Agape

Monday, 31 May 2021

"നിന്റെ ഭാരം യഹോവയുടെമേൽ വയ്ക്കുക "


 പ്രിയ ദൈവ പൈതലേ നിന്റെ ഭാരം എന്തു തന്നെ ആയിക്കൊള്ളേട്ടേ അത് ദൈവ സന്നിധിയിൽ ഇറക്കി വയ്ക്കുക. ദൈവം അതിനു പരിഹാരം വരുത്തും. ചിലപ്പോൾ നിന്റെ ദൃഷ്ടിയിൽ അത് അസാധ്യം ആയിരിക്കും പക്ഷെ ദൈവം നിന്റെ നല്ല ആഗ്രഹം സാധിപ്പിച്ചു തരും. ഒരു മകൻ തന്റെ അപ്പനോട് മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ ദോഷികളാകുന്ന പിതാക്കന്മാർ തന്റെ മക്കൾ നല്ലതിനെ നൽകുന്നു  എങ്കിൽ ദൈവം എത്ര അധികം തന്റെ മക്കൾക്കു ദാനങ്ങളെ നൽകും. വിശ്വാസത്തോടെ നിങ്ങളുടെ നല്ല ആഗ്രഹങ്ങളെ ദൈവ സന്നിധിയിൽ വയ്ക്കുക ദൈവം സാധിപ്പിച്ചു തരും. എളിയവന്റെ ആഗ്രഹം ദൈവം അവനു സാധിപ്പിച്ചു കൊടുക്കും. 

"എന്റെ കൃപ നിനക്ക് മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു "


 പ്രിയ ദൈവ പൈതലേ ശാരീരിക, മാനസിക പ്രശ്നങ്ങളിൽ നീ വലയുകയാണോ. നിന്റെ രോഗത്തിന് ഒരു പരിപൂർണ വിടുതൽ കിട്ടുന്നില്ലയോ ഭാരപ്പെടേണ്ട നിന്റെ ബലഹീനതയിൽ ദൈവത്തിന്റെ കരം കൂടയുണ്ട്. ദൈവത്തിന്റെ കൃപ നിന്റെ കൂടയുണ്ട്.

പൗലോസ് അപ്പോസ്ഥലൻ തന്റെ ജീവിതത്തിൽ നേരിട്ടിരുന്ന ഒരു രോഗത്തിൽ നിന്ന് വിടുതൽ പ്രാപിക്കാൻ താൻ ദൈവത്തോട് അഭയാർത്ഥന കഴിച്ചപ്പോൾ ദൈവം തനിക്കു നൽകിയ മറുപടിയാണ് എന്റെ കൃപ നിനക്ക് മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു. പൗലോസിനോട് പരിപൂർണ സൗഗ്യം തരാമെനെല്ലാ പറഞ്ഞത് എന്റെ കൃപ നിനക്ക് മതി എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു.

പ്രിയ ദൈവ പൈതലേ ഏതെങ്കിലും രോഗത്താൽ ഭാരപ്പെട്ടിട്ടു നീ സൗഖ്യത്തിനായിട്ട് ദൈവത്തോട്  പ്രാർത്ഥിച്ചിട്ട് മറുപടി ലഭിക്കുന്നില്ലയോ ഭാരപ്പെടേണ്ട ആ രോഗത്തിന്റെ പ്രയാസത്തിൽ ദൈവത്തിന്റെ കൃപ നിന്നോട് കൂടെ ഉണ്ട്. നിന്റെ ശരീരം ബലഹീനം ആകുമ്പോൾ ദൈവത്തിന്റെ ശക്തി നിന്റെ ശരീരത്തെ,മനസിനെ ബലമുള്ളതാക്കി മാറ്റുന്നു.

പൗലോസ് മൂന്നു പ്രാവശ്യം അപേക്ഷിച്ചു തന്റെ രോഗത്തിന്റെ വിടുതലിനായി പക്ഷെ ദൈവം തന്നെ ആശ്വസിപ്പിച്ച വാക്കുകൾ ആണ് നാം കേട്ടത്. ഈ രോഗവും വച്ചു താൻ മൂന്നു മിഷനറി യാത്ര ചെയ്തു, ഈടുറ്റ ലേഖനങ്ങൾ താൻ എഴുതി, കാരാഗ്രഹത്തിൽ കിടന്നു, കപ്പൽ ചേതം തുടങ്ങി പൗലോസ് അനുഭവിച്ച കഷ്ടപാടുകൾ വിവരിക്കുവാൻ പ്രയാസമാണ്. അനേകം സഭകൾ സ്ഥാപിച്ചു, അനേകരെ ക്രിസ്തുവിൽ ശിഷ്യന്മാരാക്കി, മൂന്നാം സ്വർഗത്തോളം എടുക്കപ്പെട്ടു, ഇത്രയും ജീവിതാനുഭവം ഉള്ള ഒരു ദൈവ ഭക്തൻ തന്റെ രോഗവും പേറിയാണ് ധീര രക്ത സാക്ഷിയായത്.

നാം ഒരു പക്ഷെ ചിന്തിക്കാം എന്തുകൊണ്ട് ദൈവം പൗലോസ്സിന് പരിപൂർണ വിടുതൽ കൊടുത്തില്ല എന്ന്. പൗലോസ് അതിനു പറയുന്ന മറുപടി താൻ നിഗളിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് ഈ രോഗം തന്നെ അലട്ടുന്നത്. പലപ്പോഴും പലവിധ രോഗങ്ങൾ ഒരു ദൈവ പൈതലിനെ പരിപൂർണമായി വിട്ടുമാറാത്തത്  നാം ദൈവത്തെ വിട്ട് അകന്നു മാറാതിരിക്കാനും പൗലോസിനെ പോലെ നമ്മുക്ക് ലഭിച്ചിരിക്കുന്ന കൃപാവരങ്ങൾ നിമിത്തം നിഗളിച്ചു പോകാതിരിക്കേണ്ടതിനും സ്വർഗീയ രാജ്യത്തിനു കൂട്ടവകാശികളും ആക്കേണ്ടതിനു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കാളികൾ ആകുകയാണ് ദൈവം ചെയുന്നത്.


Thursday, 27 May 2021

"യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക "


 പ്രിയ ദൈവ പൈതലേ നീ കടന്നു പോകുന്ന സാഹചര്യം ഒരു പക്ഷെ നിനക്ക് അനുകൂലം അല്ലായിരിക്കാം.നീ കടന്നു പോകുന്ന സാഹചര്യം മാനസികമായി നിന്നെ തളർത്തുന്ന രീതിയിൽ ഉള്ളയാതായിരിക്കാം. നിന്റെ അവസ്ഥ എന്തു തന്നെ ആയികൊള്ളട്ടെ നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക അവൻ നിന്നെ പുലർത്തും. യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക. ഏതു പ്രതിസന്ധി ജീവിതത്തിൽ വന്നോട്ടെ ചെങ്കടൽ പോൽ വൻ ഭാരപ്പെടുത്തുന്ന വിഷയങ്ങൾ വന്നോട്ടെ നിന്റെ വിഷയം കർത്താവിന്റെ സന്നിധിയിൽ വയ്ക്കുക. ഒരു പക്ഷെ വിടാതെ ഫറവോനും സൈന്യം പിന്നിൽ കാണാം നീ വിഷയം ദൈവ സന്നിധിയിൽ വയ്ക്കുക ദൈവം നിനക്കു വേണ്ടി ഇറങ്ങി വരും തെക്കേൻ കാറ്റിനെ അവൻ അടിപ്പിക്കും നിനക്കു പ്രതികൂലമായി നിന്ന ചെങ്കടലിനെ നിനക്ക് ഇരുവശം മതിലായി അവൻ നിർത്തും. നിന്നെ വിടാതെ പിന്തുടരുന്ന ഫറവോനും സൈന്യത്തെ നീ ഇനി കാണുകയില്ല, ദൈവം നിനക്ക് വേണ്ടി യുദ്ധം ചെയ്യും.

