Agape

Saturday 2 July 2022

"ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം "

ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം ഏലിയാ പ്രവാചകൻ കെരീത് തോട്ടിനരികെ പാർക്കുമ്പോൾ കാക്ക ഏലിയാ പ്രവാചകന് എത്തിക്കേണ്ടുന്ന ഭക്ഷണം കൊണ്ടത്തിച്ചു നൽകി. പ്രിയ ദൈവപൈതലേ നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ദൈവപൈതൽ ആണെങ്കിൽ ദൈവം ഏതെങ്കിലും തന്റെ മാർഗം വഴി നിനക്ക് വേണ്ടുന്നത് എത്തിക്കും. മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ വിഷയത്തിൽ എത്രത്തോളം വ്യാകുലപ്പെടുന്നവർ ആണ്. അപ്പോൾ സൃഷ്ടാവിനു താൻ സൃഷ്‌ടിച്ച തന്റെ മക്കളുടെ കാര്യത്തിൽ എത്ര കരുതൽ ഉണ്ടാകും. നാമൊക്കെ ഓരോ ദിവസവും കഴിയുന്നത് ദൈവത്തിന്റെ കരുതലിൽ ആണ്. യേശുക്രിസ്തു ഇപ്രകാരം പറയുന്നു രണ്ടു കാശിനു വിൽക്കുന്ന കുരികിലിനെ ദൈവം ഓർക്കുന്നു. അപ്പോൾ ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചേക്കുന്ന നമ്മുടെ കാര്യത്തിൽ ദൈവത്തിനു എത്ര കരുതൽ ഉണ്ട്. ആകയാൽ ദൈവം നിന്റെ ആവശ്യങ്ങളിൽ പ്രവർത്തിക്കും തക്ക സമയത്ത്. ഒന്നും കൂടെ പറഞ്ഞാൽ നാം ഇന്നു ശ്വസിക്കുന്ന ഓക്സിജൻ വരെ ദൈവത്തിന്റെ ദാനം അല്ലെ. അതിന്റെ വില നാം മനസിലാക്കുന്നത് ഹോസ്പിറ്റലിൽ പ്രവേശിക്കുമ്പോൾ ആണ്. നമ്മൾക്ക് മറ്റുള്ളവർ എന്തെങ്കിലും നന്മകൾ തരുമ്പോൾ നമ്മൾ നന്ദി പറയാറില്ലേ. സർവ്വ ശക്തൻ ആയ ദൈവം നമുക്ക് നൽകുന്ന നമ്മകൾക്ക് നന്ദി അർപ്പിക്കുന്നത് സർവ്വശക്തനായ ദൈവത്തോട് കാണിക്കുന്ന ആദരവ് ആണ്.

No comments:

Post a Comment

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ...