Agape
Wednesday, 30 November 2022
"ദൈവത്തിങ്കലേക്കു നോക്കിയവർ പ്രകാശിതരായി"
ദൈവത്തിങ്കലേക്കു നോക്കിയവർ പ്രകാശിതരായി.
ദൈവത്തിങ്കലേക്കു നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം തെല്ലും ലജ്ജിച്ചു പോയില്ല. ദൈവത്തെ നോക്കി യാത്ര തിരിച്ചവരുടെ ജീവിതത്തിൽ കഷ്ടതകളും, ശോധനകളും,രോഗങ്ങളും,പ്രയാസങ്ങളും ദുഃഖങ്ങളും വരികയില്ല എന്നല്ല അതിന്റെ നടുവിലും ധൈര്യത്തോടെ നിൽപ്പാൻ ദൈവം സഹായിക്കും. ദൈവത്തിൽ അടിയുറച്ച വിശ്വസിച്ച മൂന്നു ബാലന്മാർ ദൈവത്തെ തള്ളിപ്പറയാത്തത് കൊണ്ടു രാജാവ് അവരെ അഗ്നികുണ്ടതിൽ ഇട്ടു. ദൈവം നാലാമനായി അഗ്നി കുണ്ടതിൽ ഇറങ്ങി വന്നു മൂന്നു ബാലന്മാരെ വിടുവിച്ചു . രാജാവ് മൂന്നു ബാലൻമാരുടെ ദൈവത്തിൽ വിശ്വസിക്കുവാൻ ഇടയായിതീർന്നു .നിന്നെ നിന്ദിപ്പാൻ ശത്രു എത്ര ശ്രമിച്ചാലും ദൈവം നിന്റ മുഖം വാടുവാൻ സമ്മതിക്കുകയില്ല. നിന്റെ നോട്ടം ഏതു പ്രതിസന്ധിയിലും ദൈവത്തിൽ ആണെങ്കിൽ നിന്റ മുഖം പ്രകാശിതമായിരിക്കും.
Saturday, 26 November 2022
"പ്രതിക്കൂലത്തിനും നടുവിൽ പ്രവർത്തിക്കുന്ന ദൈവകരം."
പ്രതിക്കൂലത്തിനും നടുവിൽ പ്രവർത്തിക്കുന്ന ദൈവകരം.
യിസ്രായേൽ മക്കൾ മിസ്രിയിം വിട്ടു ചെങ്കടൽ കരയിൽ എത്തിയപ്പോൾ പിൻപിൽ ഫറോവൊനും സൈന്യവും മുമ്പിൽ ചെങ്കടലും. ആകെ പരിഭ്രാന്ത്രരായ ഇസ്രായേൽ ജനം എന്തുചെയ്യണം എന്നറിയാതെ ഭാരപ്പെട്ടപ്പോൾ ദൈവം ചെങ്കടലിനെ പിളർന്നു ഇസ്രായേൽ ജനത്തെ അക്കരെ കടത്തി.
പ്രിയ ദൈവപൈതലേ നമ്മുടെ ജീവിതത്തിലും മുമ്പിലും പിന്നിലും ഒരു വഴിയും കാണാതെ നാം ഭാരപ്പെട്ടു നിരാശരായിരിക്കുമ്പോൾ ദൈവം പുതു വഴി നമ്മുടെ മുമ്പിൽ തുറന്നു തന്നു അക്കരെ എത്തിക്കും. ദൈവത്തിനു ഏതു പ്രതിസന്ധിയുടെ നടുവിലും വഴി തുറന്നു നിന്നെ രക്ഷിപ്പാൻ സാധിക്കും. ദൈവത്തിൽ അടിയുറച്ചു വിശ്വാസം ഉണ്ടെങ്കിൽ എത്ര വലിയ പ്രതികൂലത്തിന്റെ നടുവിലും ദൈവം നിന്നെ രക്ഷിക്കും.
നമ്മുടെ മുമ്പിൽ ഒരു വഴിയും കാണാതെ ഇരിക്കുമ്പോൾ ദൈവത്തിനു ആയിരം വഴികൾ നിന്റെ മുമ്പിൽ തുറക്കുവാൻ സാധിക്കും. ദൈവം ഒരു വഴി തുറന്നാൽ അത് അടയ്ക്കുവാൻ ദൈവത്തിനല്ലാതെ വേറെ ആർക്കും സാധ്യമല്ല. ദൈവം തുറക്കുന്ന വഴികൾ ശ്രേഷ്ഠമാണ് . ആകയാൽ ഭാരപ്പെട്ടു മനം കലങ്ങിയിരിക്കാതെ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക. ദൈവം നിന്റെ പ്രതിക്കൂലത്തെ നിനക്ക് അനുകൂലം ആക്കി മാറ്റും.
Saturday, 12 November 2022
"തളർന്നിരിക്കുന്ന വേളകളിൽ ആശ്വാസമായി ദൈവം നിന്നരികിലെത്തും."
തളർന്നിരിക്കുന്ന വേളകളിൽ ആശ്വാസമായി ദൈവം നിന്നരികിലെത്തും.
ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളിൽ നാം തളർന്നിരിക്കുമ്പോൾ നമ്മെ തേടി യേശുനാഥൻ വരും. നിന്റെ പ്രശ്നങ്ങൾ എന്തു തന്നെയായാലും യേശുനാഥൻ പരിഹാരം വരുത്തും. പഴയ നിയമ ഭക്തന്മാർ വിവിധ സന്നർഭങ്ങളിൽ തളർന്നിരുന്നപ്പോൾ ദൈവദൂതന്മാർ വന്നു അവരെ ആശ്വസിപ്പിച്ചു.RIVER Collection launch: Latest styles from your favourite designers | Made for Amazon | Up to 20% off - Launching on 1st Dec.
പ്രിയ ദൈവ പൈതലേ നീ തളർന്നു ഇരിക്കുവാണോ യേശുനാഥനെ വിളിച്ചപേക്ഷിപ്പിക്ക. മാർത്ഥയുടയും മാറിയയുടെയും കണ്ണുനീർ കണ്ട യേശു നാഥൻ മരിച്ച ലാസറിനെ ഉയിർപ്പിച്ചതുപോലെ നിന്റെ എത്ര പ്രതിസന്ധി നിറഞ്ഞ വിഷയത്തിൽ നിന്നും നിന്നെ വിടുവിക്കും.
Friday, 11 November 2022
"ബലം പകരുന്ന ദൈവം."
ബലം പകരുന്ന ദൈവം.
ചില വേളകളിൽ നാം കഷ്ടതകളുടെ മുമ്പിൽ തളർന്നു പോകാറുണ്ട്. ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളുടെ മുമ്പിൽ നാം തളർന്നുപോകുമ്പോൾ ബലം പകരുവാൻ ദൈവം നമ്മുടെ കൂടെയുണ്ട്. നാം ബലഹീനം ആകുമ്പോൾ ദൈവത്തിന്റെ അത്യന്തശക്തി നമുക്ക് ബലം പകർന്നു നല്കും.ഈ മരുഭൂപ്രയാണത്തിൽ നമ്മെ താങ്ങി നടത്താൻ ദൈവത്തിന്റെ കരം നമ്മോടുകൂടെ ഉണ്ട്.ആകയാൽ നാം പരിപൂർണമായി ദൈവത്തിൽ തന്നെ ആശ്രയിക്കുക ;ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ ദൈവം നമ്മെ സഹായിക്കും.Amazon Business Exclusive Deals
Wednesday, 9 November 2022
"ദൈവത്തിന്റെ സമയം."
ദൈവത്തിന്റെ സമയം.
നാം പല വിഷയങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചിട്ടു എപ്പോൾ മറുപടി ലഭിക്കും എന്നോർത്ത് ഭാരപ്പെടുന്നവർ ആയിരിക്കും. ചില പ്രാർത്ഥനകൾക്ക് വേഗത്തിൽ മറുപടി ലഭിക്കും ചില പ്രാർത്ഥനകൾക്ക് മറുപടി താമസിക്കും. ചില പ്രാർത്ഥനകൾക്ക് മറുപടി ലഭിച്ചില്ല എന്നും വരും. ദൈവത്തിന്റെ സമയം അനുസരിച്ചാണ് പ്രാർത്ഥനകൾക്ക് മറുപടി വേഗത്തിലും വൈകിയും ലഭിക്കുന്നത്. ദൈവഹിതമല്ലാത്ത പ്രാർത്ഥനകൾക്ക് മറുപടിയും ലഭിക്കുന്നില്ല. നാം പലതിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ നമുടെ നന്മയ്ക്കായിട്ടുള്ള വിഷയങ്ങൾക്ക് ദൈവം ഉത്തരം അരുളും. ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി തന്നില്ലെങ്കിൽ ഓർത്തുകൊൾക; ആ പ്രാർത്ഥന വിഷയം നമ്മുടെ ജീവിതത്തിൽ നന്മകയായിട്ടല്ല തിന്മകായിട്ടായി മാറും എന്നോർതാണു ദൈവം ഉത്തരം അരുളാതിരിക്കുന്നത്.
Tuesday, 8 November 2022
"യഹോവ എന്റെ ഇടയൻ ആകുന്നു."
യഹോവ എന്റെ ഇടയൻ ആകുന്നു.
നമ്മുടെ ഇടയൻ ദൈവം ആണെങ്കിൽ നാം ഒന്നിനെക്കുറിച്ചും ഭാരപ്പെടേണ്ട ആവശ്യമില്ല. ഇടയൻ നമ്മെ നേർവഴിയിൽ നടത്തും . നമുക്ക് ആവശ്യമാകുന്ന ഭക്ഷണവും ജലവും ഇടയൻ തരും. ശത്രുക്കൾക്ക് നമ്മെ ആക്രമിക്കാൻ കഴിയാതെ ദൈവം കാത്തു സൂക്ഷിക്കും. എത്ര പ്രതിസന്ധികളുടെ നടുവിലും ദൈവം നമ്മോടു കൂടെയിരിക്കും.