പ്രിയ ദൈവ പൈതലേ നിന്റെ വിഷയം നിന്റെ മുമ്പിലുള്ള ചെങ്കൽ ആണോ അതോ നീണ്ട വർഷങ്ങളായി നിന്നെ പിന്തുടരുന്ന സാത്താന്യ ശക്തികളാണോ നീ ദൈവ സന്നിധിയിൽ വിഷയം സമർപ്പിക്കുക ദൈവം നിനക്ക് വേണ്ടി ഇറങ്ങി വന്ന് ചെങ്കടലിനെ വിഭാഗിച്ചു ഫറോവോനെയും സൈന്യത്തെയും അതെ ചെങ്കടലിൽ നശിപ്പിച്ചു കളയും.

പ്രിയ ദൈവപൈതലേ നിന്റെ ഭാരം എത്ര വലുതായികൊള്ളട്ടെ അത് കർത്താവിങ്കൽ വയ്ക്കുക. അവൻ നിന്നെ വിടുവിക്കും. നീ ദൈവത്തിൽ പ്രത്യാശ വച്ചാൽ അവൻ നിനക്ക് വേണ്ടി  സ്വർഗ്ഗം വെടിഞ്ഞു ഇറങ്ങി വന്ന് നിന്റെ പ്രയാസങ്ങൾ, പ്രശ്നങ്ങൾ എല്ലാം അവൻ വഹിക്കും. പലപ്പോഴും നീ വേണ്ടും പോലെ നിന്റെ ഭാരം യഹോവയുടെ മേൽ വയ്ക്കാകകൊണ്ടാണ് നിന്റെ ഭാരം ഇപ്പഴും നിന്റെ ചുമലിൽ തന്നെ ഇരിക്കുന്നത്. നിന്റെ ഭാരം അത് യഹോവയിൽ സമർപ്പിച്ചാൽ നീ ആ ഭാരത്തിൽ നിന്ന് സ്വാതന്ത്രൻ ആയി. അതെ ദൈവ പൈതലേ യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക ഉറച്ചിരിക്ക.

"തളരുന്നവനെ താങ്ങുന്ന ദൈവം "


 ബൈബിൾ ചരിത്രത്തിൽ തളർന്നു ഇരിക്കുന്നവനെ താങ്ങുന്ന ഒരു ദൈവം ഉണ്ടെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. ചിലർ പ്രതീക്ഷ നഷ്ടപ്പെട്ടു ദൈവസന്നിധിയിൽ കരയുന്ന നിമിഷങ്ങൾ പലതു ഉണ്ട്. ദാവീദ് ബലമില്ലാതാവോളം കരഞ്ഞു. ദൈവം ദാവീദിനു വേണ്ടി യോനാഥാനെ ഒരുക്കി. ശൗലിന്റെ ആക്രമണങ്ങൾ വർധിക്കുമ്പോൾ ശൗലിന്റെ മകനെ തന്നെ തനിക്കു കൂട്ടുകാരൻ ആയി ദൈവം തിരഞ്ഞെടുക്കുന്നു.ശൗലിന്റെ ആക്രമണങ്ങളിൽ തളരുമ്പോൾ തനിക്കു താങ്ങായി യോനാഥനെ ദൈവം ഉപയോഗിക്കുന്നു. ദാവീദിന്റെ മകൻ അബ്ശാലോം തനിക്കു പ്രതികൂലമാകുമ്പോൾ ദൈവം താങ്ങായി എഴുന്നേറ്റുവരുന്നു.

 

പ്രിയ ദൈവ പൈതലേ നീ കടന്നുപോകുന്ന മേഖലകളിൽ നിനക്ക് താങ്ങായി ആരെയും കണ്ടെന്നു വരികയില്ല . നിന്റെ സങ്കടങ്ങൾ ദൈവ സന്നിധിയിൽ പകർന്നാൽ ദൈവം നിന്നെ താങ്ങും. ദൈവം നിനക്കു വേണ്ടി താങ്ങായി തണലായി വഴികളെ ഒരുക്കും.മറിച് നിന്റെ സങ്കടങ്ങൾ നിന്റെ ഭവനകാരോടോ, സുഹൃത്തുക്കളോടോ, സഹപ്രവർത്തകരോടോ പറഞ്ഞാൽ അത് ചിലപ്പോൾ ഗുണത്തെക്കാളേറെ ദോഷം ആയിട്ട് സംഭവിക്കുകയെ ഉള്ളു 

പ്രിയ ദൈവപൈതലേ നിന്റെ ഭാരം യഹോവയിങ്കൽ വയ്ക്കുക.അവൻ നിന്നെ പുലർത്തും. വീഴുന്നവരെ ഒക്കെയും താങ്ങുന്ന യഹോവ.കുനിഞ്ഞിരിക്കുന്നവരെ ഉയിർത്തുന്ന യഹോവ.നിന്നെയും താങ്ങും നിന്നെ കൈപിടിച്ച് ഉയിർത്തും നിന്നെ അവൻ പുലർത്തും. നീതിമാൻ ഒരു നാളും കുലുങ്ങി പോകുവാൻ അവൻ സമ്മതിക്കുകയില്ല.


Monday, 24 May 2021

"യോസഫ് പൊട്ടകുഴിയിൽ നിന്നും മിസ്രയേമിലെ പ്രധാനമന്ത്രിയായി "


യോസഫ് തന്റെ സഹോദരന്മാരെ തേടി വന്നപ്പോൾ തന്റെ സഹോദരൻമാർ തനിക്കു നേരെ ദുരുപായം നിരൂപിച്ചു പൊട്ടകിണറ്റിൽ ഇട്ടു കളഞ്ഞു. വാഗ്ദ്ധതം പ്രാപിച്ച യോസഫ് ആ പൊട്ടകിണറ്റിൽ കിടന്നു പ്രാർത്ഥിച്ചു എന്റെ ദൈവമേ എന്റെ പിതാക്കന്മാരുടെ ദൈവമേ നീ എന്നെ ഈ പൊട്ടകിണറ്റിൽ നിന്ന് വിടുവിക്കേണമേ. യോസേഫിന്റെ പ്രാർത്ഥനയും ദൈവത്തിന്റെ വാഗ്ദത്തം നിമിത്തം ദൈവം ഇഷ്മേയെല്യ കച്ചവടക്കാരെ കൊണ്ടു വരികയും യോസേഫിനെ മിസ്രയിമ്മലേക്ക് വിറ്റു കളഞ്ഞു. ദൈവഹിത പ്രകാരം പൊതിഫർ അവനെ വിലയ്ക്ക് വാങ്ങി ഭവനത്തിലേക്കു കൊണ്ടു പോയി. പൊട്ടകുഴിയിൽ കിടന്ന യോസേഫിന്റെ പ്രാർത്ഥന അവിടെ നിന്നുള്ള വിടുതൽ ആയിരുന്നെങ്കിൽ ദൈവത്തിന്റെ പദ്ധതി യോസേഫിനെ മിസ്രയേമിന് അധിപതി ആക്കാനുള്ള ട്രെയിനിങ്ങിന്റെ തുടക്കം ആയിരുന്നു.

