Agape

Tuesday 11 May 2021

"പരീശൻ പുതിയ നിയമത്തിൽ "


 പഴയ നിയമത്തിലെ പരീശൻ എപ്പോഴും കണക്കുകൾ വെച്ചുള്ള ഒരു സമ്പ്രദായം ആണ് അവലംബിച്ചത്. പതാരം കൊടുക്കുക അതും കണക്കുകൾ വച്ചോണ്. പ്രാർത്ഥിക്കുക പ്രെത്യകം കണക്കുകൾ വച്ചോണ്. ഉപവസിക്കുക അതും കണക്കുകൾ വച്ചോണ് ദാനധർമങ്ങൾ ചെയുക അതും മറ്റുള്ളവരെ കാണിക്കാൻ.

ഇന്നും ഇതൊക്കെ അല്ലെ നടക്കുന്നത് കണക്കുകൾ വച്ചോണ് ദൈവത്തിന് കൊടുക്കുക. ഉപവാസത്തിനു ദൈവത്തോട് കണക്കുകൾ വെയ്ക്കുക ഇത്ര ദിവസo എന്ന്.

പ്രാർത്ഥനയ്ക്ക്  സമയം ക്രമീകരിക്കുക ഇത്ര സമയം പ്രാർത്ഥിക്കുക etc എല്ലാം പരീശന്റെ ചട്ടങ്ങൾ.

കർത്താവ് പറഞ്ഞു നിങ്ങളുടെ നീതി പരീശന്റെ നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല.

പുതിയ നിയമത്തിൽ ഇതു സമയത്തും ദൈവത്തോട് പ്രാർത്ഥിക്കാം, എത്ര സമയം വേണമെങ്കിൽ പ്രാർത്ഥിക്കാം ഇതിനു ദൈവം അതിർ വച്ചിട്ടില്ല. ഉപവസിക്കുന്നതിനും സമയക്രമം ദൈവം വച്ചിട്ടില്ല. പതാരം ദൈവം വച്ചിട്ടില്ല. മനസുള്ളതുപോലെ കൊടുക്കാം അവനവന്റെ മനസാക്ഷിക്ക് ഒത്ത പോൽ.

തെരുവിൽ നിന്നുള്ള പ്രാർത്ഥന അഥവാ പരസ്യയോഗം പരീശന്റെയോ എന്നു വിലയിരുത്തുക.

ധനധർമങ്ങൾ ചെയ്തിട്ട് അച്ചടിച്ചു പുറത്തിറക്കുക ഇവയും പരീശന്റെ ചട്ടമോ സ്വയം വിലയിരുത്തുക.

ഉപവാസം 3,7,21 etc ബാനർ അടിച്ചു നടത്തുക ഇതും പരീശന്റെ ചട്ടമോ  സ്വയം വിലയിരുത്തുക.

ദൈവം ഒന്നും കണക്കുകൾ ഇല്ലാതെ തരുമ്പോൾ നാം എല്ലാറ്റിനും കണക്കുകൾ വച്ചു തിരികെ ദൈവത്തെ പ്രസാദിപ്പിച്ചൽ ദൈവം പ്രസാദികുമോ.

പ്രാർത്ഥിക്കുമ്പോൾ രഹസ്യത്തിൽ, ദൈവത്തിനു കൊടുക്കുമ്പോൾ ഇടം കൈ ചെയുന്നത് വലം കൈ അറിയരുത്.

ഉപവസിക്കുമ്പോൾ വാടിയ മുഖം കാണിക്കരുത്.

തെരുകോണിൽ നിന്ന് പ്രാർത്ഥിക്കരുത്.

ഇന്ന് ഭൂരിഭാഗവും പരിശന്റെ ചട്ടം ആണെങ്കിൽ പരീശന്റെ നീതിയെ കവിഞ്ഞില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. പരീശന്റെ നീതി കണക്കുകൾ വച്ചുള്ളതാണെങ്കിൽ പുതിയ നിയമ വിശ്വസിയുടേത് അപ്പനും മകനും എന്നപോലെയുള്ള ദൈവീക പ്രമാണം ആണ്.

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...