നു ബാലന്മാരെ വിടുവിച്ച ദൈവം. പത്രോസിനെ കാരാഗ്രഹത്തിൽ നിന്നു വിടുവിച്ച ദൈവം. ഈ ദൈവം നമ്മെയും വിടുവിക്കുവാൻ ശക്തനാണ്. അതിനു നാം ചെയ്യേണ്ടത് ദൈവത്തിന്റെ മറവിങ്കൽ വസിക്കുക ആണ്. ദൈവത്തിന്റെ കല്പനകൾ അനുസരിച്ചു നടക്കുന്നവർക്ക് പ്രശ്നങ്ങളും പ്രതിസന്ധികളും വരുകയില്ല എന്നല്ല അതിൽ നിന്നെല്ലാം ദൈവം നമ്മെ വിടുവിക്കാൻ ശക്തൻ ആണ്.

"കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായ ദൈവം."

കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായ ദൈവം. നമ്മുടെ കഷ്ടങ്ങളിൽ നമ്മോടു കൂടെയിരിക്കുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. കഷ്ടത വരുമ്പോൾ പലരും നമ്മെ വിട്ടകന്നു മാറിയെന്നു വരാം. ദൈവത്തെ അനുസരിക്കുന്ന വ്യക്തിയാണ് നമ്മൾ എങ്കിൽ നമ്മുടെ കഷ്ടങ്ങളിൽ ദൈവം നമ്മോടു കൂടെയിരിക്കും. യോസെഫിനോട് കൂടെയിരുന്ന ദൈവം നമ്മോടും കൂടെയിരിക്കും. കഷ്ടത ജീവിതത്തിൽ വരുത്തില്ല എന്നല്ല കഷ്ടതയെ തരണം ചെയ്യാൻ ഉള്ള ശക്തി ദൈവം നമുക്ക് തരും.

Sunday, 16 July 2023

"ദൈവത്തിന്റെ കരുതൽ."

ദൈവത്തിന്റെ കരുതൽ. കരയുന്ന കാക്ക കുഞ്ഞുങ്ങൾക്ക് സകല മൃഗജാലങ്ങൾക്കും ഭക്ഷണം നൽകുന്ന ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠമാണ്. ദൈവത്തിന്റെ സ്വരൂപത്തിൽ ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ കരുതൽ നമ്മോട് എത്ര വലുതായിരിക്കും. ദൈവം നമുക്ക് ആവശ്യമുള്ള ആഹാരവും മറ്റും ഓരോ ദിവസവും കരുതും. നാം അതിനെ ഓർത്തു ആകുലപെട്ട് നമ്മുടെ ഉള്ള സന്തോഷവും സമാധാനവും നഷ്ടപ്പെടുത്താതിരിക്കാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്.

Friday, 14 July 2023

"യഹോവ കരുതികൊള്ളും."

യഹോവ കരുതികൊള്ളും. പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലവിഷയങ്ങൾക്കും ഉത്തരം കിട്ടാതെ നാം ആയിരിക്കുമ്പോൾ ദൈവം നമ്മോട് പറയുന്ന ഒരു വാചകം ആണ് യഹോവ യിരെ അല്ലെങ്കിൽ യഹോവ കരുതികൊള്ളും. നിങ്ങൾക്ക് ആവശ്യമുള്ളത് ദൈവം കരുതിവച്ചിട്ടുണ്ട്.സമാധാനത്തോടെ ആയിരിക്കുക ദൈവം നമുക്കു വേണ്ടുന്നത് കരുതി വച്ചിട്ടുണ്ട്. യിസഹാക്കിനെ യാഗം കഴിക്കുന്നതിനു പകരമായി ആട്ടിൻകുട്ടിയെ ദൈവം കരുതിയതുപോൽ നമുക്ക് വേണ്ടുന്നത് ദൈവം കരുതി വച്ചിട്ടുണ്ട്.

Wednesday, 12 July 2023

"ജീവിതമാം പടക്."

ജീവിതമാം പടക്. ജീവിതമാം പടകിൽ യാത്ര ചെയ്യുമ്പോൾ തിരമാലകൾ പോലെ പ്രശ്നങ്ങൾ ജീവിതമാം പടകിനു നേരെ ആജ്ഞടിച്ചേക്കാം. നമ്മുടെ ജീവിതമാം പടകിൽ യേശുനാഥൻ ഉണ്ടെങ്കിൽ തിരമാല പോലെയുള്ള പ്രശ്നങ്ങളെ യേശുനാഥൻ ശാന്തമാക്കും. തിരമാല കണ്ടു ഭയപ്പെടാതെ യേശു നാഥനിൽ ആശ്രയിച്ചാൽ ജീവിതമാം പടക് മറുകരയിൽ എത്തുന്നത് വരെ യേശുനാഥനൻ നമ്മുടെ പടക് നിയന്ത്രിക്കും.

