Agape
Tuesday, 28 February 2023
"പ്രതീക്ഷകൾക്ക് അപ്പുറമായി പ്രവർത്തിക്കുന്ന ദൈവം."
പ്രതീക്ഷകൾക്ക് അപ്പുറമായി പ്രവർത്തിക്കുന്ന ദൈവം.
രാത്രി മുഴുവൻ മീൻപിടിത്തതിന് അധ്വാനിച്ച പത്രോസിന് ഒരു മീൻ പോലും ലഭിക്കാതെ നിരാശനായി ഇരുന്നപ്പോൾ യേശുകർത്താവ് അവിടെ വന്നു പത്രോസിനോട് പടകിന്റെ വലത്തു ഭാഗത്തു വല വീശുവാൻ പറഞ്ഞു. കർത്താവ് പറഞ്ഞത് അനുസരിച്ചപ്പോൾ പ്രതീക്ഷകൾക്ക് അപ്പുറമായിട്ടുള്ള മീൻകൂട്ടം പത്രോസിന് ലഭിക്കുവാൻ ഇടയായി തീർന്നു.പത്രോസിന്റെ പ്രതീക്ഷകൾക്ക് അപ്പുറമായി ദൈവം പത്രോസിന്റെ ജീവിതത്തിൽ പ്രവർത്തിച്ചു. നാം ഇന്നു ഏതു വിഷയത്തിൽ ആണോ ഭാരപ്പെടുന്നത് ആ വിഷയത്തിന്മേൽ നമ്മുടെ പ്രതീക്ഷകൾക് അപ്പുറമായി ദൈവം പ്രവർത്തിക്കും. നാം ദൈവം പറയുന്നത് അനുസരിക്ക മാത്രം ചെയ്താൽ മതി.
Monday, 27 February 2023
"ഒരുങ്ങാം യേശു വരാറായി."
ഒരുങ്ങാം യേശു വരാറായി.
യേശു വരാറായി ലോകസംഭവങ്ങൾ കർത്താവിന്റെ വരവിനെ വിളിച്ചറിയിക്കുന്നു. നമ്മുടെ ഈ ആയുസ്സിൽ ആണ് കർത്താവ് വരുന്നതെങ്കിൽ നാം എത്ര മാത്രം നമ്മുടെ ജീവിതം വിശുദ്ധിയിൽ ജീവിക്കണം. കർത്താവ് പറഞ്ഞ ഒരു കാര്യം ഉണ്ട് വിശുദ്ധൻ ഇനി തന്നെത്തന്നെ വിശുദ്ധീകരിക്കട്ടെ. അഴുക്കുള്ളവൻ ഇനി അഴുക്കാടട്ടെ. കർത്താവ് നമുക്ക് തിരഞ്ഞെടുപ്പ് നൽകിയിരിക്കുവാണ് എങ്ങനെ ജീവിക്കണം. കർത്താവിന്റെ കല്പനകൾ പ്രമാണിച്ചു വിശുദ്ധിയോടെ ജീവിച്ചാൽ കർത്താവിനോട് ചേരാം അതു കർത്താവിന്റെ വരവിങ്കൽ ആയാലും നമ്മുടെ മരണത്തിൽ ആയാലും. കർത്താവിന്റെ വരവ് ആണോ നമ്മുടെ മരണം ആണോ വേഗത്തിൽ സംഭവിക്കുന്നത് എന്ന് നമുക്ക് അറിയുവാൻ സാധ്യമല്ല. ഏതായാലും വിശുദ്ധിയോടെ ജീവിച്ചാൽ സ്വർഗ്ഗരാജ്യം അവകാശമാക്കാം.
Sunday, 26 February 2023
"സ്വർഗ്ഗത്തെ ചലിപ്പിക്കുന്ന പ്രാർത്ഥന."
സ്വർഗ്ഗത്തെ ചലിപ്പിക്കുന്ന പ്രാർത്ഥന.
