Agape

Saturday, 26 November 2022

"പ്രതിക്കൂലത്തിനും നടുവിൽ പ്രവർത്തിക്കുന്ന ദൈവകരം."

പ്രതിക്കൂലത്തിനും നടുവിൽ പ്രവർത്തിക്കുന്ന ദൈവകരം. യിസ്രായേൽ മക്കൾ മിസ്രിയിം വിട്ടു ചെങ്കടൽ കരയിൽ എത്തിയപ്പോൾ പിൻപിൽ ഫറോവൊനും സൈന്യവും മുമ്പിൽ ചെങ്കടലും. ആകെ പരിഭ്രാന്ത്രരായ ഇസ്രായേൽ ജനം എന്തുചെയ്യണം എന്നറിയാതെ ഭാരപ്പെട്ടപ്പോൾ ദൈവം ചെങ്കടലിനെ പിളർന്നു ഇസ്രായേൽ ജനത്തെ അക്കരെ കടത്തി. പ്രിയ ദൈവപൈതലേ നമ്മുടെ ജീവിതത്തിലും മുമ്പിലും പിന്നിലും ഒരു വഴിയും കാണാതെ നാം ഭാരപ്പെട്ടു നിരാശരായിരിക്കുമ്പോൾ ദൈവം പുതു വഴി നമ്മുടെ മുമ്പിൽ തുറന്നു തന്നു അക്കരെ എത്തിക്കും. ദൈവത്തിനു ഏതു പ്രതിസന്ധിയുടെ നടുവിലും വഴി തുറന്നു നിന്നെ രക്ഷിപ്പാൻ സാധിക്കും. ദൈവത്തിൽ അടിയുറച്ചു വിശ്വാസം ഉണ്ടെങ്കിൽ എത്ര വലിയ പ്രതികൂലത്തിന്റെ നടുവിലും ദൈവം നിന്നെ രക്ഷിക്കും. നമ്മുടെ മുമ്പിൽ ഒരു വഴിയും കാണാതെ ഇരിക്കുമ്പോൾ ദൈവത്തിനു ആയിരം വഴികൾ നിന്റെ മുമ്പിൽ തുറക്കുവാൻ സാധിക്കും. ദൈവം ഒരു വഴി തുറന്നാൽ അത് അടയ്ക്കുവാൻ ദൈവത്തിനല്ലാതെ വേറെ ആർക്കും സാധ്യമല്ല. ദൈവം തുറക്കുന്ന വഴികൾ ശ്രേഷ്ഠമാണ് . ആകയാൽ ഭാരപ്പെട്ടു മനം കലങ്ങിയിരിക്കാതെ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക. ദൈവം നിന്റെ പ്രതിക്കൂലത്തെ നിനക്ക് അനുകൂലം ആക്കി മാറ്റും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...