Agape
Monday, 11 July 2022
"ದೇವರ ನಿಬಂಧನೆ ಎಷ್ಟು ದೊಡ್ಡದು."
ದೇವರ ನಿಬಂಧನೆ ಎಷ್ಟು ದೊಡ್ಡದು.
ಎಲೀಷನ ಶಿಷ್ಯನ ಮರಣದ ನಂತರ, ಶಿಷ್ಯನ ಹೆಂಡತಿ ಮತ್ತು ಮಕ್ಕಳು ಅನಾಥರಾದರು. ಸಾಲಗಾರರು ಬಂದು ಸತ್ತ ಶಿಷ್ಯನ ಮಕ್ಕಳನ್ನು ಕರೆದುಕೊಂಡು ಹೋದಾಗ, ಶಿಷ್ಯನ ಹೆಂಡತಿ ಸಂಪೂರ್ಣವಾಗಿ ಗಾಬರಿಗೊಂಡಳು. ಅನಾಥ ಕುಟುಂಬವು ಪ್ರವಾದಿ ಎಲೀಷಾ ಅವರನ್ನು ಅವಲಂಬಿಸಿತ್ತು.
ಪ್ರವಾದಿಯ ಶಿಷ್ಯನ ಹೆಂಡತಿ ತನ್ನ ದುಃಖವನ್ನು ಪ್ರವಾದಿ ಎಲೀಷಾಗೆ ತಿಳಿಸಿದಳು. ಪ್ರವಾದಿ ಎಲೀಷನು ಹೇಳಿದ ಪ್ರಕಾರ, ಪ್ರವಾದಿಯ ಶಿಷ್ಯನ ಹೆಂಡತಿ ತನ್ನ ಮನೆಯಲ್ಲಿ ಉಳಿದಿದ್ದ ಎಣ್ಣೆಯ ಜಗ್ ಅನ್ನು ಅಕ್ಕಪಕ್ಕದ ಮನೆಗಳ ಪಾತ್ರೆಗಳಲ್ಲಿ ಸಂಗ್ರಹಿಸಿ ನಂತರ ಅದರಿಂದಲೇ ಜೀವನ ಮಾಡುತ್ತಿದ್ದಳು. ಅವನು ತನ್ನ ಸಾಲವನ್ನು ತೀರಿಸಿದನು.Best Sellers in Kindle Store
ಪ್ರೀತಿಯ ದೇವಪುತ್ರನೇ, ನಿನ್ನ ಪರಿಸ್ಥಿತಿ ವಿಷಮವಾಗಿದ್ದರೆ, ನಿನ್ನ ಪರಿಸ್ಥಿತಿಯನ್ನು ದೇವರಿಗೆ ಹೇಳಿದರೆ, ದೇವರು ನಿನ್ನ ಪರಿಸ್ಥಿತಿಗೆ ಪರಿಹಾರವನ್ನು ತರುತ್ತಾನೆ. ನಿಮ್ಮ ಜೀವನದಲ್ಲಿ ಎಲ್ಲಾ ಮಾರ್ಗಗಳು ಯಾವಾಗ ಮುಚ್ಚಿಹೋಗಿವೆ ಎಂದು ನೀವು ದೇವರನ್ನು ಕೇಳಿದರೆ, ದೇವರು ನಿಮಗೆ ದಾರಿ ಮತ್ತು ಬಾಗಿಲುಗಳನ್ನು ತೆರೆಯುತ್ತಾನೆ.
Sunday, 10 July 2022
"ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം."
ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം.
എലിശാ പ്രവാചകന്റെ ശിഷ്യൻ മരണപ്പെട്ടത്തിനു ശേഷം, ശിഷ്യന്റെ ഭാര്യയും മക്കളും അനാഥരായി തീർന്നു. കടക്കാർ വന്നു മരിച്ച ശിഷ്യന്റെ മക്കളെ പിടിച്ചോണ് പോകുവാൻ വന്നപ്പോൾ,ശിഷ്യന്റെ ഭാര്യ ആകെ പരിഭ്രാന്തയായി തീർന്നു. അനാഥർ ആയി തീർന്ന കുടുംബത്തിന് ആകെ ആശ്രയം എലിശാ പ്രവാചകൻ ആയിരുന്നു.