പ്രാർത്ഥനയുടെ പ്രാധാന്യം വളരെ വ്യക്തമായി ബൈബിളിൽ വിവരിച്ചിട്ടുണ്ട്. ഹൃദയം നൊന്തു പ്രാർത്ഥിക്കുന്ന വിഷയങ്ങൾ സ്വർഗ്ഗത്തെ ചലിപ്പിക്കും. ലാസർ മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസം യേശുക്രിസ്തു പ്രാർത്ഥിച്ച പ്രാർത്ഥന സ്വർഗ്ഗത്തെ ചലിപ്പിച്ചു. ഇനി ഒരിക്കലും ലാസറിനെ ജീവനോടെ കാണാൻ കഴിയുകയില്ല എന്ന് ലാസറിന്റെ സഹോദരിമാരുടെ ചിന്തകൾക്ക് വിപരീതമായി യേശുക്രിസ്തുവിന്റെ പ്രാർത്ഥന സ്വർഗ്ഗത്തെ ചലിപ്പിച്ചു ലാസർ ഉയിർത്തെഴുന്നേറ്റു.ഏലിയാവ് വിശ്വാസത്തോടെ പ്രാർത്ഥിച്ചപ്പോൾ മഴ പെയ്യാതിരുന്ന ദേശത്തു മഴ പെയ്യുവാൻ ഇടയായിതീർന്നു. ഏലിയാവിന്റെ പ്രാർത്ഥന സ്വർഗ്ഗത്തെ ചലിപ്പിച്ചപ്പോൾ പ്രകൃതിയുടെമേൽ ദൈവം ഇടപെട്ടു. പ്രിയ ദൈവപൈതലേ നിന്റെ പ്രാർത്ഥനയിൽ വിശ്വാസം വർധിക്കുമ്പോൾ സ്വർഗ്ഗം ചലിക്കുവാൻ തുടങ്ങും .നിന്റെ പ്രാർത്ഥനയ്ക്ക് ദൈവം മറുപടി അയക്
കും.
Saturday, 25 February 2023
"ദൈവത്തെ ഭയപ്പെടുക."
ദൈവത്തെ ഭയപ്പെടുക.
ഇന്നു മനുഷ്യന് ദൈവത്തെ ഭയം ഇല്ലാത്ത ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. ദൈവത്തെ ഭയം ഇല്ലാത്തത് കൊണ്ടു മനുഷ്യൻ ഇന്നു എന്തും ചെയ്യുവാൻ തുനിയുന്നു .നാം ഓരോ ദിവസവും വാർത്തകൾ കേൾക്കുമ്പോൾ മനുഷ്യൻ ഇത്രയും അധഃപതിച്ചു പോയോ എന്നു ചിന്തിച്ചുപോകും. നോഹയുടെ കാലത്തും ഇതു പോലെ ആയിരുന്നു ജനത്തിന് ദൈവത്തെ ഭയം ഇല്ലായിരുന്നു. അന്ത്യകാലത്തേയും നോഹയുടെ കാലത്തോടാണ് ഉപമിച്ചിരിക്കുന്നത്. ദൈവം പറഞ്ഞത് അനുസരിച്ചവർ പെട്ടകത്തിൽ പ്രവേശിച്ചതുപോൽ അന്ത്യകാലത്തും ദൈവം പറയുന്നത് അനുസരിക്കുന്ന ഒരു കൂട്ടം ജനം ഉണ്ട്. അവർ സ്വർഗീയ പെട്ടകത്തിൽ പ്രവേശിക്കും.
Wednesday, 22 February 2023
"നിത്യ ജീവനും നിത്യ നരകവും."
നിത്യ ജീവനും നിത്യ നരകവും.