പ്രിയ ദൈവപൈതലേ, നിന്റെ ഇടയൻ ദൈവം ആണെങ്കിൽ നിനക്ക് വേണ്ടുന്നതെല്ലാം ദൈവം കരുതികൊള്ളും. നിന്റെ പരിപൂർണ ഉത്തരവാദിത്തം ദൈവത്തിനാണ്. ആകയാൽ നല്ല ഇടയന്റെ ശബ്ദം കേട്ടു നല്ല ഇടയനെ അനുഗമിച്ചാൽ നിന്റെ ഇഹലോക ജീവിതത്തിൽ വഴി തെറ്റി അലയുകയില്ല.
Friday, 4 November 2022
"കണ്ണുനീരിനു മറികടക്കാത്ത ദൈവം."
കണ്ണുനീരിനു മറികടക്കാത്ത ദൈവം.
കണ്ണുനീരോടെ ആരൊക്കെ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചിട്ടുണ്ടോ അവർക്കെല്ലാം ദൈവം മറുപടി നൽകിയിട്ടുണ്ട്. ഹിസ്‌കീയാ രാജാവിന് മരിക്കതക്ക രോഗം പിടിച്ചു. ഹിസ്കിയാവ് മരിച്ചുപോകും എന്നു പ്രവാചകൻ വന്നു ദൈവത്തിന്റെ അരുളപ്പാട് അറിയിച്ചു. അരുളപ്പാട് കേട്ട ഹിസ്‌കീയാ രാജാവ് കണ്ണുനീരോടെ പ്രാർത്ഥിച്ചു. ദൈവം കണ്ണുനീരോടെ ഉള്ള ഹിസ്കിയാ രാജാവിന്റെ പ്രാർത്ഥനക്കു മറുപടിയായി മരിച്ചുപോകും എന്നു പറഞ്ഞ പ്രവാചകൻ മടങ്ങി വന്നു ഹിസ്കിയാ രാജാവിന്റെ ആയുസ്സ് നീട്ടി നൽകിയതായി ദൈവത്തിന്റെ അരുളപ്പാട് അറിയിച്ചു.
പ്രിയ ദൈവ പൈതലേ എത്ര കഠിനമായ വിഷയങ്ങൾ നിന്റെ ജീവിതത്തിൽ വന്നാലും നിന്റെ കുറവുകൾ ഏറ്റു പറഞ്ഞു കണ്ണുനീരോടെ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചാൽ ദൈവം മറുപടി അയക്കും.
Thursday, 3 November 2022
"ഭാരങ്ങൾ വഹിക്കുന്ന ദൈവം."
ഭാരങ്ങൾ വഹിക്കുന്ന ദൈവം.
നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ ഇറക്കിവെക്കാം. ഏതു വിഷയമായാലും ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവം തക്കസമയത്തു വിടുതൽ അയക്കും. നാം ഈ ഭാരങ്ങൾ എല്ലാം വഹിച്ചോണ് നടന്നാൽ നമ്മുടെ ജീവിതം പ്രശ്‌നസങ്കീർണമാകും. ദൈവവചനം ഇപ്രകാരം പറയുന്നു "നിങ്ങളുടെ സകല ചിന്തകുലവും ദൈവത്തിൽ ഇട്ടുകൊൾവിൻ". നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ചു കഴിയുമ്പോൾ ജീവിതത്തിൽ ദൈവീക സമാധാനം കൈവരിയും.
"നിന്നെ ഓർക്കുന്ന ദൈവം."
നിന്നെ ഓർക്കുന്ന ദൈവം.
രണ്ടു കാശിനു വിൽക്കുന്ന കുരികിലിനെ ഓർക്കുന്ന ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്‌ടിച്ച മനുഷ്യരെ എത്ര അധികമായി ഓർക്കാതിരിക്കും . ദൈവത്തിന്റെ നമ്മോടുള്ള കരുതൽ എത്ര വലുതാണ്. ദൈവം എത്രത്തോളം നമ്മെ സ്നേഹിക്കുന്നു. നാം ചെയ്ത പാപങ്ങൾക്ക് പരിഹാരം ആയിട്ടല്ലേ യേശുക്രിസ്തു കാൽവറിയിൽ യാഗം ആയി തീർന്നത്. അതിനപ്പുറം ഒരു സ്നേഹം ഉണ്ടോ?. ദൈവം നമ്മോടു കാണിച്ച സ്നേഹം നമ്മോടുള്ള കരുതൽ ആണ്.നമ്മുടെ ജീവിതത്തിൽ എന്തു ഭവിച്ചാലും ദൈവം അറിയാതെയല്ല. യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ സഹിച്ച കഷ്ടപ്പാടുകൾ നമുക്ക് ഇന്നുണ്ടോ? ഇല്ല എന്നു മാത്രമേ പറയാൻ സാധിക്കു. ദൈവം നമ്മോടു കാണിച്ച സ്നേഹത്തിനു പകരം ആയി നാം വിശുദ്ധിയോടെ ജീവിക്കണം. ദൈവം അതിലപ്പുറം ആയി നമ്മിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല.
Subscribe to:
Posts (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...