പ്രവാചകശിഷ്യന്റെ ഭാര്യ തന്റെ സങ്കടം എലിശാ പ്രവാചകനെ അറിയിച്ചു. എലിശാ പ്രവാചകൻ പറഞ്ഞതു അനുസരിച്ചു പ്രവാചക ശിഷ്യന്റെ ഭാര്യ തന്റെ ഭവനത്തിൽ ശേഷിച്ചിരുന്ന ഒരു കുടം എണ്ണ അയല്പക്കത്തെ ഭവനങ്ങളിലെ പാത്രങ്ങളിൽ ശേഖരിച്ചു.എന്നിട്ട് അത് കൊണ്ട് ഉപജീവനം കഴിച്ചു. തന്റെ കടം വീട്ടി.
പ്രിയ ദൈവ പൈതലെ , നിന്റെ അവസ്ഥ പരിതാപകരം ആണെങ്കിൽ നിന്റെ ഉള്ള അവസ്ഥ നീ ദൈവത്തോട് അറിയിച്ചാൽ നിന്റെ അവസ്ഥയിന്മേൽ ദൈവം പരിഹാരം വരുത്തും. നിന്റെ ജീവിതത്തിൽ സകല മാർഗവും അടഞ്ഞു കഴിയുമ്പോൾ ദൈവത്തോട് നീ അപേക്ഷിച്ചാൽ ദൈവം നിനക്ക് വേണ്ടി വഴികളും വാതിലുകളും തുറക്കും.
"പ്രത്യാശകൾ അസ്തമിക്കുമ്പോൾ"
പ്രത്യാശകൾ അസ്തമിക്കുമ്പോൾ
പ്രിയ ദൈവപൈതലേ, നിന്റെ പ്രത്യാശകൾ അസ്‌തമിക്കുമ്പോൾ നീ വിചാരിക്കും ഇവിടം കൊണ്ടു എന്റെ ജീവിതം തീർന്നു. നീ നിരാശനായിരിക്കുമ്പോൾ നിന്നെ സൃഷ്‌ടിച്ച ദൈവത്തെ ഓർക്കാറുണ്ടോ?. നീ അസ്തമിച്ചു എന്നു പറയുന്നിടത്ത് ദൈവം പ്രവർത്തിച്ചു തുടങ്ങും. ലാസർ മരിച്ചു അടക്കപ്പെട്ടു.മാർത്ഥയുടെയും മറിയയുടെയും പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ യേശുക്രിസ്തു അവരുടെ അടുക്കൽ വന്നു അവരെ ആശ്വസിപ്പിച്ചു. മരിച്ച ലാസറിനെ ഉയിർപ്പിച്ചു.
പ്രിയ ദൈവപൈതലേ നീ അസ്തമിച്ചു എന്നു കരുതുമ്പോൾ ദൈവം തന്റെ പ്രവർത്തി നിന്നിൽ ആരംഭിക്കും.
പ്രിയ ദൈവപൈതലേ, നിന്റെ പ്രത്യാശകൾ അസ്‌തമിക്കുമ്പോൾ നീ വിചാരിക്കും ഇവിടം കൊണ്ടു എന്റെ ജീവിതം തീർന്നു. നീ നിരാശനായിരിക്കുമ്പോൾ നിന്നെ സൃഷ്‌ടിച്ച ദൈവത്തെ ഓർക്കാറുണ്ടോ?. നീ അസ്തമിച്ചു എന്നു പറയുന്നിടത്ത് ദൈവം പ്രവർത്തിച്ചു തുടങ്ങും. ലാസർ മരിച്ചു അടക്കപ്പെട്ടു.മാർത്ഥയുടെയും മറിയയുടെയും പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ യേശുക്രിസ്തു അവരുടെ അടുക്കൽ വന്നു അവരെ ആശ്വസിപ്പിച്ചു. മരിച്ച ലാസറിനെ ഉയിർപ്പിച്ചു.