നമ്മുടെ ഈ ഭൂമിയിലെ വാസം ഒരു നാൾ തീരും. ഒരുനാൾ നാം ഉയിർത്തെഴുന്നേൽക്കും അല്ലെങ്കിൽ കർത്താവിന്റെ വരവിങ്കൽ രൂപാന്തരപ്പെടും . നന്മ ചെയ്തവർ നിത്യ ജീവനായും തിന്മ ചെയ്തവർ നിത്യ നരകത്തിനായും വേർതിരിക്കപ്പെടും. യേശുക്രിസ്തുവിൽ വിശ്വസിച്ചു കർത്താവിന്റെ കല്പനകൾ അനുസരിച്ചവർ നിത്യ സന്തോഷത്തിലേക്ക് എടുക്കപ്പെടും. സ്വന്ത ഇഷ്ട പ്രകാരം പാപം ചെയ്തു തങ്ങളുടെ ജീവിതം മലിനപെടുത്തിയവർ നിത്യനരകത്തിനായി വേർതിരിക്കപ്പെടും. ഇന്നു കർത്താവ് നിന്നെ വിളിക്കുന്നു തന്റെ നിത്യ രാജ്യത്തിലേക്കു, കർത്താവിന്റെ ശബ്ദം കേട്ടു താങ്കൾ മനസാന്തരപ്പെട്ടു സ്നാനപ്പെട്ടു വിശുദ്ധ ജീവിതം നയിച്ചാൽ കർത്താവിനോട് കൂടി നിത്യകാലം വസിക്കാം.
Tuesday, 21 February 2023
"ആശ്വാസം നൽകുന്ന ദൈവം."
ആശ്വാസം നൽകുന്ന ദൈവം.
ജീവിതത്തിൽ കഠിന ശോധനകൾ വരുമ്പോൾ ആശ്വസിപ്പിക്കുവാൻ യേശുക്രിസ്തു ഉണ്ട്. പലപ്പോഴും ഒരു വ്യക്തിയോട് പോലും പറയുവാൻ കഴിയാതെ ജീവിതത്തിൽ ഭാരപ്പെടുന്ന വിഷയങ്ങൾക്ക് ദൈവം ആശ്വാസം നല്കും. മനുഷ്യൻ തരുന്ന ആശ്വാസം താത്കാലികം ആണ്. ജീവിതത്തിൽ എങ്ങനെ ഓരോ ദിവസവും തള്ളിനീക്കും എന്നു വിചാരപ്പെട്ടു തള്ളി നീക്കുമ്പോൾ ആശ്വാസമായി യേശുക്രിസ്തു നിന്റെ അരികിൽ വരും. നിന്നെ മാർവോട് ചേർത്തണച്ചു നിന്റെ ഭാരങ്ങൾ എല്ലാം പൂർണമായി ദൈവം എടുത്തു മാറ്റും. അതിനു നീയും ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കണം.
Monday, 20 February 2023
"ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം."
ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം.,
ദൈവം എത്ര ശ്രേഷ്ഠമായിട്ടാണ് നമ്മെ കരുതുന്നത്. എത്രയോ ആപത്ത് അനർത്ഥങ്ങളിൽ കൂടി നാം ഈ ലോകത്തു നിന്ന് മാറ്റപ്പെടേണ്ടതായിരുന്നു. അവിടെയെല്ലാം നമ്മെ കാത്തു സൂക്ഷിച്ച ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം ആണ്. എത്രയോ മാരക രോഗങ്ങൾ വന്നു നാം ഈ ഭൂമിയിൽ നിന്ന് മാറ്റപ്പെടേണ്ടതായിരുന്നു. അവിടെയെല്ലാം ദൈവം നമ്മെ കാത്തു പരിപാലിച്ചു. നമ്മുടെ ഓരോ ആവശ്യങ്ങൾ നാം ചോദിക്കാതെ തന്നെ ദൈവം തന്നു.നമ്മുടെ മാതാവും പിതാവും നമ്മെ കരുതുന്നതിലും അപ്പുറമായിട്ടല്ലേ ദൈവം നമ്മെ ഇതു വരെ കരുതിയത്. ദൈവത്തിന്റെ ആ കരുതൽ ബൈബിളിൽ ആകമാനം ദർശിക്കാം. ആ ദൈവത്തിന്റെ കരുതൽ ഇന്നും നമ്മുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
Saturday, 18 February 2023
"ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം."
ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം.