പ്രിയ ദൈവ പൈതലേ നിന്റെ ജീവിതത്തിൽ പ്രതീക്ഷയ്ക്കു വിരുദ്ധമായി പ്രശ്നങ്ങൾ കടന്നു വരുമ്പോൾ നീ ഒന്നോർക്കണം നിനക്കൊരു വാഗ്ദത്തം ഉണ്ട്. ഈ പൊട്ടകുഴി നിന്റെ വാഗ്ദതത്തിന്റെ ആദ്യ ചവിട്ടുപടി ആണ്. ദൈവം ഈ പ്രശ്നത്തിൽ കൂടി നിന്നെ കൈപിടിച്ച് തന്റെ വാഗ്ത്തിലേക്കു നയികുവാണ്.

Tuesday, 11 May 2021

"പരീശൻ പുതിയ നിയമത്തിൽ "


 പഴയ നിയമത്തിലെ പരീശൻ എപ്പോഴും കണക്കുകൾ വെച്ചുള്ള ഒരു സമ്പ്രദായം ആണ് അവലംബിച്ചത്. പതാരം കൊടുക്കുക അതും കണക്കുകൾ വച്ചോണ്. പ്രാർത്ഥിക്കുക പ്രെത്യകം കണക്കുകൾ വച്ചോണ്. ഉപവസിക്കുക അതും കണക്കുകൾ വച്ചോണ് ദാനധർമങ്ങൾ ചെയുക അതും മറ്റുള്ളവരെ കാണിക്കാൻ.

ഇന്നും ഇതൊക്കെ അല്ലെ നടക്കുന്നത് കണക്കുകൾ വച്ചോണ് ദൈവത്തിന് കൊടുക്കുക. ഉപവാസത്തിനു ദൈവത്തോട് കണക്കുകൾ വെയ്ക്കുക ഇത്ര ദിവസo എന്ന്.

പ്രാർത്ഥനയ്ക്ക്  സമയം ക്രമീകരിക്കുക ഇത്ര സമയം പ്രാർത്ഥിക്കുക etc എല്ലാം പരീശന്റെ ചട്ടങ്ങൾ.

കർത്താവ് പറഞ്ഞു നിങ്ങളുടെ നീതി പരീശന്റെ നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല.

പുതിയ നിയമത്തിൽ ഇതു സമയത്തും ദൈവത്തോട് പ്രാർത്ഥിക്കാം, എത്ര സമയം വേണമെങ്കിൽ പ്രാർത്ഥിക്കാം ഇതിനു ദൈവം അതിർ വച്ചിട്ടില്ല. ഉപവസിക്കുന്നതിനും സമയക്രമം ദൈവം വച്ചിട്ടില്ല. പതാരം ദൈവം വച്ചിട്ടില്ല. മനസുള്ളതുപോലെ കൊടുക്കാം അവനവന്റെ മനസാക്ഷിക്ക് ഒത്ത പോൽ.

തെരുവിൽ നിന്നുള്ള പ്രാർത്ഥന അഥവാ പരസ്യയോഗം പരീശന്റെയോ എന്നു വിലയിരുത്തുക.

ധനധർമങ്ങൾ ചെയ്തിട്ട് അച്ചടിച്ചു പുറത്തിറക്കുക ഇവയും പരീശന്റെ ചട്ടമോ സ്വയം വിലയിരുത്തുക.

ഉപവാസം 3,7,21 etc ബാനർ അടിച്ചു നടത്തുക ഇതും പരീശന്റെ ചട്ടമോ  സ്വയം വിലയിരുത്തുക.

ദൈവം ഒന്നും കണക്കുകൾ ഇല്ലാതെ തരുമ്പോൾ നാം എല്ലാറ്റിനും കണക്കുകൾ വച്ചു തിരികെ ദൈവത്തെ പ്രസാദിപ്പിച്ചൽ ദൈവം പ്രസാദികുമോ.

പ്രാർത്ഥിക്കുമ്പോൾ രഹസ്യത്തിൽ, ദൈവത്തിനു കൊടുക്കുമ്പോൾ ഇടം കൈ ചെയുന്നത് വലം കൈ അറിയരുത്.

ഉപവസിക്കുമ്പോൾ വാടിയ മുഖം കാണിക്കരുത്.

തെരുകോണിൽ നിന്ന് പ്രാർത്ഥിക്കരുത്.

ഇന്ന് ഭൂരിഭാഗവും പരിശന്റെ ചട്ടം ആണെങ്കിൽ പരീശന്റെ നീതിയെ കവിഞ്ഞില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. പരീശന്റെ നീതി കണക്കുകൾ വച്ചുള്ളതാണെങ്കിൽ പുതിയ നിയമ വിശ്വസിയുടേത് അപ്പനും മകനും എന്നപോലെയുള്ള ദൈവീക പ്രമാണം ആണ്.

Sunday, 9 May 2021

"ബൈബിളിന്റെ കാഴ്ച്ചപ്പാട് "


 "പഴയനിയമത്തിലെ ഏക കാഴ്ചപ്പാട് മിശിഹാ ആയിരുന്നെങ്കിൽ പുതിയ നിയമത്തിലെ ഏക കാഴ്ചപ്പാട് യേശു ക്രിസ്തു മരിച്ചുയിർത്തെഴുനേറ്റ് സ്വർഗ്ഗരോഹണം ചെയ്ത് യേശുക്രിസ്തു തന്റെ വിശുദ്ധൻമാരെ തന്നോടുകൂടെ ചേർക്കാൻ രാജാവായി വീണ്ടും വരുന്നു "

Saturday, 8 May 2021

"KANUNNU NJAN VISHWASATHAL :TRUMPET :SHAJI KEEZHOOR"


 

"BLESSED IN ABUNDANCE -Dr. SHILPA SAMUEL DHINAKARAN"


 

" (Revelation 21:1-27 )പുതിയ ആകാശവും പുതിയ ഭൂമിയും "

 Revelation 21:1 പുതിയ ആകാശവും പുതിയ ഭൂമിയും.

Revelation 21:2 പുതിയ യെരുശലേം.

Revelation 21:3-4 മനുഷ്യരോട് കൂടെ  ദൈവത്തിന്റെ കൂടാരം.

Revelation 21:5 - കഷ്ടത, ദുഃഖം, മുറവിളി, മരണം  ഇല്ലാത്ത ദൈവത്തിന്റെ ലോകം.

Revelation 21:6 ദൈവത്തിന്റെ രക്ഷ സൗജന്യമായി ദാഹിക്കുന്നവന് ജീവ നീരുറവയിൽ നിന്ന് നൽകുന്നു.

Revelation 21:7 -ജയിക്കുന്നവന്  ദൈവം പിതാവും അവൻ മകനും ആയിരിക്കും.

Revelation 21:8 അവിശ്വാസികളുടെ രണ്ടാമത്തെ മരണം.

Revelation 21:9 ഏഴു ദൂതന്മാർ  ഏഴു കലശം അന്ത്യബാധ.

Revelation 21:10  ആത്മ വിവശതയും  പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം സ്വർഗത്തിൽ നിന്ന് ഇറങ്ങുന്നത് കാണുന്നു.

Revelation 21:11-26 പുതിയ യെരുശലേമിന്റെ

വർണ്ണന.

Revelation 21:27- കുഞ്ഞാടിന്റ ജീവ പുസ്തകത്തിൽ പേരെഴുതിയിട്ടുള്ളവരും വിശുദ്ധന്മാരും പാർക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും.

