Agape

Saturday, 25 October 2025

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹന്നായുടെ ഗർഭം അടച്ചിരുന്നതിനാൽ ഹന്നായുടെ പ്രതിയോഗിയായ പെനിന്നാ ഹന്നായെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു. ഹന്നാ യഹോവയുടെ ആലയത്തിലേക്ക് പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും പെനീന്ന അങ്ങനെ ചെയ്തു പോന്നു. ഹന്നാ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു. ഹന്നാ ദൈവാലയത്തിൽ ഹൃദയം കൊണ്ട് സംസാരിച്ചതിനാൽ ഹന്നായുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു. ആകയാൽ ഹന്നായ്ക്ക് ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലി പുരോഹിതന് തോന്നിപോയി. ഏലിയുടെ സംശയം മാറിയപ്പോൾ ഏലി ഹന്നായെ അനുഗ്രഹിച്ചു പറഞ്ഞത് ഇപ്രകാരം ആണ് " യിസ്രായേലിന്റെ ദൈവത്തോട് നീ കഴിച്ച അപേക്ഷ ദൈവം നിനക്ക് നൽകുമാറാകട്ടെ" എന്നു പറഞ്ഞു. ഒരാണ്ട് കഴിഞ്ഞിട്ട് ഹന്നാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചു വാങ്ങി എന്നു പറഞ്ഞു അവന് ശമുവേൽ എന്നു പേരിട്ടു. ഹന്നാ ഹൃദയനുറുക്കത്തോടെ, മനോവ്യ സനത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ഹന്നായുടെ പ്രാർത്ഥന കേട്ടു സമീപസ്ഥനായി ദൈവം ഇറങ്ങി വന്നു ഹന്നായ്ക്ക് ശമുവേൽ ബാലനെ നൽകി. പ്രിയരേ, പ്രതിയോഗി എത്രത്തോളം താങ്കളെ മുഷിപ്പിച്ചാലും വ്യസനിപ്പിച്ചാലും താങ്കളെ ഭാരപ്പെടുത്തുന്ന വിഷയം എത്ര വലുതായാലും ഹൃദയ നുറുക്കത്തോടെ ദൈവത്തോട് അപേക്ഷിച്ചാൽ ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.

Tuesday, 14 October 2025

"ആഗ്രഹവും മാനസാന്തരവും"

ആഗ്രഹവും മാനസാന്തരവും. "സക്കായിയേ, വേഗം ഇറങ്ങിവാ;ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു."(ലുക്കോസ് 19:5). യേശുക്രിസ്തു യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷൻ, യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു. വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല. സക്കായിയുടെ ആഗ്രഹം എന്നത് യേശുക്രിസ്തുവിനെ എങ്ങനെയെങ്കിലും ഒന്നു കാണണം എന്നതു മാത്രം ആയിരുന്നു. അതിനു വേണ്ടി സക്കായി മുമ്പോട്ട് ഓടി ഒരു കാട്ടത്തിമേൽ കയറി. വളർച്ചയിൽ കുറിയവൻ ആയ സക്കായി കഷ്ടപ്പെട്ടാണ് കാട്ടത്തിയിൽ കയറിയത്. സക്കായിയുടെ ആഗ്രഹം മനസ്സിലാക്കിയ യേശുക്രിസ്തു ആ സ്ഥലത്ത് എത്തിയപ്പോൾ "സക്കായിയേ വേഗം ഇറങ്ങിവാ, ഞാൻ ഇന്നു നിന്റ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോട് പറഞ്ഞു." സക്കായിയുടെ ആഗ്രഹം യേശുക്രിസ്തുവിനെ ഒന്നു കാണുക മാത്രം ആയിരുന്നു.എന്നാൽ സക്കായിയുടെ ആഗ്രഹം മനസ്സിലാക്കിയ യേശുക്രിസ്തു സക്കായിയുടെ വീട്ടിൽ പാർക്കാൻ ആഗ്രഹിക്കുന്നു.യേശുക്രിസ്തുവിനെ കണ്ട സക്കായി ഉടൻ മാനസാന്തരപ്പെട്ട് താൻ ചതിവായി വാങ്ങിയതിന് നാലു മടങ്ങു മടക്കി കൊടുക്കാം എന്ന് യേശുക്രിസ്തുവിനോട് അറിയിക്കുന്നു. പ്രിയരേ, നമ്മുടെ ഹൃദയത്തിലെ ഓരോ ആഗ്രഹങ്ങളും നന്നായി അറിയുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. സക്കായിയുടെ ആഗ്രഹം മനസിലാക്കി സക്കായിയോട് കൂടി പാർക്കാൻ ആഗ്രഹിച്ച ദൈവം നമ്മുടെയും ദൈവം ആണ്. ആ ദൈവം നമ്മെ ജീവപര്യന്തം വഴി നടത്തും.

Monday, 13 October 2025

"സമീപസ്ഥനായ ദൈവം."