പെറ്റതള്ള തന്റെ കുഞ്ഞിനെ മറന്നാലും ദൈവം ഒരു നാളും നമ്മെ മറക്കുക ഇല്ല ഉപേക്ഷിക്കുകയും ഇല്ല.ഓരോ സാഹചര്യങ്ങൾ വരുമ്പോൾ മനുഷ്യർ ഓരോരുത്തരായി നമ്മെ ഉപേക്ഷിച്ചു കടന്നുപോകും. പക്ഷേ ദൈവത്തിനു നമ്മെ ഉപേക്ഷിക്കാൻ സാധ്യമല്ല. നാം സ്നേഹിക്കുന്ന പലരും നമ്മെ വിട്ടകന്നു മാറിപോകുമ്പോഴും ദൈവം നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ജീവിതത്തിന്റെ പ്രതിസന്ധിയിൽ മനുഷ്യർ ഓരോന്നായി വിട്ടകന്നു മാറിപോകുമ്പോൾ നല്ല ശമര്യക്കാരൻ ആയ യേശുക്രിസ്തു നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ഭൂമിയിലെ സകല ബന്ധങ്ങളും നമ്മെ ഉപേക്ഷിച്ചാലും ദൈവത്തിനു നമ്മെ ഉപേക്ഷിക്കാൻ സാധ്യമല്ല.
Friday, 17 February 2023
"ദൈവത്തിന്റെ കരം."
ദൈവത്തിന്റെ കരം.
ദൈവത്തിന്റെ ഭുജം നിന്റെ ഭുജത്തോട് കൂടെ ഇരുന്നാൽ അത്ഭുതങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കും. മോശയുടെ ഭുജത്തോടെ കൂടെ ദൈവത്തിന്റെ കരം കൂടെ ഇരുന്നപ്പോൾ ചെങ്കടൽ രണ്ടായി മാറി. മോശ ദൈവത്തോട് അരുളപ്പാട് ചോദിച്ചിട്ട് മാത്രമേ അടുത്ത പടി ചെയ്യുകയുള്ളൂ. ദൈവത്തിന്റെ ആലോചന മനസിലാക്കി അതിൻപ്രകാരം മാത്രമേ മോശ പ്രവർത്തിച്ചിരുന്നുള്ളു. നിന്റെ ജീവിതത്തിൽ ദൈവത്തിന്റെ അരുളപ്പാട് അനുസരിച്ച് മാത്രമേ നീ ചുവടുകൾ വയ്ക്കുന്നുള്ളൂ എങ്കിൽ മോശയോട് കൂടെയിരുന്ന ദൈവത്തിന്റെ കരം നിന്റെ കൂടെയിരിക്കും. ചെങ്കടൽ പോലുള്ള നിന്റെ വിഷയങ്ങളിൽ ദൈവം നിന്നോട് കൂടെയിരുന്നു നിന്നെ വിടുവിക്കും.
Thursday, 16 February 2023
"ദൈവത്തിന്റെ ദൃഷ്ടി നിന്റെമേൽ ഉണ്ട്."
ദൈവത്തിന്റെ ദൃഷ്ടി നിന്റെമേൽ ഉണ്ട്.
ദൈവത്തിന്റെ ദൃഷ്ടി നിന്റെ മേൽ ഉണ്ട്. നീ ചിന്തിക്കും എന്റെ മനോഭാരങ്ങൾ ആരും കാണുന്നില്ലാല്ലോ എന്ന് . എന്റെ വിഷയത്തിന് ഒരു പരിഹാരം ഇല്ലല്ലോ എന്ന് . നീ ദൈവത്തോട് പ്രാർത്ഥനയോടെ അടുത്ത് ചെന്നാൽ നിന്നെ അലട്ടുന്ന ഏതു വിഷയവും ദൈവം പരിഹരിക്കും. മനുഷ്യന് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ദൈവം പരിഹരിക്കും. നീണ്ട നാളുകൾ ആയി മറുപടി കിട്ടാത്ത പ്രാർത്ഥന വിഷയങ്ങൾക്ക് ദൈവം പരിഹാരം വരുത്തും. ദൈവത്തിൽ പ്രത്യാശ വയ്ക്കുക. ദൈവം നിനക്ക് വേണ്
ടി പ്രവർത്തിക്കും.
Wednesday, 15 February 2023
"ദൈവം നിന്റെ അവസ്ഥകളെ മാറ്റും."
ദൈവം നിന്റെ അവസ്ഥകളെ മാറ്റും.