Friday, 7 May 2021

യേശുക്രിസ്തുവിൽ എല്ലാവരും തുല്യർ "


ജാതീയനായ കൽദയരുടെ പട്ടണമായ ഊരിൽ ജനിച്ച തേരഹിന്റെ മകനായ അബ്രമിനെ ദൈവം വിളിച്ചു വേർതിരിച്ചപ്പോൾ ദൈവം കൊടുത്ത ഒന്നാം പ്രമാണം പരിച്ചേദന യിഷ്മയെലിനും യിസഹാക്കിനും നൽകി.യിസഹാക്കിന്റെ മകനായ യാക്കോബിനു ദൈവം വിളിച്ച പേരാണ് യിസ്രായേൽ. യിസ്രയേലിന്റെ സന്തതി പരമ്പരയിൽ ജനിച്ച യഹൂദക്  യിസ്രായേൽ അഥവാ യാക്കോബ് നൽകിയ ഗോത്ര നാമം ആണ് യഹൂദ അതെ ഗോത്രത്തിൽ ദാവീദിന്റെ മകനായി യേശു ക്രിസ്തു ജനിച്ച ഗോത്രവും യഹൂദ ആയതു കൊണ്ട് ഇന്നും ഗോത്രപിതാക്കന്മാരിൽ പ്രെത്യക സ്ഥാനം യഹൂദക്ക് ഉണ്ട്.

ആദം, ഹവ്വാ എനിവർക്കു ദൈവം നൽകിയ സന്തതി പരമ്പരകൾക്ക് എല്ലാം ദൈവം തുല്യ പ്രാധാന്യം നൽകുമ്പോൾ ദൈവം തന്നോട് കൂടുതൽ സ്നേഹം കാട്ടുകയും തന്റെ കല്പനകൾ പ്രമാണിക്കുന്നവർക്ക് പ്രത്യേക ഇഷ്ടം നൽകുന്നു. ഇതാണ് അബ്രഹാം, യാക്കോബ്, യോസഫ്, ദാവീദ്, എന്നിവർക്ക് ദൈവം നൽകിയത്. അതെ സമയം മറ്റു ചിലർക്ക് പൗരോഹിത്യം, രാജകീയം, പ്രവാചകന്മാർ എന്നി ദൈവത്തിന്റെ ഭൂമിയുള്ള പദവികൾ പല ഗോത്രത്തിലും ഭാഷയിലും നല്കപ്പെട്ടിരിക്കുന്നു. യിഷ്മയെലിനു രാജകീയ പദവിയും യഹൂദ്യ്ക്കു പൗരോഹിത്യവും ജാതികൾക്കു പ്രവാചനീക പദവിയും ദൈവം നൽകിയിരിക്കുന്നു. മറ്റു എല്ലാ ഗോത്ര പദവികളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദൈവം നൽകിയിരിക്കുന്നു. ഉല്പത്തി പഠിക്കുമ്പോൾ ഓരോ ഗോത്രത്തിന്റെയും കുലത്തിന്റെയും കുലത്തൊഴിൽ വെളിപ്പെടുത്തിയിരിക്കുന്നു (Genesis 4:16-25).

യേശുക്രിസ്തു ഭൂമിയിൽ ജനിച്ചപ്പോൾ ദൈവീകമായിരുന്ന രാജകീയ, പൗരോഹിത്യ, പ്രവചനിക പദവികൾ മനുഷ്യനിൽ നിന്ന് യേശുക്രിസ്തുവിലേക്ക് എന്നേക്കും സ്ഥിരമായി മാറ്റപെട്ടു. മൽകീസദ്ദേഖിന്റെ ക്രമപ്രകാരം ഉള്ള പഴയനിയമ പൗരോഹിത്യം യഹൂദനും , യിഷ്മയെലിനു അവകാശപ്പെട്ട രാജാകീയത്വം,ശമുവേലിന്റെ പ്രവചനികത എന്നിവ എല്ലാം പിന്നെയും ക്രിസ്തുവിൽ  യഹൂദ ഗോത്രത്തിൽ ജനിച്ച കർത്താവ് ഏറ്റടുത്തതോടെ ദൈവത്തിന്റെ പുതിയ യുഗം ആരംഭിച്ചു.

യേശുക്രിസ്തുവിൽ യഹൂദനില്ല,യിഷ്മയെല്യൻ ഇല്ലാ ,യവനൻ ഇല്ലാ ജാതി ഇല്ലാ എല്ലാവർക്കും യേശുക്രിസ്തു ഒരുവൻ.


"Revelation 22:10-21"

 Revelation 22:10-11 ഒരു വിശ്വസിയുടെ ജീവിതത്തെയും ദൈവത്തിന്റെ പ്രവചനത്തിന്റ മുദ്രയെക്കുറിച്ചും സൂചിപ്പിക്കുന്നു.

Revelation 22:12 -കർത്താവിന്റെ വരവിനെയും പ്രതിഫല വിഭജനത്തേയും കുറിച്ച് സൂചിപ്പിക്കുന്നു.

Revelation 22:13 -യേശു കർത്താവിന്റെ ദൈവത്വം സൂചിപ്പിക്കുന്നു.

Revelation 22:14 വിശുദ്ധന്മാരുടെ പ്രത്യാശയും ശുദ്ധീകരണവും.

Revelation 22:15 അവിശ്വാസികളുടെ ന്യായവിധി.

Revelation 22:16 യേശു ക്രിസ്തുവിന്റെ പഴയനിയമ പ്രവചന നിവർത്തി.

Revelation 22:17  - യേശുക്രിസ്തുവിന്റെയും മണവാട്ടി സഭയുടെയും രക്ഷയുടെ പ്രാധാന്യത്തെ പറ്റിയും സൗജന്യ രക്ഷയെ കുറിച്ചും പ്രതിപാദിക്കുന്നു.

Revelation 22:18-19-കർത്താവിന്റെ അന്ത്യകല്പനയുടെ ശിക്ഷാവിധിയും.

Revelation 22:20-21 കർത്താവിന്റെ പ്രവചന സാക്ഷീകരണം വിശ്വസിക്കുന്നവരും അവരോടുള്ള കർത്താവിന്റെ കൃപയെ കുറിച്ചും വിവരിക്കുന്നു.



"Matthew 24:1-14"

 Matthew 24:1-2 യെരുശലേം ദേവാലയത്തിന്റെ തകർച്ചയും അന്ത്യകാല സംഭാവങ്ങളുടെ തുടക്കവും.

Matthew 24:3-12 ഭൂമിയിലെ വിശ്വാസികളുടെ ജീവിതവും ദൈവത്തിന്റെ ന്യായവിധിയും.

Matthew 24 :13-14 കർത്താവിന്റെ ഭൂമിയിലെ അന്ത്യ കല്പനയുടെ നിവർത്തീകരണം.

"Matthew 24:15-31"

Mattew 24:15-29 അന്ത്യകാല ന്യാവിധിയും പ്രപഞ്ച ശക്തികളുടെ ന്യായവിധിയും

Matthew 24:30-31 കർത്താവിന്റെ മടങ്ങി വരവും മഹത്വ പ്രത്യക്ഷതയും.

"മത്തായി 24:32-51"

 മത്തായി 24 :32-42 കർത്താവിന്റെ വീണ്ടും വരവിന്റെ ലക്ഷണങ്ങളെ കാണിക്കുന്നു.

മത്തായി 24:43 - കർത്താവിന്റെ വരവിന്റെ സമയത്തെ കാണിക്കുന്നു.

മത്തായി 24:44- കർത്താവിന്റെ വരവിന്റെ മുന്നറിയിപ്പ്

മത്തായി 24:45 -51 കർത്താവിന്റെ വരവിങ്കൽ വിശ്വസതനായ ദാസനെയും ദുഷ്ട ദാസനെയും കുറിച്ചുള്ള കർത്താവിന്റെ പ്രവചനം.

ദൈവം ആദിമ ഭാഷയെ കലക്കി കളഞ്ഞത് എന്തിനു വേണ്ടി?