പ്രിയ ദൈവപൈതലേ നീ അസ്തമിച്ചു എന്നു കരുതുമ്പോൾ ദൈവം തന്റെ പ്രവർത്തി നിന്നിൽ ആരംഭിക്കും.
Tuesday, 5 July 2022
"വലിയ വിശ്വാസം"
വലിയ വിശ്വാസം
യേശുവിന്റെ അടുക്കൽ വന്ന പലരിലും ഉള്ള വലിയ വിശ്വാസം കണ്ടിട്ട് യേശുക്രിസ്തു പോലും അശ്ചര്യപ്പെട്ടുപോയിട്ടുണ്ട്. അവരുടെ വലിയ വിശ്വാസത്തെ യേശുക്രിസ്തു എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും സംഭവിക്കയില്ല എന്ന് ലോകവും ശാസ്ത്രവും വിധിയെഴുതിയ വിഷയങ്ങളിൽ യേശുക്രിസ്തു അത്ഭുതപ്രവർത്തികൾ ചെയ്തിട്ടുണ്ട്. അതിന് വ്യക്തികളുടെ വിശ്വാസം അനിവാര്യം ആണ്. യേശുക്രിസ്തു സൗഖ്യപെടുത്തണമെങ്കിൽ ആ രോഗിക്ക് പരിപൂർണ വിശ്വാസം യേശുക്രിസ്തുവിൽ ഉണ്ടായിരിക്കണം.ചിലരുടെ വലിയ വിശ്വാസം നിമിത്തം യേശുക്രിസ്തുവിനു രോഗിയുടെ അടുക്കൽ പോലും പോകാതെ ആവശ്യക്കാരൻ പരിപൂർണമായി വിശ്വസിച്ച സമയത്തു തന്നെ ദൈവം സൗഖ്യം നൽകിയതായി ബൈബിളിൽ രേഖപെടുത്തിയിരിക്കുന്നു.
പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിൽ ഉള്ള നിന്റെ വിശ്വാസം വലിയത് ആണെങ്കിൽ നിന്റെ വിഷയം എത്ര കഠിനം ആയാലും ദൈവത്തിനു അത്ഭുതം പ്രവർത്തിക്കുവാൻ സാധിക്കും.
Sunday, 3 July 2022
"കാക്കയാൽ ഭക്തനെ പോറ്റുന്ന ദൈവം."
കാക്കയാൽ ഭക്തനെ പോറ്റുന്ന ദൈവം.
ഏലിയാവ് കേരിത് തോട്ടിൽ നിരാശനായി കിടക്കുമ്പോൾ ഏലിയാവിന് ഭക്ഷണം നൽകിയത് കാക്ക ആയിരുന്നു. പ്രിയ ദൈവപൈതലേ നിന്നെ വിളിച്ചത് ദൈവം ആണെങ്കിൽ, നിന്നെ സൃഷ്ടിച്ചത് ദൈവം ആണെങ്കിൽ നിനക്ക് യാതൊരു നന്മയ്ക്കും മുടക്കം വരികയില്ല.നേരോടെ നടക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവില്ല. ദൈവം പറയുന്നത് അനുസരിച്ചു സത്യത്തിന്റെ പാതയിൽ നീ നടന്നാൽ നിനക്ക് പ്രതികൂലം ആകുന്ന സാഹചര്യങ്ങളിൽ പോലും ദൈവം നിന്നെ നടത്തും. മരുഭൂമിയിൽ ജലവും, സ്വർഗ്ഗീയ മന്നയും കാടപക്ഷിയും നൽകി യിസ്രായേൽ മക്കളെ നടത്തിയ ദൈവം നിന്നെയും നടത്തുവാൻ ശക്തനാണ്.