നീ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ ഏത് അവസ്ഥ ആയാലും ദൈവസന്നിധിയിൽ അടുത്തുചെന്ന് പ്രാർത്ഥിക്കുക ദൈവം നിന്റെ അവസ്ഥകളെ മാറ്റും. ചിലപ്പോൾ രോഗത്താൽ ഭാരപ്പെടുക ആയിരിക്കും നീ, രോഗികളെ സൗഖ്യമാക്കിയ ദൈവം നിന്നെയും സൗഖ്യമാക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുകയിരിക്കും നീ,എലിശയുടെ പ്രവാചക ശിഷ്യന്റെ ഭാര്യയെ അനുഗ്രഹിച്ച ദൈവം നിന്നെയും സാമ്പത്തികമായി അനുഗ്രഹിക്കും. മാനസികമായി തളർന്നിരിക്കുകയായിരിക്കും നീ, ദാവീദിനെ പോലെ ദൈവം നിന്റെ മനസിന് ബലമേകും . നിന്റെ അവസ്ഥ ഏതും ആയികൊള്ളട്ടെ ദൈവം അതിൽ നിന്നെല്ലാം നിന്നെ വിടുവിക്കും.
Monday, 13 February 2023
"കണ്ണുനീർ തൂകുമ്പോൾ മനസലിയുന്ന ദൈവം."
കണ്ണുനീർ തൂകുമ്പോൾ മനസലിയുന്ന ദൈവം.
നമ്മുടെ ജീവിതത്തിലെ എത്ര കഠിനമായ വിഷയത്തിന് മുമ്പിലും കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം മനസലിഞ്ഞു മറുപടി നൽകും . ഒരു കുഞ്ഞ് കണ്ണുനീരോടെ എന്തെങ്കിലും ആവശ്യപ്പെട്ടാൽ മാതാപിതാക്കൾ അത് സാധിപ്പിച്ചു നൽകയില്ലയോ. സൃഷ്ടിതാവായ ദൈവം തന്റെ മക്കളുടെ കണ്ണുനീരിനു മുമ്പിൽ വേഗത്തിൽ ഉത്തരം അരുളും. എത്ര വലിയ വിഷയം ആയാലും ദൈവം ഉത്തരം അരുളി വിടുവിക്കും.
Sunday, 12 February 2023
"കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ."
കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ.
നാം ഭൂമിയിൽ ജീവിക്കുമ്പോൾ അനവധി കഷ്ടതകളിൽ കൂടി കടന്നു പോകേണ്ടതുണ്ട്. ക്രിസ്തീയ ജീവിതം എല്ലായ്പോഴും സുഖജീവിതം അല്ല. ഭക്തന്മാർ നിരവധി കഷ്ടതകളിൽ കൂടി കടന്നാണ് നിത്യരാജ്യത്തിൽ പ്രവേശിക്കുന്നത്. കഷ്ടതകൾ ജീവിതത്തിൽ വരുമ്പോൾ ആശ്രയിപ്പാൻ ഏക ആശ്രയം ദൈവം മാത്രം ആണ്. ദൈവത്തിൽ ആശ്രയിച്ചാൽ ജീവിതത്തിൽ നേരിടുന്ന കഷ്ടതകളെ തരണം ചെയ്യാൻ ദൈവം സഹായിക്കും.ദൈവം നിന്റെ ജീവിതത്തിൽ കഷ്ടത തരുന്നുണ്ടെങ്കിൽ ദൈവത്തിനു അതിനു പിന്നിൽ പ്രത്യേക ഉദ്ദേശം ഉണ്ട്. നിന്നെ ശുദ്ധീകരിച്ചു കർത്താവിന്റെ രാജ്യത്തിൽ ചേർപ്പാൻ ആണ്. ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ കഷ്ടതകൾ വരുന്നില്ല. ദൈവത്തിന്റെ ഹിതം നിന്നിൽ നിറവേറാൻ സമ്പൂർണമായി സമർപ്പിച്ചു കഴിയുമ്പോൾ നിന്റെ കഷ്ടതയെ തരണം ചെയ്യാൻ ദൈവം നിന്നെ സഹായിക്കും.