 നോഹയുടെ പുത്രന്മാർ ജലപ്രളയത്തിൽ നിന്ന് രക്ഷപെട്ടതിനു ശേഷം അവർ പിന്നീട് ഒരിക്കലും നശിച്ചു പോകാതിരിക്കേണ്ടതിനു ഒന്നിച്ചു ജീവിക്കേണ്ടതിനു ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും സ്ഥാപിച്ചു. ഇത് കാണുവാൻ യഹോവയ ദൈവം ഇറങ്ങി വന്നു. ദൈവത്തിന്റെ പദ്ധതി ഭൂതലം എങ്ങും മനുഷ്യൻ പെറ്റു പെരുകണം എന്നുള്ളതായിരുന്നു. അതിനു വിരുദ്ധമായിരുന്നു നോഹയുടെ പുത്രന്മാർ ചെയ്തത്. ദൈവത്തിന് തന്റെ ആദിമുതലുള്ള പദ്ധതിക്ക്  മനുഷ്യന്റെ പട്ടണവും ആകാശത്തോളം എത്തുന്ന ഗോപുരവും തടസം ആയതിനാൽ ദൈവം അവരുടെ ആദിമുതലുള്ള ഭാഷയെ ദൈവം കലക്കി കളഞ്ഞു.

"ഇന്ത്യ ബൈബിൾ ചരിത്രത്തിൽ "


 "അഹശ്വരോഷിന്റെ  കാലത്തു -ഹിന്ദുദേശം മുതൽ കൂശ് വരെ 127 സംസ്ഥാങ്ങൾ  വാണ  അഹശ്വരോഷ്  ഇവൻ തന്നെ " എസ്തർ 1:1


അഹശ്ഷ്വരേഷിന്റെ കാലത്തു തന്റെ രാജ്യത്തിന്റ പ്രധാന സ്ഥലമായ ഹിന്ദുദേശം മുതൽ കൂശ് വരെ ഉൾപ്പെട്ടിരുന്നു .


ഹിന്ദുദേശം എന്നു ഉച്ഛരിക്കപ്പെടുന്നത് പുരാതന ഹിന്ദു സംസ്കൃതികളിൽ ഉൾപ്പെട്ട്ടിരുന്ന ഭാരതം എന്നറിയപ്പെട്ട ഇന്ത്യ മഹാരാജ്യത്തെ ആണ്.


Thursday, 6 May 2021

"PER VILIKUM NERAM KANUM | STEPHEN SAMUEL DEVASY"


 

"എതിർക്രിസ്തു, അന്തിക്രിസ്തു, മഹതി എന്നിവ ബൈബിൾ നാമകരണമോ അല്ലയോ എങ്ങനെ ബൈബിൾ പഠനത്തിൽ വന്നു ;ദുരുപദേശമോ?

 എതിർക്രിസ്തു, അന്തിക്രിസ്തു, മഹതി എന്നിവ തെറ്റായ ബൈബിൾ ഭാശ്യങ്ങളും ദുരുപദേശ പഠനത്തിന് ആക്കം കൂട്ടുന്ന തെറ്റായ ഉപദേശങ്ങളുടെ വിഭാഗത്തിൽ പെടുന്നവയുമാണ്.

ബൈബിൾ നമ്മകാരണം ചെയ്തിരിക്കുന്ന മേല്പറഞ്ഞ ഉപദേശങ്ങൾ കള്ള പ്രവാചകൻ, മൃഗം, സാത്താൻ, പിശാച് എന്നിവയാണ്.

എതിർക്രിസ്തുക്കൾ ബൈബിൾ വ്യാഖ്യാന ശാസ്ത്രവുമായി ബന്ധപെട്ടു  നില്കുന്നു. യേശുക്രിസ്തുവിനെ അറിഞ്ഞിട്ട് വീണ്ടും വീണ്ടും പാപം ചെയ്തു യേശുക്രിസ്തുവിനും ക്രൂശിനും വിരോധമായി നടക്കുന്ന ഏവനും എതിർക്രിസ്തുക്കൾ എന്ന നാമദേയതിൽ  വരുന്നു.

കള്ളൻ വരുന്നത് അറുപ്പാനും മുടിക്കുവാനും അത് ഒന്നാം കാറ്റഗറിയിൽ പെടുന്നു(കള്ള പ്രവാചകൻ, മൃഗം, പിശാച്, സാത്താൻ, മാർമ്മo മഹതിയം ബാബിലോൺ (വശീകരണ വിഭാഗം ).

എതിർക്രിസ്തുക്കൾ (യേശുവിനെ വീണ്ടും ക്രൂശിച്ചിട്ടു വീണ്ടും പാപത്തിൽ ജീവിച്ചിട്ടും പിന്നെയും യേശുക്രിസ്തുവിന്റെ പേരും പറഞ്ഞു നടക്കുന്ന ഏവനും ഈ വിഭാഗത്തിൽ പെടുന്നു )

"Nearer My God to thee-Billy Mcfarland Gospel Classic"


 

ജാതികൾ സ്വർഗ്ഗരാജ്യത്തിൽ പൂർവ പിതാക്കന്മാരോടൊപ്പം പന്തിക്കിരിക്കുന്നു "

" കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും അനേകർ വന്നു അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വാർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും. രാജ്യത്തിന്റ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളി കളയും ;അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോട് പറയുന്നു.

ജാതികളുടെ  എണ്ണികൂടാത്ത സംഖ്യ കർത്താവിന്റെ സന്നിധിയിൽ അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ ഇരിക്കുമ്പോൾ വചനങ്ങൾ മനസിലാക്കിയ രാജ്യത്തിന്റെ പുത്രന്മാരെ ഇരുളിലേക്ക് തള്ളിക്കളയുന്നത് മറന്നുപോകരുത്.

അനുദിന ജീവിതത്തിൽ മനസാന്തര പെടാതെ സ്വയം പരീശനായി സ്വയം നീതികരിച്ചു പോകുമ്പോൾ ചുങ്കകാരൻ സ്വയം കരഞ്ഞു സ്വർഗത്തോടും ദൈവത്തോടും പാപം ചെയതത് ഏറ്റുപറഞ്ഞു ദുഃഖഭാരത്താൽ പോകുമ്പോൾ ദൈവം അവന്റെ പാപം ക്ഷെമിച്ചു നീതികരിക്കപ്പെട്ടവനാക്കി തീർക്കുന്നു. രാജ്യത്തിന്റെ പുത്രന്മാരെ ദൈവം വിളിക്കുന്ന പേരാണ് പരീശന്മാർ. ദൈവവചനം അറിഞ്ഞിട്ടും വേണ്ടവിധത്തിൽ അനുസരിക്കാതെ മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി സ്വയം ആത്മീയത  നടിക്കുന്ന ഓരോരുത്തരെയും ദൈവം വിളിക്കുന്ന പേരാണ് രാജ്യത്തിന്റെ പുത്രന്മാർ.

ജാതികൾക് ദൈവത്തിന്റെ മുമ്പിൽ നില്കുവാൻ ഒരു യോഗ്യതയും ന്യായപ്രമാണം അനുസരിച്ചില്ല.ജാതികളെ വിവക്ഷിക്കുവാൻ ദൈവം നൽകിയിരിക്കുന്ന പേരാണ് ചുങ്കകാരൻ. ജാതികൾ എല്ലാവരുടെയും മുമ്പിൽ നിന്ദിക്കപ്പെട്ടും ന്യായപ്രമാണം സംബന്തിച്ചു ഒന്നും അറിയാത്തവനും ആകുന്നു. ദൈവം തന്നെ തെരെഞ്ഞെടുത്തപ്പോൾ തനിക്ക് കിട്ടിയ മഹാഭാഗ്യത്തിന് മുമ്പിൽ താൻ സകലവും മറന്നു തന്റെ കുറവുകൾ ഏറ്റു പറഞ്ഞു സ്വർഗത്തോട് പോലും നോക്കാതെ പാപഭാരത്തോടെ കടന്നുപോകുമ്പോൾ ദൈവം അവന്റ പാപം ക്ഷെമിച്ചു സ്വർഗ്ഗരാജ്യത്തിന് അവകാശി ആക്കി തീർക്കുന്നു.

