Agape

Wednesday, 15 February 2023

"ദൈവം നിന്റെ അവസ്ഥകളെ മാറ്റും."

ദൈവം നിന്റെ അവസ്ഥകളെ മാറ്റും. നീ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ ഏത് അവസ്ഥ ആയാലും ദൈവസന്നിധിയിൽ അടുത്തുചെന്ന് പ്രാർത്ഥിക്കുക ദൈവം നിന്റെ അവസ്ഥകളെ മാറ്റും. ചിലപ്പോൾ രോഗത്താൽ ഭാരപ്പെടുക ആയിരിക്കും നീ, രോഗികളെ സൗഖ്യമാക്കിയ ദൈവം നിന്നെയും സൗഖ്യമാക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുകയിരിക്കും നീ,എലിശയുടെ പ്രവാചക ശിഷ്യന്റെ ഭാര്യയെ അനുഗ്രഹിച്ച ദൈവം നിന്നെയും സാമ്പത്തികമായി അനുഗ്രഹിക്കും. മാനസികമായി തളർന്നിരിക്കുകയായിരിക്കും നീ, ദാവീദിനെ പോലെ ദൈവം നിന്റെ മനസിന്‌ ബലമേകും . നിന്റെ അവസ്ഥ ഏതും ആയികൊള്ളട്ടെ ദൈവം അതിൽ നിന്നെല്ലാം നിന്നെ വിടുവിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...