Saturday, 11 February 2023
"കഷ്ടതയുടെ നടുവിലും പ്രാർത്ഥിക്കുക."
കഷ്ടതയുടെ നടുവിലും പ്രാർത്ഥിക്കുക.
ജീവിതത്തിൽ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ കഷ്ടത നിറഞ്ഞതായിരിക്കും അതിന്റെ നടുവിലും ദൈവത്തോട് പ്രാർത്ഥിക്കുക . ദൈവം നിന്റെ വിലാപത്തെ നൃത്തം ആക്കി മാറ്റും.സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്കുക ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപെടുത്തുകയും ചെയ്യും. സങ്കീർത്തനകാരൻ പറയുന്നതും കഷ്ടത ജീവിതത്തിൽ സംഭവിക്കാം അതിന്റെ നടുവിലും ദൈവത്തോട് പ്രാർത്ഥിക്കേണ്ടത് അത്യാവശ്യം ആണ്. കഷ്ടതയുടെ നടുവിൽ ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവം നിന്റെ കഷ്ടങ്ങളിൽ നിന്നും വിടുവിക്കും.
Friday, 10 February 2023
"ബലപ്പെടുക"
ബലപ്പെടുക.
നിരാശപെട്ടു തളർന്നിരിക്കുവാണോ. ഏലിയാവിനെപോലെ ഇനിയും നിനക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ജീവിതഭാരത്താൽ തളർന്നിരിക്കുവാണെങ്കിൽ നിന്നെ തേടി യേശുനാഥൻ വരും. ദൈവം നിന്റെ ആകുലതകൾ എല്ലാം മാറ്റി നിന്നെ ധൈര്യപെടുത്തി നിന്നെ മുമ്പോട്ടു നയിക്കും. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിച്ച ദൈവം നിന്നെ ശക്തീകരിച്ചു മുമ്പോട്ട് ഉള്ള ഓട്ടം ഓടുവാൻ ദൈവം സഹായിക്കും.
Wednesday, 8 February 2023
"പ്രതിക്കൂലങ്ങളിൽ ഇറങ്ങിവരുന്ന ദൈവശക്തി."
പ്രതിക്കൂലങ്ങളിൽ ഇറങ്ങിവരുന്ന ദൈവശക്തി.
കാരാഗ്രഹത്തിൽ ബന്ധിതനായി കിടന്ന പത്രോസിന് ഒരു വിധത്തിലും രക്ഷപെടാൻ അവസരം ഇല്ലാതിരുന്നപ്പോൾ ദൈവത്തിന്റെ ദൂതൻ കാരാഗ്രഹത്തിൽ ഇറങ്ങി വന്നു പത്രോസിനെ സ്വതന്ത്രനാക്കി. പ്രിയരേ നിങ്ങൾ പല പ്രതികൂലത്തിൽ അകപ്പെട്ട് ഒരു തരത്തിലും പുറത്തുവരാൻ കഴിയാത്തവണ്ണം ഭാരപ്പെടുകയാണോ? ദൈവം നിങ്ങളുടെ അരികിൽ ഇറങ്ങി വരും. നിങ്ങളെ സ്വാതന്ത്രമാക്കും. നിങ്ങൾ നിരാശപ്പെട്ടിരിക്കുന്ന വിഷയത്തിന്മേൽ ദൈവം പരിഹാരം വരുത്തും.
Monday, 6 February 2023
"ദൈവത്തിനു നന്ദി അർപ്പിക്കുക."
ദൈവത്തിനു നന്ദി അർപ്പിക്കുക.
ദൈവം ജീവിതത്തിൽ ചെയ്യുന്ന അത്ഭുതങ്ങൾ ഓർത്താൽ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത് അനർത്ഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു. നമ്മുക്ക് വേണ്ടുന്നതെല്ലാം ദൈവം നൽകി.നാം എത്രയോ പാപങ്ങൾ ചെയ്തിട്ടും ദൈവം നമ്മോടു ക്ഷമിച്ചു നമ്മെ ജീവനോടെ കാത്തു. ദൈവം ഓരോ ദിവസവും വഴി നടത്തുന്ന വിധങ്ങൾ ഓർത്താൽ ദൈവത്തിനു നന്ദി അർപ്പിക്കാതിരിക്കുക അസാധ്യം ആണ്.
