Agape

Monday 24 May 2021

"യോസഫ് പൊട്ടകുഴിയിൽ നിന്നും മിസ്രയേമിലെ പ്രധാനമന്ത്രിയായി "


യോസഫ് തന്റെ സഹോദരന്മാരെ തേടി വന്നപ്പോൾ തന്റെ സഹോദരൻമാർ തനിക്കു നേരെ ദുരുപായം നിരൂപിച്ചു പൊട്ടകിണറ്റിൽ ഇട്ടു കളഞ്ഞു. വാഗ്ദ്ധതം പ്രാപിച്ച യോസഫ് ആ പൊട്ടകിണറ്റിൽ കിടന്നു പ്രാർത്ഥിച്ചു എന്റെ ദൈവമേ എന്റെ പിതാക്കന്മാരുടെ ദൈവമേ നീ എന്നെ ഈ പൊട്ടകിണറ്റിൽ നിന്ന് വിടുവിക്കേണമേ. യോസേഫിന്റെ പ്രാർത്ഥനയും ദൈവത്തിന്റെ വാഗ്ദത്തം നിമിത്തം ദൈവം ഇഷ്മേയെല്യ കച്ചവടക്കാരെ കൊണ്ടു വരികയും യോസേഫിനെ മിസ്രയിമ്മലേക്ക് വിറ്റു കളഞ്ഞു. ദൈവഹിത പ്രകാരം പൊതിഫർ അവനെ വിലയ്ക്ക് വാങ്ങി ഭവനത്തിലേക്കു കൊണ്ടു പോയി. പൊട്ടകുഴിയിൽ കിടന്ന യോസേഫിന്റെ പ്രാർത്ഥന അവിടെ നിന്നുള്ള വിടുതൽ ആയിരുന്നെങ്കിൽ ദൈവത്തിന്റെ പദ്ധതി യോസേഫിനെ മിസ്രയേമിന് അധിപതി ആക്കാനുള്ള ട്രെയിനിങ്ങിന്റെ തുടക്കം ആയിരുന്നു.

പ്രിയ ദൈവ പൈതലേ നിന്റെ ജീവിതത്തിൽ പ്രതീക്ഷയ്ക്കു വിരുദ്ധമായി പ്രശ്നങ്ങൾ കടന്നു വരുമ്പോൾ നീ ഒന്നോർക്കണം നിനക്കൊരു വാഗ്ദത്തം ഉണ്ട്. ഈ പൊട്ടകുഴി നിന്റെ വാഗ്ദതത്തിന്റെ ആദ്യ ചവിട്ടുപടി ആണ്. ദൈവം ഈ പ്രശ്നത്തിൽ കൂടി നിന്നെ കൈപിടിച്ച് തന്റെ വാഗ്ത്തിലേക്കു നയികുവാണ്.

No comments:

Post a Comment

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ...