Agape

Wednesday, 9 November 2022

"ദൈവത്തിന്റെ സമയം."

ദൈവത്തിന്റെ സമയം. നാം പല വിഷയങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചിട്ടു എപ്പോൾ മറുപടി ലഭിക്കും എന്നോർത്ത് ഭാരപ്പെടുന്നവർ ആയിരിക്കും. ചില പ്രാർത്ഥനകൾക്ക് വേഗത്തിൽ മറുപടി ലഭിക്കും ചില പ്രാർത്ഥനകൾക്ക് മറുപടി താമസിക്കും. ചില പ്രാർത്ഥനകൾക്ക് മറുപടി ലഭിച്ചില്ല എന്നും വരും. ദൈവത്തിന്റെ സമയം അനുസരിച്ചാണ് പ്രാർത്ഥനകൾക്ക് മറുപടി വേഗത്തിലും വൈകിയും ലഭിക്കുന്നത്. ദൈവഹിതമല്ലാത്ത പ്രാർത്ഥനകൾക്ക് മറുപടിയും ലഭിക്കുന്നില്ല. നാം പലതിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ നമുടെ നന്മയ്ക്കായിട്ടുള്ള വിഷയങ്ങൾക്ക് ദൈവം ഉത്തരം അരുളും. ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി തന്നില്ലെങ്കിൽ ഓർത്തുകൊൾക; ആ പ്രാർത്ഥന വിഷയം നമ്മുടെ ജീവിതത്തിൽ നന്മകയായിട്ടല്ല തിന്മകായിട്ടായി മാറും എന്നോർതാണു ദൈവം ഉത്തരം അരുളാതിരിക്കുന്നത്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...