Agape

Thursday 27 May 2021

"തളരുന്നവനെ താങ്ങുന്ന ദൈവം "


 ബൈബിൾ ചരിത്രത്തിൽ തളർന്നു ഇരിക്കുന്നവനെ താങ്ങുന്ന ഒരു ദൈവം ഉണ്ടെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. ചിലർ പ്രതീക്ഷ നഷ്ടപ്പെട്ടു ദൈവസന്നിധിയിൽ കരയുന്ന നിമിഷങ്ങൾ പലതു ഉണ്ട്. ദാവീദ് ബലമില്ലാതാവോളം കരഞ്ഞു. ദൈവം ദാവീദിനു വേണ്ടി യോനാഥാനെ ഒരുക്കി. ശൗലിന്റെ ആക്രമണങ്ങൾ വർധിക്കുമ്പോൾ ശൗലിന്റെ മകനെ തന്നെ തനിക്കു കൂട്ടുകാരൻ ആയി ദൈവം തിരഞ്ഞെടുക്കുന്നു.ശൗലിന്റെ ആക്രമണങ്ങളിൽ തളരുമ്പോൾ തനിക്കു താങ്ങായി യോനാഥനെ ദൈവം ഉപയോഗിക്കുന്നു. ദാവീദിന്റെ മകൻ അബ്ശാലോം തനിക്കു പ്രതികൂലമാകുമ്പോൾ ദൈവം താങ്ങായി എഴുന്നേറ്റുവരുന്നു.

 

പ്രിയ ദൈവ പൈതലേ നീ കടന്നുപോകുന്ന മേഖലകളിൽ നിനക്ക് താങ്ങായി ആരെയും കണ്ടെന്നു വരികയില്ല . നിന്റെ സങ്കടങ്ങൾ ദൈവ സന്നിധിയിൽ പകർന്നാൽ ദൈവം നിന്നെ താങ്ങും. ദൈവം നിനക്കു വേണ്ടി താങ്ങായി തണലായി വഴികളെ ഒരുക്കും.മറിച് നിന്റെ സങ്കടങ്ങൾ നിന്റെ ഭവനകാരോടോ, സുഹൃത്തുക്കളോടോ, സഹപ്രവർത്തകരോടോ പറഞ്ഞാൽ അത് ചിലപ്പോൾ ഗുണത്തെക്കാളേറെ ദോഷം ആയിട്ട് സംഭവിക്കുകയെ ഉള്ളു 

പ്രിയ ദൈവപൈതലേ നിന്റെ ഭാരം യഹോവയിങ്കൽ വയ്ക്കുക.അവൻ നിന്നെ പുലർത്തും. വീഴുന്നവരെ ഒക്കെയും താങ്ങുന്ന യഹോവ.കുനിഞ്ഞിരിക്കുന്നവരെ ഉയിർത്തുന്ന യഹോവ.നിന്നെയും താങ്ങും നിന്നെ കൈപിടിച്ച് ഉയിർത്തും നിന്നെ അവൻ പുലർത്തും. നീതിമാൻ ഒരു നാളും കുലുങ്ങി പോകുവാൻ അവൻ സമ്മതിക്കുകയില്ല.


No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...