Agape

Tuesday, 8 November 2022

"യഹോവ എന്റെ ഇടയൻ ആകുന്നു."

യഹോവ എന്റെ ഇടയൻ ആകുന്നു. നമ്മുടെ ഇടയൻ ദൈവം ആണെങ്കിൽ നാം ഒന്നിനെക്കുറിച്ചും ഭാരപ്പെടേണ്ട ആവശ്യമില്ല. ഇടയൻ നമ്മെ നേർവഴിയിൽ നടത്തും . നമുക്ക് ആവശ്യമാകുന്ന ഭക്ഷണവും ജലവും ഇടയൻ തരും. ശത്രുക്കൾക്ക്‌ നമ്മെ ആക്രമിക്കാൻ കഴിയാതെ ദൈവം കാത്തു സൂക്ഷിക്കും. എത്ര പ്രതിസന്ധികളുടെ നടുവിലും ദൈവം നമ്മോടു കൂടെയിരിക്കും. പ്രിയ ദൈവപൈതലേ, നിന്റെ ഇടയൻ ദൈവം ആണെങ്കിൽ നിനക്ക് വേണ്ടുന്നതെല്ലാം ദൈവം കരുതികൊള്ളും. നിന്റെ പരിപൂർണ ഉത്തരവാദിത്തം ദൈവത്തിനാണ്. ആകയാൽ നല്ല ഇടയന്റെ ശബ്ദം കേട്ടു നല്ല ഇടയനെ അനുഗമിച്ചാൽ നിന്റെ ഇഹലോക ജീവിതത്തിൽ വഴി തെറ്റി അലയുകയില്ല.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...