Tuesday, 11 July 2023

"ആശ്രയം ദൈവത്തിൽ."

ആശ്രയം ദൈവത്തിൽ. നമ്മുടെ ആശ്രയം ദൈവത്തിൽ ആയാൽ ഏതു പ്രതിസന്ധികൾ വന്നാലും അതിനെ മറികടക്കാൻ ദൈവം സഹായിക്കും.ദൈവത്തിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ വരികയില്ല എന്നല്ല പ്രതിക്കൂലങ്ങളെ തരണം ചെയ്യാൻ ഉള്ള ശക്തി ദൈവം പകരും.

Monday, 10 July 2023

"നിരാശയിലും പ്രത്യാശയോടെ."

നിരാശയിലും പ്രത്യാശയോടെ. പലപ്പോഴും ജീവിതത്തിൽ നിരാശ കടന്നു വരാം. ആരും സഹായിപ്പാനില്ല. രോഗങ്ങൾ ഒരു വശത്തു, സാമ്പത്തിക പ്രതിസന്ധികൾ മറുവശത്ത്. ഇങ്ങനെ പലവിധമാം പ്രശ്നങ്ങളിൽ കൂടി കടന്നുപോകുബോൾ നിരാശ ജീവിതത്തിൽ കടന്നു വരുന്നത് സാധാരണം ആണ്. നിരാശ വരുമ്പോൾ കർത്താവിൽ ആശ്രയിക്ക നമ്മുടെ നിരാശയെ കർത്താവു പ്രത്യാശയാക്കി മാറ്റും. ഭക്തന്മാർ നിരാശയിൽ കൂടി കടന്നു പോയപ്പോൾ കർത്താവിന്റെ സഹായത്താൽ നിരാശയെ പ്രത്യാശ ആക്കിമാറ്റി.

Sunday, 9 July 2023

"ഓരോ ദിവസവും കാത്തു പരിപാലിക്കുന്ന ദൈവം."

ഓരോ ദിവസവും കാത്തു പരിപാലിക്കുന്ന ദൈവം. ഓരോ ദിവസവും നമുക്ക് വേഗത്തിൽ കഴിഞ്ഞു പോകുന്നു. നാം പിറകിലോട്ട് നോക്കുമ്പോൾ ദൈവത്തിന്റെ കരുതൽ ഇല്ലായിരുന്നു എങ്കിൽ നാം ഇന്നു ജീവനോടെ കാണുമോ.ദൈവത്തിന്റെ സംരക്ഷണം എത്ര വർണ്ണിച്ചാലും മതി വരികയില്ല. ഓരോ ദിവസവും ജീവിക്കാൻ ആവശ്യമായത് തന്നു നമ്മെ കരുതുന്ന ദൈവത്തിന്റെ സ്നേഹം അവർണ്ണനീയം ആണ്.സൃഷ്ടികർത്താവിന്റെ സ്നേഹം നാം ഒന്നു ഓർത്താൽ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല.

"ദൈവത്തിന്റെ സ്നേഹം."

ദൈവത്തിന്റെ സ്നേഹം. ദൈവം എത്രമാത്രം നമ്മെ സ്നേഹിക്കുന്നു. നാം ദൈവത്തെ അനുസരിക്കാതെ ഈ ഭൂമിയിൽ ജീവിച്ചിട്ടും നമുക്ക് വേണ്ടുന്നത് എല്ലാം ദൈവം നൽകുന്നു. ദൈവത്തിന്റെ സ്നേഹം നമ്മോടു കൂടെ ഇല്ലെങ്കിൽ നാം ഇന്നു ഭൂമിയിൽ ജീവനോടെ ശേഷിക്കയില്ലായിരുന്നു. ദൈവത്തിന്റെ സ്നേഹം ദൈവം നമുക്ക് വേണ്ടി കാൽവറിയിൽ പ്രദർശിപ്പിച്ചത് ആണ്. ആകയാൽ ദൈവം സ്നേഹിക്കുന്നു എന്നു പറഞ്ഞു നാം പാപം ചെയ്തോണിരിക്കരുത്.ദൈവം നമ്മോടു കാണിക്കുന്ന സ്നേഹിക്കുന്ന സ്നേഹത്തിനു പകരമായി നമുക്ക് ദൈവത്തിന്റെ കല്പനകൾ അനുസരിച്ചു ദൈവത്തിന്റെ പ്രിയ മക്കൾ ആയിത്തീരാം.

Saturday, 8 July 2023

"ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആർ?"

ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആർ? ഈ പ്രപഞ്ചം സൃഷ്‌ടിച്ച ദൈവം നമുക്ക് അനുകൂലമായി ഉണ്ടെങ്കിൽ നാം എന്തിന് ഭയപ്പെടണം. പലപ്പോഴും പലവിഷയങ്ങൾ നമുക്ക് നേരെ പ്രതികൂലം ആയി വരുമ്പോൾ നാം ഭയപ്പെട്ടു പോകാറുണ്ട്. ദൈവത്തിന്റെ കരുതലും കാവലും നാം മറന്നുപോകുന്നത് കൊണ്ടാണ് നാം പ്രതിക്കൂലങ്ങൾ വരുമ്പോൾ ഭയപ്പെട്ടുപോകുന്നത്.സർവശക്തനായ ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചാൽ പ്രതിക്കൂലങ്ങളെ കണ്ടു ഭയപ്പെടേണ്ട അവസ്ഥ ഇല്ല. ദൈവം നമുക്ക് മുമ്പായി പോകുമ്പോൾ നാം എന്തിന് പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടണം. ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം അനുകൂലം ആയി നിങ്ങളുടെ കൂടെയുണ്ടാകും ആർക്കും നിങ്ങളെ തോല്പിക്കാൻ ആകില്ല.

Thursday, 6 July 2023

"പ്രത്യാശയുടെ തുറമുഖം."

പ്രത്യാശയുടെ തുറമുഖം. നാം എല്ലാവരും ഒരു ദിവസം ഈ ഭൂമിയിൽ നിന്ന് യാത്ര പറയേണ്ടവരാണ്. ഒരു കപ്പലിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരെ പോലെയാണ് നമ്മുടെ ജീവിതം. യാത്ര മധ്യേ കാറ്റും കോളും നമ്മുക്ക് നേരെ അഞടിച്ചേക്കാം. പക്ഷെ നമുക്ക് ഒരു ഉറപ്പുണ്ട് കപ്പൽ നിയന്ത്രിക്കുന്നത് ദൈവമാണ്. ഒരു നാൾ നാം പ്രത്യാശയുടെ തുറമുഖത്ത് എത്തും. നമ്മുടെ ജീവിതം വിശുദ്ധിയോടാണ് ഭൂമിയിൽ ജീവിച്ചതെങ്കിൽ തീർച്ചയായും സ്വർഗീയ തുറമുഖത്ത് തന്നെ എത്തിചേരും.

Tuesday, 4 July 2023

"അനുസരിക്കുന്നവനോട് സംസാരിക്കുന്ന ദൈവം."

അനുസരിക്കുന്നവനോട് സംസാരിക്കുന്ന ദൈവം. മോശെ ദൈവം പറയുന്നത് അതുപോലെ അനുസരിക്കുന്ന ഒരു വ്യക്തി ആയിരുന്നു. അതു മോശയുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം വസിക്കുവാൻ ഇടയായി തീർന്നു. മോശയോട് ദൈവം നേരിട്ട് സംസാരിക്കുമായിരുന്നു. ഏതു വിഷയം വന്നാലും മോശെ ദൈവത്തോട് ആലോചന ചോദിച്ചു അതു പോലെ അനുസരിച്ച് പോന്നു. നമ്മളെയും കുറിച്ചു ദൈവം ആഗ്രഹിക്കുന്നത് ഇപ്രകാരം ആണ്. മോശയെ പോലെ നാം ദൈവത്തെ അനുസരിച്ചാൽ നമ്മൾ നടക്കേണ്ടുന്ന പാത ദൈവം നമുക്ക് കാണിച്ചു തരും.അതുപോലെതന്നെ ദൈവം വ്യക്തിപരമായി നമ്മോടു സംസാരിക്കുകയും ചെയ്യും.

Sunday, 2 July 2023

"പ്രാർത്ഥനയുടെ ഉത്തരം."

പ്രാർത്ഥനയുടെ ഉത്തരം. പലപ്പോഴും നാം പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് എല്ലാം ഉത്തരം ലഭിച്ചെന്നു വരില്ല. ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവഹിതപ്രകാരമായ പ്രാർത്ഥനകൾക്കു മാത്രമേ മറുപടി ലഭിക്കുക ഉള്ളു. എല്ലാ പ്രാർത്ഥനയ്ക്കും ദൈവം ഉത്തരം അരുളുകയും ഇല്ല. അതുപോലെ ദൈവത്തിന്റെ സമയത്ത് ആണ് പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കുന്നത്. നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് പ്രാർത്ഥനയുടെ മറുപടി ലഭിക്കാത്തത് കൊണ്ടാണ് പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നതായി നമുക്ക് തോന്നുന്നത്. ദൈവത്തിന്റെ സമയം തക്ക സമയം ആണ്.

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...