"ENNE KARUTHUNNAVAN |EMMANUEL HENRY "


 

Tuesday, 4 May 2021

ദൈവത്തിന്റെ ആലോചന ആർക്കു വ്യർത്ഥമാക്കാൻ കഴിയും?

 ഇസബെലിന്റെ ആലോചനയേ വൃതമാക്കിയ  ദൈവം

ഏലിയാവിന് എതിരായി ഉണ്ടാക്കിയ ഇസബെലിന്റെ കൂട്ടുകെട്ടിനെ പൊളിച്ച ദൈവം പ്രവചനം നിറവേറ്റിയെങ്കിൽ  ദാവിദിന്റെ ദൈവം ദാവിദിനു എതിരായുള്ള സകല ആലോചനകളെയും തകർത്തു രാജ്യത്വം ദാവീദിന്റെ ഗോത്രത്തിൽ സ്ഥിരപ്പെടുത്തിയെങ്കിൽ കാലം ഉള്ളയ്ടത്തോളം ദൈവത്തിന്റെ ആലോചനയെ മറിച്ചു കളയുവാൻ ഒരു ഗോത്രത്തിനും കഴിയില്ല എന്നതിന്റെ സാക്ഷി ആയി യേശുക്രിസ്തു ബേത്ലെഹീമിൽ ജനിച്ചു എല്ലാ  പൈശാചിക രാഷ്ട്രീയ കൂട്ടുകളെയും തകർത്തു എറിഞ്ഞു കാൽവരി ക്രൂശിൽ യാഗമായി നിത്യ രാജാവായി ഉയിർത്തെഴുന്നേറ്റെങ്കിൽ റോമൻ ഇമ്പീരിയൻ മുദ്ര പൊട്ടിച്ചെറിഞ്ഞു സ്വർഗീയ രാജ്യത്വം എന്നേക്കും സ്ഥിരപ്പെടുത്തിയെങ്കിൽ ഭൂമിയുള്ളടത്തോളം കാലം ദൈവത്തിന്റെ ആലോചനയേ തകർക്കുവാൻ ആർക്കും കഴിയില്ല.

"മോശയും ഏലിയാവും ഇനി വരുമോ?"

 മോശെയും ഏലിയാവും ഇനി വരുമോ?

യേശുക്രിസ്തുവിനെ മത്തായി മോശയോടാണ് ഉപമിച്ചിരിക്കുന്നത്. മോശയുടെയും യേശുക്രിസ്തുവിന്റെ ജനനത്തിൽ ഉള്ള സാമ്യം.യേശുക്രിസ്തു മോശയ്ക്കു പ്രതിരൂപമായി ന്യായപ്രമാണത്തെ നിവർത്തിക്കുവാൻ വന്നു. ഏലിയാവിന്റെ ആത്മാവിൽ ജനിച്ച യോഹന്നാൻ സ്നാപകൻ വന്നപ്പോൾ മോശയുടെയും ഏലിയാവിന്റെയും രണ്ടാം വരവിന്റെ പ്രവചനം നിറവേറി. മറുരൂപമലയിൽ മോശയും ഏലിയാവും യേശുക്രിസ്തുവും പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവർ സാക്ഷിയായപ്പോൾ അക്ഷരികമായി മോശയുടെയും ഏലിയാവിന്റെയും തേജസ്കരണം പൂർത്തിയായി.

"Revelation 2"


Revelation 2


1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ചും കൊണ്ടു ഏഴു പൊന്‍ നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ അരുളിച്ചെയ്യുന്നതു:

2 ഞാന്‍ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങള്‍ അപ്പൊസ്തലന്മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടതും,

3 നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാന്‍ അറിയുന്നു.


4 എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.


5 നീ ഏതില്‍നിന്നു വീണിരിക്കുന്നു എന്നു ഓര്‍ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളകൂ അതിന്റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും.


6.എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.


7 അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ ദൈവത്തിന്റെ പരദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന്‍ കൊടുക്കും.


8 സ്മൂര്‍ന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവന്‍ അരുളിച്ചെയ്യുന്നതു:



9 ഞാന്‍ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങള്‍ യെഹൂദര്‍ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.



10 പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു; പത്തു ദിവസം നിങ്ങള്‍ക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവ കിരീടം നിനക്കു തരും.


11 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.


12 പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക: മൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിച്ചെയ്യുന്നതു:

13 നീ എവിടെ പാര്‍ക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്‍, സാത്താന്‍ പാര്‍ക്കുന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.


14 എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ടു; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു.


15 അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവര്‍ നിനക്കും ഉണ്ടു.16 ആകയാല്‍ മാനസാന്തരപ്പെടുക; അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.

17 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.


18 തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിച്ചെയ്യുന്നതു:


19 ഞാന്‍ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.


20 എങ്കിലും താന്‍ പ്രവാചകി എന്നു പറഞ്ഞു ദുര്‍ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന്‍ ഉണ്ടു.


21 ഞാന്‍ അവള്‍ക്കു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാന്‍ അവള്‍ക്കു മനസ്സില്ല.


22 ഞാന്‍ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാല്‍ വലിയ കഷ്ടതയിലും ആക്കിക്കളയും.


23 അവളുടെ മക്കളെയും ഞാന്‍ കൊന്നുകളയും; ഞാന്‍ ഉള്‍പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്കു ഏവര്‍ക്കും പകരം ചെയ്യും.


24 എന്നാല്‍ ഈ ഉപദേശം കൈക്കൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാന്‍ നിങ്ങളുടെ മേല്‍ ചുമത്തുന്നില്ല.



25 എങ്കിലും നിങ്ങള്‍ക്കുള്ളതു ഞാന്‍ വരുംവരെ പിടിച്ചുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു.



26 ജയിക്കയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെ മേല്‍ അധികാരം കൊടുക്കും.



27 അവന്‍ ഇരിമ്പുകോല്‍കൊണ്ടു അവരെ മേയിക്കും; അവര്‍ കുശവന്റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും.



28 ഞാന്‍ അവന്നു ഉദയനക്ഷത്രവും കൊടുക്കും.



29 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

"ISAIAH :11"

 


New Christian Bible Study

 

 

യെശയ്യാ 11

 

    

എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.

അവന്റെ മേല്‍ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.

അവന്റെ പ്രമോദം യഹോവാഭക്തിയില്‍ ആയിരിക്കും; അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കയുമില്ല.

അവന്‍ ദരിദ്രന്മാര്‍ക്കും നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കള്‍ക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവന്‍ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.

നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.

ചെന്നായി കുഞ്ഞാടിനോടുകൂടെ പാര്‍ക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.

പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോല്‍ തിന്നും.

മുലകുടിക്കുന്ന ശിശു സര്‍പ്പത്തിന്റെ പോതിങ്കല്‍ കളിക്കും; മുലകുടിമാറിയ പൈതല്‍ അണലിയുടെ പൊത്തില്‍ കൈ ഇടും.

സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂര്‍ണ്ണമായിരിക്കയാല്‍ എന്റെ വിശുദ്ധപര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.

10 അന്നാളില്‍ വംശങ്ങള്‍ക്കു കൊടിയായി നിലക്കുന്ന യിശ്ശായിവേരായവനെ ജാതികള്‍ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.

11 അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.

12 അവന്‍ ജാതികള്‍ക്കു ഒരു കൊടി ഉയര്‍ത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേര്‍ക്കുംകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളില്‍നിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.

13 എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവര്‍ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.

14 അവര്‍ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേല്‍ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവേക്കും; അമ്മോന്യര്‍ അവരെ അനുസരിക്കും.

15 യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവന്‍ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഔങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.

16 മിസ്രയീമില്‍നിന്നു പുറപ്പെട്ട നാളില്‍ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരില്‍നിന്നു അവന്റെ ജനത്തില്‍ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.

   

   Study the Inner Meaning


Explanation of Isaiah 11

 

By Rev. John H. Smithson

THE EXPLANATION of Isaiah Chapter 11

(Note: Rev. Smithson's translation of the Isaiah text is appended below the explanation)

1. AND there shall come forth a Shoot from the trunk of Jesse; and a Sprout from his roots shall become fruitful:

VERSE 1. The Lord, as to His Humanity born of the virgin and glorified in the world, is here called "a Shoot from the trunk of Jesse", also "a Sprout from his roots"; and in other passages He is called:

"a Germ of justice"; (Jeremiah 23:5)

"The Seed of the woman"; (Genesis 3:15)

"The only-Begotten"; (John 1:18)

"A Priest for ever, and the Lord." (Psalm 110:4-5)

Here no Son from eternity is meant, but a Son that was to be born in the world; for these passages contain prophecies concerning the coming of the Lord. Doctrine of the Lord 19. See also True Christian Religion 101.

2. And the Spirit of Jehovah shall rest upon Him; the spirit of wisdom and understanding; the spirit of counsel and might; the spirit of knowledge and the fear of Jehovah;

Verse 2. In many passages in the Word mention is made of "spirit", and, when predicated of man, by "spirit" is signified divine Truth received in the life, thus his spiritual life, but when predicated of the Lord, by "Spirit" is understood the Divine Principle which proceeds from Him, which, with a general expression, is called Divine Truth. But inasmuch as few at this day know what is understood by "spirit", in the Word, it may be expedient, first, to show from passages thence adduced, that "spirit", when predicated of man, signifies divine Truth received in the life, thus his spiritual life.

Now as there are two things which constitute the spiritual life of man, namely, the Good of love and the Truth of faith, therefore in many passages of the Word mention is made of "the heart and spirit", as likewise "the heart and soul"; and by the "heart" is signified the Good of love, and by the "spirit", the Truth of faith; the latter is likewise signified by "soul", for thereby in the Word is understood man's spirit. That by "spirit", when predicated of man, is signified Truth received in the life, appears from the following passages.

Thus in Ezekiel -

"Make you a new heart and a new spirit: wherefore will you die, O house of Israel?" (Ezekiel 18:31)

Again,

"I will give unto you a new heart, and a new spirit will I give in the midst of you." (Ezekiel 36:26)

And in David,

"Create in me a clean heart, O God; and renew a right spirit in the midst of me. The sacrifices of God are a broken spirit; a broken and contrite heart, God doth not despise." (Psalm 51:10, 17)

In these passages heart signifies the Good of love, and "spirit" the Truth of faith, from whence man has spiritual life; for there are two things which constitute all the, spiritual life of man, namely, Good and Truth, from these two united in man, constitute his spiritual life. When it is known what is signified by the "spirit" appertaining to man, it may be known what " Spirit " signifies when it is predicated of Jehovah, or the Lord; to whom are attributed all things appertaining to man, as a face, eyes, ears, arms, hands, as also a heart and a soul thus, also a spirit, which in the Word is called the "Spirit of God", the Spirit of Jehovah, the "spirit of His nostrils", the "spirit of His mouth, the "Spirit of Truth, the "Spirit of Holiness", and the Holy Spirit, whereby is understood Divine Truth proceeding from the Lord, as may appear from many passages in the Word.

The reason that Divine Truth proceeding from the Lord is the "Spirit" of God, is, because all the life which men have is derived from thence as also the heavenly life appertaining to those who receive that Divine Truth in faith and life, that this is the "Spirit of God", the Lord Himself teaches in John,

"The words which I speak unto you are spirit and are life; (John 6:63) and in Isaiah 11:1, 2. Apocalypse Explained 183. See also Arcana Coelestia 2826, 9818.

"Verses 2. 3. The Spirit of Jehovah shall rest upon Him, etc. - These words also relate to the Lord, and thereby is described the Divine Truth, in which and from which is all wisdom and intelligence. The Divine Truth which was in the Lord, when He was in the world, and which, after the glorification of His Human, proceeds from Him, is understood by "the Spirit of Jehovah which shall rest upon Him."

That thence He had Divine Wisdom and Divine Power is understood by "the spirit of wisdom and intelligence" and by the spirit of counsel and might"; that thence He had Omniscience and essential sanctity in worship, is understood by "the spirit of knowledge and of the fear of Jehovah"; and whereas "fear" signifies the holy principle of worship from divine Truth, it is therefore added, whence "this offering of incense was in the fear of Jehovah"; for to "offer incense" signifies worship from the Divine-Spiritual [principle], which is Divine Truth, concerning which (see above, Apocalypse Explained 324, 491) it is said, "the spirit of wisdom and intelligence, of knowledge and of fear"; and by "spirit" is understood the Divine Proceeding; by the "spirit of wisdom", the Divine-Celestial, which is the Divine Proceeding received by the angels of the inmost or third heaven; by the "spirit of intelligence" is meant the Divine-Spiritual, which is the Divine Proceeding received by the angels of the middle or second heaven; by the "spirit of science" [or knowledgeJ is meant the Divine-Natural, which is the Divine Proceeding received by the angels of the ultimate or first heaven; and by the "spirit of the fear of Jehovah" is understood all the holiness of worship from those divine principles. Apocalypse Explained 696.

3. And His offering of incense shall be in the fear of Jehovah: He shall not judge according to the sight of His eyes; nor shall He reprove according to the hearing of His ears:

Verse 3. "Incense" signifies those things appertaining to worship, which are performed from spiritual good, or from the good of charity, and thence are gratefully perceived. Apocalypse Explained 324, 325, 492.

The reason why "incense" signifies worship from spiritual Good, is, because the principal worship in the Jewish church consisted in the offering of sacrifices and incense; wherefore there were two altars, one for sacrifices and the other for incense. The latter altar was within the tabernacle, and was called the "golden altar", but the former was without the tabernacle, and was called the "altar of burnt-offerings." The reason was, because there are two kinds of goods from which all "worship is performed, celestial Good and spiritual Good. Celestial Good is the Good of love to the Lord, and spiritual Good is the Good of love to our neighbour. Worship by sacrifices was worship from celestial Good, and worship by incense was worship from spiritual Good. Apocalypse Revealed 277.

In the fear of Jehovah. - What is signified in the Word by "fearing God", may be manifest from very many passages therein, understood according to the internal sense. the "fear of God", according to that sense, signifies worship, and indeed worship either grounded in fear, or in the good of faith, or in the good of love. The "fear of God" signifies worship grounded in fear or dread, when the subject treated of is concerning the non-regenerate, as in Exodus 20:19, 20; Deuteronomy 5:22, 24, 20; where the "fear of God" signifies worship grounded in fear, in respect to them as being of such a nature. For they who are principled in external worship without internal, are led by fear to the observance of the law, and to compliance with its precepts, but still they, do not come into internal worship, or into holy fear, unless they are in the good of life, and know and believe what internal worship is. So in Deuteronomy 28:58-60; where to "fear the honourable and terrible name of JEHOVAH GOD", is to worship from a principle of fear or dread, to inspire which into a people of such a nature and quality as the Jews were, all evils, even to curses, were attributed to Jehovah. So in Jeremiah 2:19; Matthew 10:28; Luke 12:2-5. In these passages also to "fear God" implies worship from fear or dread, because it is fear which drives them to compliance. Arcana Coelestia 2826.

