Agape

Friday, 4 November 2022

"കണ്ണുനീരിനു മറികടക്കാത്ത ദൈവം."

കണ്ണുനീരിനു മറികടക്കാത്ത ദൈവം. കണ്ണുനീരോടെ ആരൊക്കെ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചിട്ടുണ്ടോ അവർക്കെല്ലാം ദൈവം മറുപടി നൽകിയിട്ടുണ്ട്. ഹിസ്‌കീയാ രാജാവിന് മരിക്കതക്ക രോഗം പിടിച്ചു. ഹിസ്കിയാവ് മരിച്ചുപോകും എന്നു പ്രവാചകൻ വന്നു ദൈവത്തിന്റെ അരുളപ്പാട് അറിയിച്ചു. അരുളപ്പാട് കേട്ട ഹിസ്‌കീയാ രാജാവ് കണ്ണുനീരോടെ പ്രാർത്ഥിച്ചു. ദൈവം കണ്ണുനീരോടെ ഉള്ള ഹിസ്കിയാ രാജാവിന്റെ പ്രാർത്ഥനക്കു മറുപടിയായി മരിച്ചുപോകും എന്നു പറഞ്ഞ പ്രവാചകൻ മടങ്ങി വന്നു ഹിസ്കിയാ രാജാവിന്റെ ആയുസ്സ് നീട്ടി നൽകിയതായി ദൈവത്തിന്റെ അരുളപ്പാട് അറിയിച്ചു. പ്രിയ ദൈവ പൈതലേ എത്ര കഠിനമായ വിഷയങ്ങൾ നിന്റെ ജീവിതത്തിൽ വന്നാലും നിന്റെ കുറവുകൾ ഏറ്റു പറഞ്ഞു കണ്ണുനീരോടെ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചാൽ ദൈവം മറുപടി അയക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...