Agape

Monday 31 May 2021

"എന്റെ കൃപ നിനക്ക് മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു "


 പ്രിയ ദൈവ പൈതലേ ശാരീരിക, മാനസിക പ്രശ്നങ്ങളിൽ നീ വലയുകയാണോ. നിന്റെ രോഗത്തിന് ഒരു പരിപൂർണ വിടുതൽ കിട്ടുന്നില്ലയോ ഭാരപ്പെടേണ്ട നിന്റെ ബലഹീനതയിൽ ദൈവത്തിന്റെ കരം കൂടയുണ്ട്. ദൈവത്തിന്റെ കൃപ നിന്റെ കൂടയുണ്ട്.

പൗലോസ് അപ്പോസ്ഥലൻ തന്റെ ജീവിതത്തിൽ നേരിട്ടിരുന്ന ഒരു രോഗത്തിൽ നിന്ന് വിടുതൽ പ്രാപിക്കാൻ താൻ ദൈവത്തോട് അഭയാർത്ഥന കഴിച്ചപ്പോൾ ദൈവം തനിക്കു നൽകിയ മറുപടിയാണ് എന്റെ കൃപ നിനക്ക് മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു. പൗലോസിനോട് പരിപൂർണ സൗഗ്യം തരാമെനെല്ലാ പറഞ്ഞത് എന്റെ കൃപ നിനക്ക് മതി എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു.

പ്രിയ ദൈവ പൈതലേ ഏതെങ്കിലും രോഗത്താൽ ഭാരപ്പെട്ടിട്ടു നീ സൗഖ്യത്തിനായിട്ട് ദൈവത്തോട്  പ്രാർത്ഥിച്ചിട്ട് മറുപടി ലഭിക്കുന്നില്ലയോ ഭാരപ്പെടേണ്ട ആ രോഗത്തിന്റെ പ്രയാസത്തിൽ ദൈവത്തിന്റെ കൃപ നിന്നോട് കൂടെ ഉണ്ട്. നിന്റെ ശരീരം ബലഹീനം ആകുമ്പോൾ ദൈവത്തിന്റെ ശക്തി നിന്റെ ശരീരത്തെ,മനസിനെ ബലമുള്ളതാക്കി മാറ്റുന്നു.

പൗലോസ് മൂന്നു പ്രാവശ്യം അപേക്ഷിച്ചു തന്റെ രോഗത്തിന്റെ വിടുതലിനായി പക്ഷെ ദൈവം തന്നെ ആശ്വസിപ്പിച്ച വാക്കുകൾ ആണ് നാം കേട്ടത്. ഈ രോഗവും വച്ചു താൻ മൂന്നു മിഷനറി യാത്ര ചെയ്തു, ഈടുറ്റ ലേഖനങ്ങൾ താൻ എഴുതി, കാരാഗ്രഹത്തിൽ കിടന്നു, കപ്പൽ ചേതം തുടങ്ങി പൗലോസ് അനുഭവിച്ച കഷ്ടപാടുകൾ വിവരിക്കുവാൻ പ്രയാസമാണ്. അനേകം സഭകൾ സ്ഥാപിച്ചു, അനേകരെ ക്രിസ്തുവിൽ ശിഷ്യന്മാരാക്കി, മൂന്നാം സ്വർഗത്തോളം എടുക്കപ്പെട്ടു, ഇത്രയും ജീവിതാനുഭവം ഉള്ള ഒരു ദൈവ ഭക്തൻ തന്റെ രോഗവും പേറിയാണ് ധീര രക്ത സാക്ഷിയായത്.

നാം ഒരു പക്ഷെ ചിന്തിക്കാം എന്തുകൊണ്ട് ദൈവം പൗലോസ്സിന് പരിപൂർണ വിടുതൽ കൊടുത്തില്ല എന്ന്. പൗലോസ് അതിനു പറയുന്ന മറുപടി താൻ നിഗളിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് ഈ രോഗം തന്നെ അലട്ടുന്നത്. പലപ്പോഴും പലവിധ രോഗങ്ങൾ ഒരു ദൈവ പൈതലിനെ പരിപൂർണമായി വിട്ടുമാറാത്തത്  നാം ദൈവത്തെ വിട്ട് അകന്നു മാറാതിരിക്കാനും പൗലോസിനെ പോലെ നമ്മുക്ക് ലഭിച്ചിരിക്കുന്ന കൃപാവരങ്ങൾ നിമിത്തം നിഗളിച്ചു പോകാതിരിക്കേണ്ടതിനും സ്വർഗീയ രാജ്യത്തിനു കൂട്ടവകാശികളും ആക്കേണ്ടതിനു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കാളികൾ ആകുകയാണ് ദൈവം ചെയുന്നത്.


No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...