Agape

Sunday, 10 July 2022

"ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം."

ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം. എലിശാ പ്രവാചകന്റെ ശിഷ്യൻ മരണപ്പെട്ടത്തിനു ശേഷം, ശിഷ്യന്റെ ഭാര്യയും മക്കളും അനാഥരായി തീർന്നു. കടക്കാർ വന്നു മരിച്ച ശിഷ്യന്റെ മക്കളെ പിടിച്ചോണ് പോകുവാൻ വന്നപ്പോൾ,ശിഷ്യന്റെ ഭാര്യ ആകെ പരിഭ്രാന്തയായി തീർന്നു. അനാഥർ ആയി തീർന്ന കുടുംബത്തിന് ആകെ ആശ്രയം എലിശാ പ്രവാചകൻ ആയിരുന്നു. പ്രവാചകശിഷ്യന്റെ ഭാര്യ തന്റെ സങ്കടം എലിശാ പ്രവാചകനെ അറിയിച്ചു. എലിശാ പ്രവാചകൻ പറഞ്ഞതു അനുസരിച്ചു പ്രവാചക ശിഷ്യന്റെ ഭാര്യ തന്റെ ഭവനത്തിൽ ശേഷിച്ചിരുന്ന ഒരു കുടം എണ്ണ അയല്പക്കത്തെ ഭവനങ്ങളിലെ പാത്രങ്ങളിൽ ശേഖരിച്ചു.എന്നിട്ട് അത് കൊണ്ട് ഉപജീവനം കഴിച്ചു. തന്റെ കടം വീട്ടി. പ്രിയ ദൈവ പൈതലെ , നിന്റെ അവസ്ഥ പരിതാപകരം ആണെങ്കിൽ നിന്റെ ഉള്ള അവസ്ഥ നീ ദൈവത്തോട് അറിയിച്ചാൽ നിന്റെ അവസ്ഥയിന്മേൽ ദൈവം പരിഹാരം വരുത്തും. നിന്റെ ജീവിതത്തിൽ സകല മാർഗവും അടഞ്ഞു കഴിയുമ്പോൾ ദൈവത്തോട് നീ അപേക്ഷിച്ചാൽ ദൈവം നിനക്ക് വേണ്ടി വഴികളും വാതിലുകളും തുറക്കും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...