Saturday, 2 July 2022
"ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം "
ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം
ഏലിയാ പ്രവാചകൻ കെരീത് തോട്ടിനരികെ പാർക്കുമ്പോൾ കാക്ക ഏലിയാ പ്രവാചകന് എത്തിക്കേണ്ടുന്ന ഭക്ഷണം കൊണ്ടത്തിച്ചു നൽകി. പ്രിയ ദൈവപൈതലേ നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ദൈവപൈതൽ ആണെങ്കിൽ ദൈവം ഏതെങ്കിലും തന്റെ മാർഗം വഴി നിനക്ക് വേണ്ടുന്നത് എത്തിക്കും. മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ വിഷയത്തിൽ എത്രത്തോളം വ്യാകുലപ്പെടുന്നവർ ആണ്. അപ്പോൾ സൃഷ്ടാവിനു താൻ സൃഷ്‌ടിച്ച തന്റെ മക്കളുടെ കാര്യത്തിൽ എത്ര കരുതൽ ഉണ്ടാകും. നാമൊക്കെ ഓരോ ദിവസവും കഴിയുന്നത് ദൈവത്തിന്റെ കരുതലിൽ ആണ്. യേശുക്രിസ്തു ഇപ്രകാരം പറയുന്നു രണ്ടു കാശിനു വിൽക്കുന്ന കുരികിലിനെ ദൈവം ഓർക്കുന്നു. അപ്പോൾ ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചേക്കുന്ന നമ്മുടെ കാര്യത്തിൽ ദൈവത്തിനു എത്ര കരുതൽ ഉണ്ട്. ആകയാൽ ദൈവം നിന്റെ ആവശ്യങ്ങളിൽ പ്രവർത്തിക്കും തക്ക സമയത്ത്. ഒന്നും കൂടെ പറഞ്ഞാൽ നാം ഇന്നു ശ്വസിക്കുന്ന ഓക്സിജൻ വരെ ദൈവത്തിന്റെ ദാനം അല്ലെ. അതിന്റെ വില നാം മനസിലാക്കുന്നത് ഹോസ്പിറ്റലിൽ പ്രവേശിക്കുമ്പോൾ ആണ്. നമ്മൾക്ക് മറ്റുള്ളവർ എന്തെങ്കിലും നന്മകൾ തരുമ്പോൾ നമ്മൾ നന്ദി പറയാറില്ലേ. സർവ്വ ശക്തൻ ആയ ദൈവം നമുക്ക് നൽകുന്ന നമ്മകൾക്ക് നന്ദി അർപ്പിക്കുന്നത് സർവ്വശക്തനായ ദൈവത്തോട് കാണിക്കുന്ന ആദരവ് ആണ്.
"തേടി വരുന്ന ദൈവം "
തേടി വരുന്ന ദൈവം
പ്രിയ ദൈവപൈതലേ, നിന്റെ പ്രതീക്ഷകൾ അറ്റുപോകുമ്പോൾ നിന്നെ തേടി വരുന്ന ഒരു ദൈവം നിനക്കുണ്ട്. നിന്റെ ജീവിതമാകുന്ന പടക് കാറ്റും തിരമാലയും കൊണ്ട് ഉലയുമ്പോൾ നീ ഭാരപ്പെടേണ്ട കാറ്റിനെയും തിരമാലയെയും ശാന്തമാക്കിയ യേശുക്രിസ്തു എന്ന നല്ല ഇടയൻ നിന്നെ തേടി വരും. നീ വിചാരിക്കും ഇനി എനിക്ക് ഒരടി പോലും മുമ്പോട്ട് വയ്ക്കുവാൻ കഴിയുകില്ല ഞാൻ ഇനി എന്തു ചെയ്യുമെന്ന്. നിന്നെ തേടി യേശുനാഥൻ വരും. നിന്റെ പ്രതീക്ഷകൾ യേശുക്രിസ്തു സഫലം ആക്കും.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...