" കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും അനേകർ വന്നു അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വാർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും. രാജ്യത്തിന്റ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളി കളയും ;അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോട് പറയുന്നു.
ജാതികളുടെ എണ്ണികൂടാത്ത സംഖ്യ കർത്താവിന്റെ സന്നിധിയിൽ അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ ഇരിക്കുമ്പോൾ വചനങ്ങൾ മനസിലാക്കിയ രാജ്യത്തിന്റെ പുത്രന്മാരെ ഇരുളിലേക്ക് തള്ളിക്കളയുന്നത് മറന്നുപോകരുത്.
അനുദിന ജീവിതത്തിൽ മനസാന്തര പെടാതെ സ്വയം പരീശനായി സ്വയം നീതികരിച്ചു പോകുമ്പോൾ ചുങ്കകാരൻ സ്വയം കരഞ്ഞു സ്വർഗത്തോടും ദൈവത്തോടും പാപം ചെയതത് ഏറ്റുപറഞ്ഞു ദുഃഖഭാരത്താൽ പോകുമ്പോൾ ദൈവം അവന്റെ പാപം ക്ഷെമിച്ചു നീതികരിക്കപ്പെട്ടവനാക്കി തീർക്കുന്നു. രാജ്യത്തിന്റെ പുത്രന്മാരെ ദൈവം വിളിക്കുന്ന പേരാണ് പരീശന്മാർ. ദൈവവചനം അറിഞ്ഞിട്ടും വേണ്ടവിധത്തിൽ അനുസരിക്കാതെ മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി സ്വയം ആത്മീയത നടിക്കുന്ന ഓരോരുത്തരെയും ദൈവം വിളിക്കുന്ന പേരാണ് രാജ്യത്തിന്റെ പുത്രന്മാർ.
ജാതികൾക് ദൈവത്തിന്റെ മുമ്പിൽ നില്കുവാൻ ഒരു യോഗ്യതയും ന്യായപ്രമാണം അനുസരിച്ചില്ല.ജാതികളെ വിവക്ഷിക്കുവാൻ ദൈവം നൽകിയിരിക്കുന്ന പേരാണ് ചുങ്കകാരൻ. ജാതികൾ എല്ലാവരുടെയും മുമ്പിൽ നിന്ദിക്കപ്പെട്ടും ന്യായപ്രമാണം സംബന്തിച്ചു ഒന്നും അറിയാത്തവനും ആകുന്നു. ദൈവം തന്നെ തെരെഞ്ഞെടുത്തപ്പോൾ തനിക്ക് കിട്ടിയ മഹാഭാഗ്യത്തിന് മുമ്പിൽ താൻ സകലവും മറന്നു തന്റെ കുറവുകൾ ഏറ്റു പറഞ്ഞു സ്വർഗത്തോട് പോലും നോക്കാതെ പാപഭാരത്തോടെ കടന്നുപോകുമ്പോൾ ദൈവം അവന്റ പാപം ക്ഷെമിച്ചു സ്വർഗ്ഗരാജ്യത്തിന് അവകാശി ആക്കി തീർക്കുന്നു.
No comments:
Post a Comment