Agape

Wednesday, 30 November 2022

"ദൈവത്തിങ്കലേക്കു നോക്കിയവർ പ്രകാശിതരായി"

ദൈവത്തിങ്കലേക്കു നോക്കിയവർ പ്രകാശിതരായി. ദൈവത്തിങ്കലേക്കു നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം തെല്ലും ലജ്ജിച്ചു പോയില്ല. ദൈവത്തെ നോക്കി യാത്ര തിരിച്ചവരുടെ ജീവിതത്തിൽ കഷ്ടതകളും, ശോധനകളും,രോഗങ്ങളും,പ്രയാസങ്ങളും ദുഃഖങ്ങളും വരികയില്ല എന്നല്ല അതിന്റെ നടുവിലും ധൈര്യത്തോടെ നിൽപ്പാൻ ദൈവം സഹായിക്കും. ദൈവത്തിൽ അടിയുറച്ച വിശ്വസിച്ച മൂന്നു ബാലന്മാർ ദൈവത്തെ തള്ളിപ്പറയാത്തത് കൊണ്ടു രാജാവ് അവരെ അഗ്നികുണ്ടതിൽ ഇട്ടു. ദൈവം നാലാമനായി അഗ്നി കുണ്ടതിൽ ഇറങ്ങി വന്നു മൂന്നു ബാലന്മാരെ വിടുവിച്ചു . രാജാവ് മൂന്നു ബാലൻമാരുടെ ദൈവത്തിൽ വിശ്വസിക്കുവാൻ ഇടയായിതീർന്നു .നിന്നെ നിന്ദിപ്പാൻ ശത്രു എത്ര ശ്രമിച്ചാലും ദൈവം നിന്റ മുഖം വാടുവാൻ സമ്മതിക്കുകയില്ല. നിന്റെ നോട്ടം ഏതു പ്രതിസന്ധിയിലും ദൈവത്തിൽ ആണെങ്കിൽ നിന്റ മുഖം പ്രകാശിതമായിരിക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...