Agape

Thursday, 3 November 2022

"നിന്നെ ഓർക്കുന്ന ദൈവം."

നിന്നെ ഓർക്കുന്ന ദൈവം. രണ്ടു കാശിനു വിൽക്കുന്ന കുരികിലിനെ ഓർക്കുന്ന ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്‌ടിച്ച മനുഷ്യരെ എത്ര അധികമായി ഓർക്കാതിരിക്കും . ദൈവത്തിന്റെ നമ്മോടുള്ള കരുതൽ എത്ര വലുതാണ്. ദൈവം എത്രത്തോളം നമ്മെ സ്നേഹിക്കുന്നു. നാം ചെയ്ത പാപങ്ങൾക്ക് പരിഹാരം ആയിട്ടല്ലേ യേശുക്രിസ്തു കാൽവറിയിൽ യാഗം ആയി തീർന്നത്. അതിനപ്പുറം ഒരു സ്നേഹം ഉണ്ടോ?. ദൈവം നമ്മോടു കാണിച്ച സ്നേഹം നമ്മോടുള്ള കരുതൽ ആണ്.നമ്മുടെ ജീവിതത്തിൽ എന്തു ഭവിച്ചാലും ദൈവം അറിയാതെയല്ല. യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ സഹിച്ച കഷ്ടപ്പാടുകൾ നമുക്ക് ഇന്നുണ്ടോ? ഇല്ല എന്നു മാത്രമേ പറയാൻ സാധിക്കു. ദൈവം നമ്മോടു കാണിച്ച സ്നേഹത്തിനു പകരം ആയി നാം വിശുദ്ധിയോടെ ജീവിക്കണം. ദൈവം അതിലപ്പുറം ആയി നമ്മിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...