Agape

Sunday, 26 February 2023

"സ്വർഗ്ഗത്തെ ചലിപ്പിക്കുന്ന പ്രാർത്ഥന."

സ്വർഗ്ഗത്തെ ചലിപ്പിക്കുന്ന പ്രാർത്ഥന.
പ്രാർത്ഥനയുടെ പ്രാധാന്യം വളരെ വ്യക്തമായി ബൈബിളിൽ വിവരിച്ചിട്ടുണ്ട്. ഹൃദയം നൊന്തു പ്രാർത്ഥിക്കുന്ന വിഷയങ്ങൾ സ്വർഗ്ഗത്തെ ചലിപ്പിക്കും. ലാസർ മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസം യേശുക്രിസ്തു പ്രാർത്ഥിച്ച പ്രാർത്ഥന സ്വർഗ്ഗത്തെ ചലിപ്പിച്ചു. ഇനി ഒരിക്കലും ലാസറിനെ ജീവനോടെ കാണാൻ കഴിയുകയില്ല എന്ന് ലാസറിന്റെ സഹോദരിമാരുടെ ചിന്തകൾക്ക് വിപരീതമായി യേശുക്രിസ്തുവിന്റെ പ്രാർത്ഥന സ്വർഗ്ഗത്തെ ചലിപ്പിച്ചു ലാസർ ഉയിർത്തെഴുന്നേറ്റു.ഏലിയാവ് വിശ്വാസത്തോടെ പ്രാർത്ഥിച്ചപ്പോൾ മഴ പെയ്യാതിരുന്ന ദേശത്തു മഴ പെയ്യുവാൻ ഇടയായിതീർന്നു. ഏലിയാവിന്റെ പ്രാർത്ഥന സ്വർഗ്ഗത്തെ ചലിപ്പിച്ചപ്പോൾ പ്രകൃതിയുടെമേൽ ദൈവം ഇടപെട്ടു. പ്രിയ ദൈവപൈതലേ നിന്റെ പ്രാർത്ഥനയിൽ വിശ്വാസം വർധിക്കുമ്പോൾ സ്വർഗ്ഗം ചലിക്കുവാൻ തുടങ്ങും .നിന്റെ പ്രാർത്ഥനയ്ക്ക് ദൈവം മറുപടി അയക് കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...