പ്രിയ ദൈവ പൈതലേ നീ കടന്നു പോകുന്ന സാഹചര്യം ഒരു പക്ഷെ നിനക്ക് അനുകൂലം അല്ലായിരിക്കാം.നീ കടന്നു പോകുന്ന സാഹചര്യം മാനസികമായി നിന്നെ തളർത്തുന്ന രീതിയിൽ ഉള്ളയാതായിരിക്കാം. നിന്റെ അവസ്ഥ എന്തു തന്നെ ആയികൊള്ളട്ടെ നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക അവൻ നിന്നെ പുലർത്തും. യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക. ഏതു പ്രതിസന്ധി ജീവിതത്തിൽ വന്നോട്ടെ ചെങ്കടൽ പോൽ വൻ ഭാരപ്പെടുത്തുന്ന വിഷയങ്ങൾ വന്നോട്ടെ നിന്റെ വിഷയം കർത്താവിന്റെ സന്നിധിയിൽ വയ്ക്കുക. ഒരു പക്ഷെ വിടാതെ ഫറവോനും സൈന്യം പിന്നിൽ കാണാം നീ വിഷയം ദൈവ സന്നിധിയിൽ വയ്ക്കുക ദൈവം നിനക്കു വേണ്ടി ഇറങ്ങി വരും തെക്കേൻ കാറ്റിനെ അവൻ അടിപ്പിക്കും നിനക്കു പ്രതികൂലമായി നിന്ന ചെങ്കടലിനെ നിനക്ക് ഇരുവശം മതിലായി അവൻ നിർത്തും. നിന്നെ വിടാതെ പിന്തുടരുന്ന ഫറവോനും സൈന്യത്തെ നീ ഇനി കാണുകയില്ല, ദൈവം നിനക്ക് വേണ്ടി യുദ്ധം ചെയ്യും.
പ്രിയ ദൈവ പൈതലേ നിന്റെ വിഷയം നിന്റെ മുമ്പിലുള്ള ചെങ്കൽ ആണോ അതോ നീണ്ട വർഷങ്ങളായി നിന്നെ പിന്തുടരുന്ന സാത്താന്യ ശക്തികളാണോ നീ ദൈവ സന്നിധിയിൽ വിഷയം സമർപ്പിക്കുക ദൈവം നിനക്ക് വേണ്ടി ഇറങ്ങി വന്ന് ചെങ്കടലിനെ വിഭാഗിച്ചു ഫറോവോനെയും സൈന്യത്തെയും അതെ ചെങ്കടലിൽ നശിപ്പിച്ചു കളയും.
പ്രിയ ദൈവപൈതലേ നിന്റെ ഭാരം എത്ര വലുതായികൊള്ളട്ടെ അത് കർത്താവിങ്കൽ വയ്ക്കുക. അവൻ നിന്നെ വിടുവിക്കും. നീ ദൈവത്തിൽ പ്രത്യാശ വച്ചാൽ അവൻ നിനക്ക് വേണ്ടി സ്വർഗ്ഗം വെടിഞ്ഞു ഇറങ്ങി വന്ന് നിന്റെ പ്രയാസങ്ങൾ, പ്രശ്നങ്ങൾ എല്ലാം അവൻ വഹിക്കും. പലപ്പോഴും നീ വേണ്ടും പോലെ നിന്റെ ഭാരം യഹോവയുടെ മേൽ വയ്ക്കാകകൊണ്ടാണ് നിന്റെ ഭാരം ഇപ്പഴും നിന്റെ ചുമലിൽ തന്നെ ഇരിക്കുന്നത്. നിന്റെ ഭാരം അത് യഹോവയിൽ സമർപ്പിച്ചാൽ നീ ആ ഭാരത്തിൽ നിന്ന് സ്വാതന്ത്രൻ ആയി. അതെ ദൈവ പൈതലേ യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക ഉറച്ചിരിക്ക.
No comments:
Post a Comment