Agape

Friday, 7 May 2021

യേശുക്രിസ്തുവിൽ എല്ലാവരും തുല്യർ "


ജാതീയനായ കൽദയരുടെ പട്ടണമായ ഊരിൽ ജനിച്ച തേരഹിന്റെ മകനായ അബ്രമിനെ ദൈവം വിളിച്ചു വേർതിരിച്ചപ്പോൾ ദൈവം കൊടുത്ത ഒന്നാം പ്രമാണം പരിച്ചേദന യിഷ്മയെലിനും യിസഹാക്കിനും നൽകി.യിസഹാക്കിന്റെ മകനായ യാക്കോബിനു ദൈവം വിളിച്ച പേരാണ് യിസ്രായേൽ. യിസ്രയേലിന്റെ സന്തതി പരമ്പരയിൽ ജനിച്ച യഹൂദക്  യിസ്രായേൽ അഥവാ യാക്കോബ് നൽകിയ ഗോത്ര നാമം ആണ് യഹൂദ അതെ ഗോത്രത്തിൽ ദാവീദിന്റെ മകനായി യേശു ക്രിസ്തു ജനിച്ച ഗോത്രവും യഹൂദ ആയതു കൊണ്ട് ഇന്നും ഗോത്രപിതാക്കന്മാരിൽ പ്രെത്യക സ്ഥാനം യഹൂദക്ക് ഉണ്ട്.

ആദം, ഹവ്വാ എനിവർക്കു ദൈവം നൽകിയ സന്തതി പരമ്പരകൾക്ക് എല്ലാം ദൈവം തുല്യ പ്രാധാന്യം നൽകുമ്പോൾ ദൈവം തന്നോട് കൂടുതൽ സ്നേഹം കാട്ടുകയും തന്റെ കല്പനകൾ പ്രമാണിക്കുന്നവർക്ക് പ്രത്യേക ഇഷ്ടം നൽകുന്നു. ഇതാണ് അബ്രഹാം, യാക്കോബ്, യോസഫ്, ദാവീദ്, എന്നിവർക്ക് ദൈവം നൽകിയത്. അതെ സമയം മറ്റു ചിലർക്ക് പൗരോഹിത്യം, രാജകീയം, പ്രവാചകന്മാർ എന്നി ദൈവത്തിന്റെ ഭൂമിയുള്ള പദവികൾ പല ഗോത്രത്തിലും ഭാഷയിലും നല്കപ്പെട്ടിരിക്കുന്നു. യിഷ്മയെലിനു രാജകീയ പദവിയും യഹൂദ്യ്ക്കു പൗരോഹിത്യവും ജാതികൾക്കു പ്രവാചനീക പദവിയും ദൈവം നൽകിയിരിക്കുന്നു. മറ്റു എല്ലാ ഗോത്ര പദവികളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദൈവം നൽകിയിരിക്കുന്നു. ഉല്പത്തി പഠിക്കുമ്പോൾ ഓരോ ഗോത്രത്തിന്റെയും കുലത്തിന്റെയും കുലത്തൊഴിൽ വെളിപ്പെടുത്തിയിരിക്കുന്നു (Genesis 4:16-25).

യേശുക്രിസ്തു ഭൂമിയിൽ ജനിച്ചപ്പോൾ ദൈവീകമായിരുന്ന രാജകീയ, പൗരോഹിത്യ, പ്രവചനിക പദവികൾ മനുഷ്യനിൽ നിന്ന് യേശുക്രിസ്തുവിലേക്ക് എന്നേക്കും സ്ഥിരമായി മാറ്റപെട്ടു. മൽകീസദ്ദേഖിന്റെ ക്രമപ്രകാരം ഉള്ള പഴയനിയമ പൗരോഹിത്യം യഹൂദനും , യിഷ്മയെലിനു അവകാശപ്പെട്ട രാജാകീയത്വം,ശമുവേലിന്റെ പ്രവചനികത എന്നിവ എല്ലാം പിന്നെയും ക്രിസ്തുവിൽ  യഹൂദ ഗോത്രത്തിൽ ജനിച്ച കർത്താവ് ഏറ്റടുത്തതോടെ ദൈവത്തിന്റെ പുതിയ യുഗം ആരംഭിച്ചു.

യേശുക്രിസ്തുവിൽ യഹൂദനില്ല,യിഷ്മയെല്യൻ ഇല്ലാ ,യവനൻ ഇല്ലാ ജാതി ഇല്ലാ എല്ലാവർക്കും യേശുക്രിസ്തു ഒരുവൻ.


No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...