Saturday, 4 February 2023
"യഹോവ യീരേ"
യഹോവ യീരേ
യഹോവ നിനക്ക് വേണ്ടി കരുതീട്ടുണ്ട്. നീ ഭാരപ്പെടുന്ന വിഷയത്തിന്മേൽ ഉള്ള മറുപടി ദൈവം കരുതിവച്ചിട്ടുണ്ട്. നീ പോലും ചിന്തിക്കാത്ത തരത്തിൽ ഉള്ള പ്രാർത്ഥനയുടെ മറുപടി ആണ് ദൈവം കരുതി വച്ചിട്ടുള്ളത് . ആയതിനാൽ ഒന്നിനെക്കുറിച്ചും വിചാരപ്പെടേണ്ട. ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക.നീ നീണ്ട നാളുകൾ ആയി പ്രാർത്ഥിക്കുന്ന വിഷയത്തിന്മേൽ ദൈവം മറുപടി കരുതി വച്ചിട്ടുണ്ട്. ആകയാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. ദൈവം തക്ക സമയത്ത് നിനക്ക് വേണ്ടി പ്രവർത്തിക്കും. മാനുഷിക ബുദ്ധികൊണ്ട് പ്രവർത്തിക്കുവാൻ സാധ്യമല്ല എന്നു നീ കരുതുന്ന വിഷയത്തിന്മേൽ ദൈവത്തിന്റെ കരം തൊട്ട് ദൈവം നിന്നെ വിടുവിക്കും.
Friday, 3 February 2023
"ദൈവം ദോഷമായിട്ടൊന്നും ചെയ്കയില്ല."
ദൈവം ദോഷമായിട്ടൊന്നും ചെയ്കയില്ല.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ പല പ്രതിക്കൂലങ്ങൾ കടന്നു വരാം.ദൈവം ദോഷമായിട്ടൊന്നും നമ്മോട് ചെയ്യുകയില്ല. യോസെഫിന്റ ജീവിതത്തിൽ പകഷ്ടതകൾ കടന്നു വന്നു പിന്നത്തേതിൽ അത് യോസെഫിനു നന്മക്കായി തീർന്നു. യാക്കോബിന്റെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ വന്നു പിന്നെത്തേതിൽ അത് യാക്കോബിനു നന്മയായി തീർന്നു.പ്രിയ ദൈവ പൈതലേ ഇപ്പോൾ നീ കടന്നു പോകുന്ന അവസ്ഥ കഷ്ടത നിറഞ്ഞതായിരിക്കാം അതിന്റെ അവസാനം അനുഗ്രഹമായിരിക്കും.
Thursday, 2 February 2023
"പ്രതിക്കൂലങ്ങളിൽ ഇറങ്ങി വരുന്ന ദൈവസാന്നിധ്യം"
പ്രതിക്കൂലങ്ങളിൽ ഇറങ്ങി വരുന്ന ദൈവസാന്നിധ്യം.
പ്രതിക്കൂലങ്ങളുടെ നടുവിൽ ഇറങ്ങി വരുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. ദാനിയേൽ സിംഹക്കൂട്ടിൽ കിടന്നപ്പോൾ ഇറങ്ങിവന്ന ദൈവസാന്നിധ്യം. മൂന്ന് ബാലൻമാർ അഗ്നിക്കുണ്ടതിൽ കിടന്നപ്പോൾ ഇറങ്ങി വന്ന ദൈവ സാന്നിധ്യം. ഇന്നും നിന്റെ പ്രതിക്കൂലങ്ങളുടെ നടുവിൽ ഇറങ്ങിവരാൻ ദൈവം ശക്തൻ ആണ്. ദൈവത്തിൽ അടിയുറച്ചു വിശ്വാസം നിനക്ക് ഉണ്ടെങ്കിൽ നിന്റെ ഏതു പ്രതികൂലത്തിന്റെയും നടുവിൽ ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും.
Subscribe to:
Posts (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...