Agape

Tuesday, 5 July 2022

"വലിയ വിശ്വാസം"

വലിയ വിശ്വാസം യേശുവിന്റെ അടുക്കൽ വന്ന പലരിലും ഉള്ള വലിയ വിശ്വാസം കണ്ടിട്ട് യേശുക്രിസ്തു പോലും അശ്ചര്യപ്പെട്ടുപോയിട്ടുണ്ട്. അവരുടെ വലിയ വിശ്വാസത്തെ യേശുക്രിസ്തു എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും സംഭവിക്കയില്ല എന്ന് ലോകവും ശാസ്ത്രവും വിധിയെഴുതിയ വിഷയങ്ങളിൽ യേശുക്രിസ്തു അത്ഭുതപ്രവർത്തികൾ ചെയ്തിട്ടുണ്ട്. അതിന് വ്യക്തികളുടെ വിശ്വാസം അനിവാര്യം ആണ്. യേശുക്രിസ്തു സൗഖ്യപെടുത്തണമെങ്കിൽ ആ രോഗിക്ക് പരിപൂർണ വിശ്വാസം യേശുക്രിസ്തുവിൽ ഉണ്ടായിരിക്കണം.ചിലരുടെ വലിയ വിശ്വാസം നിമിത്തം യേശുക്രിസ്തുവിനു രോഗിയുടെ അടുക്കൽ പോലും പോകാതെ ആവശ്യക്കാരൻ പരിപൂർണമായി വിശ്വസിച്ച സമയത്തു തന്നെ ദൈവം സൗഖ്യം നൽകിയതായി ബൈബിളിൽ രേഖപെടുത്തിയിരിക്കുന്നു. പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിൽ ഉള്ള നിന്റെ വിശ്വാസം വലിയത് ആണെങ്കിൽ നിന്റെ വിഷയം എത്ര കഠിനം ആയാലും ദൈവത്തിനു അത്ഭുതം പ്രവർത്തിക്കുവാൻ സാധിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...