But spiritual fear is holy fear, which is in all spiritual love, variously, according to the quality of the love, and its quantity. In this fear the spiritual man is principled; he likewise knows that the Lord does not do evil to anyone, still less does He destroy anyone as to "body and soul in hell", (Luke 12:5) but that He does good to all, and that He is willing to lift up everyone as to body and soul to Himself into heaven. Hence the fear of the spiritual man, lest by evils of life and by false principles of doctrine he should avert the Divine in himself, and thereby injure it. But natural fear, or the fear of the unregenerate natural man, is dread, alarm, and terror on account of dangers, punishments, and thus on account of hell; which fear is in every corporeal love, variously also, according to the quality of the love and according to its quantity. The natural man who is subject to that fear, knows no other than that the Lord does evil to the wicked, that He condemns them, casts them into hell, and punishes them; hence it is that they fear, and are afraid of the Lord. In this fear were the generality of the Jewish and Israelitish nation, by reason that they were natural men. Apocalypse Explained 696.

4. But with justice shall He judge the poor, and with equity shall He plead for the miserable of the earth: and He shall smite the earth with the rod of His mouth, and with the breath of His lips shall He slay the wicked.

Verse 4. He shall smite the earth with the rod of His mouth, etc. - By the "rod of the mouth of Jehovah" is signified Divine Truth, or the Word, in the natural sense; and by the "spirit of His lips" is signified Divine Truth, or the Word, in the spiritual sense, - both destroying the false of evil in the church, which is signified by "smiting the earth, and slaying the wicked." Apocalypse Explained 727. See also Arcana Coelestia 1286.

5. And justice shall be the girdle of His loins, and truth the girdle of His reins.

Verse 5. Justice shall be the girdle of His loins, etc. - A "girdle", in the Word, signifies a common bond whereby all things are kept in their order and connection, as in Isaiah 11:5. As a "girdle" signifies a bond conjoining the goods and truths of the church, therefore when the church among the children of Israel was destroyed, Jeremiah the prophet was commanded to "buy himself a girdle, and put it upon his loins, and then to hide it in a hole of a rock beside the Euphrates; and at the end of days, when he took it, behold, it was rotten and profitable for nothing"; (Jeremiah 13:1-7) by which was represented that at that time there was no good in the church, and thence truths were dissipated. The same is signified by a "girdle" in other passages, as in Isaiah:

"Instead of a girdle there shall be a rent." (Isaiah 3:24) Apocalypse Revealed 46.

Verses 5, 6. Justice shall be the girdle of His loins, and truth the girdle of His reins; - the wolf shall dwell with the lamb, etc. - These things are said concerning the Lord, and concerning His kingdom and the state of innocence and peace therein. That they are said concerning the Lord, is evident from the first verse of the chapter, where it is said that "a Shoot shall come forth from the trunk of Jesse, and a Sprout shall grow from his roots." That "justice shall be the girdle of His loins, and truth the girdle of His reins", signifies that the Divine Good, proceeding from the Divine Love of the Lord, shall conjoin those in heaven and in the church who are principled in love to Him, and that Divine Truth proceeding from Him shall conjoin those in heaven and in the church who are principled in love towards their neighbour; by "justice", when predicated of the Lord, is understood the Divine Good, and by His" loins" are understood those who are principled in love to Him: by "truth" is understood the Divine Truth, and by His "reins" are understood those who are principled in love towards their neighbour; and by "girdle" is signified conjunction with them in heaven and in the church. Wherefore "he shall dwell " signifies a state of peace, which takes place when nothing of evil from hell is feared, because it cannot do hurt; "the wolf with the lamb, and the leopard with the kid", signifies that no evil and false shall hurt those who are in innocence and in charity from the Lord; by the "wolf" is signified the evil which is opposite to innocence, and attempts to destroy it; and by the "leopard" is understood the false which is opposed to charity, and, which, by reasonings in favour of faith alone, attempts to destroy charity; by the "lamb is signified innocence, and by the the "kid" charity; "the calf also, and the young lion, and the fatling together", signify that the infernal false shall not hurt the innocence of the natural man, nor any good affection thereof; the "calf" signifying the innocence of the natural man , the "fatling or ox", the affection of the natural man, and the "lion", the infernal false, as to the potency and cupidity of destroying divine Truth; and a "little child shall lead them", signifies the state of innocence and love to the Lord in which they will be; a "little child" or boy signifying innocence, and, at the same time, love to the Lord; for love to the Lord makes one with innocence, inasmuch as they who are in that love are also in innocence, as is the case with those who are in the third heaven, who thence also appear before the eyes of others as infants and children. Apocalypse Explained 780. See also Arcana Coelestia 3021, 9828.

6. And the wolf shall dwell with the lamb; and the leopard shall lie down with the kid; and the calf, and the young lion, and the fatling together; and a little child shall lead them.

Verses 6, 8, 9, 10. - In this passage is described the state of peace and happiness in the heavens. and in the church, after the Lord had come into the world: and since a state of peace and Innocence is described, mention is made of "a lamb, a kid, a calf, and also of a little child, a suckling, and a weaned child", and by them all is signified the good of innocence; - the inmost good of innocence by a "lamb"; the interior good of innocence by a "kid"; and the exterior good of innocence by a "calf."

In like manner by "a child, a suckling, and a weaned child."

The "mountain of holiness" denotes heaven and the church, where the good of innocence prevails.

The "nations" are they who are in that good.

The "Root of Jesse" is the Lord, from whom that good is derived. The good of love from Him to them, which is called celestial good, is the good of innocence.

That a "lamb" denotes the good of innocence in general, and specifically the inmost good of innocence, is manifest from this consideration, that it is named in the first place; also from this, that the Lord Himself is called a "Lamb."

That a "kid" denotes the interior good of innocence, see Arcana Coelestia 3519, 4871;

that a "calf" is the exterior good of innocence, n. 9391;

that a "child" is innocence, n. 5236; in like manner "a suckling or infant, and a weaned child", Arcana Coelestia 3494, 5608;

that the "mountain of holiness" denotes whence the good of love to the Lord is, Arcana Coelestia 6135, 8758;

that "nations" signify [in a good sense] those "who are in that good, Arcana Coelestia 1416, 6005.

That the good of love to the Lord 'which is called celestial good, is the good of innocence, is manifest from those who are in the inmost heaven, who because they are in that good appear naked, and as infants by reason that nakedness, in a good sense, corresponds to innocence, see Arcana Coelestia 9277. Arcana Coelestia 10132.

7. And the cow and the bear shall feed; together shall their young ones lie down: and the lion shall eat straw like the ox.

Verse 7. By the "cow and the bear feeding, and their young lying down together", is signified that the power and lust of the natural man of falsifying the truths of the Word, shall not hurt the good of the natural man and the affection thereof; the "cow" denoting the affection of good and truth appertaining to the natural man, and the "bear", the power and lust of the natural man to falsify the truths of the literal sense of the Word; "the lion shall eat straw like the ox, "signifies that the infernal false, which is ardent to destroy the truths of the church, shall not hurt the affection of good appertaining to the natural man, either with man in himself or with men amongst each other, and that neither shall it hurt the Word:

"straw" signifying the Word in the letter, which is perverted by the infernal also, but caunot be perverted by those who are in truths from good. Apocalypse Explained 781.

8. And the suckling shall play upon the hole of the viper; and upon the den of the basilisk shall the weaned child lay his hand.

Verse 8. This passage cannot be understood unless it be known from the things which appear in the spiritual world what is unde

"MAINU YESHU GAL LA LEYA"


 

"God Your Secure Fortress:SHILPA SAMUEL DHINAKARAN"


 

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...