സമീപസ്ഥനായ ദൈവം. യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. സങ്കീർത്തനങ്ങൾ 145:18 കുരുടനു  ആവശ്യം കാഴ്ച പ്രാപിക്കുക എന്നതായിരുന്നു. സൃഷ്ടിതാവ് അവന്റെ ആവശ്യം മനസ്സിലാക്കിയപ്പോൾ അവനു സൗഖ്യം പ്രദാനം നൽകി. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് മുമ്പിൽ ഇന്നും ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.നിങ്ങളെ ഭാരപ്പെടുത്തുന്ന പ്രയാസപ്പെടുത്തുന്ന വിഷയം എന്തായിരുന്നാലും അത് സൃഷ്ടിതാവിനോട് അറിയിക്കുക. സൃഷ്ടിതാവ് അതിനു പരിഹാരം അരുളുക തന്നെ ചെയ്യും. പ്രിയരേ സൃഷ്ടിതാവ് നിങ്ങളുടെ പ്രാർത്ഥനയ്ക്കു മുമ്പിൽ ഉത്തരം അരുളുന്ന ദൈവം ആണ്. നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ അത് സൃഷ്ടിതാവിനോട് അറിയിക്കുക.സൃഷ്ടിതാവ് നിങ്ങളുടെ പ്രാർത്ഥനകൾക് നിലവിളികൾക്ക് മുമ്പിൽ ഉത്തരം അരുളുക തന്നെ ചെയ്യും

"കൂരിരുളിൽ വെളിച്ചം പകരുന്ന ദൈവം."

കൂരിരുളിൽ വെളിച്ചം പകരുന്ന ദൈവം. "കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ".(സങ്കീർത്തനങ്ങൾ 23:4) ജീവിതത്തിന്റെ കൂരിരുൾ സമാനമായ അവസ്ഥകളിൽ ദൈവം വെളിച്ചമായി നമ്മോട് കൂടെയുണ്ട്. കൂരിരുൾ പാതയിൽ ഒരു സഹായവും എവിടെ  നിന്നും ലഭിച്ചില്ലന്ന് വരാം.   ജീവിതത്തിന്റെ കൂരിരുൾ പാതയിൽ നമ്മുടെ ആശ്രയം ദൈവത്തിൽ തന്നെ ആയിരുന്നാൽ ദൈവം വെളിച്ചമായി നമ്മോടൊപ്പം ഉണ്ടായിരിക്കും. ജീവിതത്തിന്റെ ഇരുൾ നിറഞ്ഞ പാതകളിൽ വഴി അറിയാതെ ദിശ അറിയാതെ ഭാരപ്പെടുമ്പോൾ ദൈവത്തിൽ ശരണം അർപ്പിക്കുക. ദൈവം കടന്നു പോകേണ്ടുന്ന വഴി കാണിച്ചു തരും.കൂരിരുൾ പോലെ ഭീതിപ്പെടുത്തുന്ന സാഹചര്യത്തിൽ ദൈവം തുണയായി കൂടെ വരും. കുരിരുളിൽ ദൈവം അഗ്നി മേഘ സ്തംഭം ആയി യിസ്രായേൽ മക്കളോട് കൂടെയിരുന്നതുപോലെ  നമ്മോടും കൂടെയിരിക്കും. പ്രിയരേ, കുരിരുൾ പോലെയുള്ള സാഹചര്യത്തിൽ ദൈവത്തിൽ തന്നെ ശരണം അർപ്പിക്കുക. ദൈവം വെളിച്ചം ആയി നിങ്ങളുടെ പാതയിൽ ഉടനീളം നിങ്ങളുടെ പാതയെ പ്രകാശ പൂരിതമാക്കും.

Sunday, 12 October 2025

"ദൈവ ശബ്ദം കേട്ട് അനുസരിക്കുക."

ദൈവ ശബ്ദം കേട്ട് അനുസരിക്കുക. "അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു. (ലൂക്കൊസ് 5:5). ഗന്നേസരെത്ത് തടാകത്തിൽ രാത്രി മുഴുവൻ വലവീശിയ പത്രോസിന്  മീൻ ഒന്നും ലഭിക്കാതെ ഭാരപ്പെട്ടിരിക്കുമ്പോൾ ആണ് യേശുക്രിസ്തു  പത്രോസിനോട് പടകിന്റെ വലതു ഭാഗത്തു വല വീശുവാൻ  പറഞ്ഞത്. പത്രോസിനു പരിചയം ഉള്ള ഗന്നേസരെത്ത് തടാകത്തിൽ പത്രോസിന്റെ പ്രവർത്തന പരിചയം ഒന്നും പത്രോസിന് സഹായകമായില്ല. പലപ്പോഴും ദൈവത്തെ കൂടാതെ സ്വന്ത കഴിവിൽ ആശ്രയിക്കുമ്പോൾ പത്രോസിനെ പോലെ പരാജയപെടുവാൻ ഉള്ള സാധ്യത ഉണ്ട്. പത്രോസ് യേശുക്രിസ്തുവിന്റെ വാക്ക് അനുസരിച്ചപ്പോൾ പത്രോസിന്റെ പ്രതീക്ഷകൾക്ക് വിപരീതമായി പെരുത്ത മീൻകൂട്ടം പത്രോസിന് ലഭിച്ചു. പ്രിയരേ, സ്വന്ത കഴിവിലും അനുഭവ സമ്പത്തിലും ആശ്രയിക്കാതെ ദൈവത്തിന്റെ ശബ്ദം കേട്ട് അനുസരിക്കുവാണെങ്കിൽ അസാധ്യം എന്നു ചിന്തിക്കുന്ന മേഖലകളിൽ ദൈവം നിങ്ങൾക്ക് വേണ്ടി അത്ഭുതം പ്രവർത്തിക്കും.

"ബുദ്ധിയുള്ള മനുഷ്യൻ"

ബുദ്ധിയുള്ള മനുഷ്യൻ. "ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേൽ വീടുപണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യനാകുന്നു."(മത്തായി 7:24) തിരുവചനം അനുസരിച്ചു അതിൻപ്രകാരം ജീവിക്കുന്ന മനുഷ്യനെ ബുദ്ധിയുള്ള മനുഷ്യനോടായാണ് കർത്താവായ യേശുക്രിസ്തു ഉപമിച്ചത്.ബുദ്ധിയുള്ള മനുഷ്യന്റെ ജീവിതത്തിന്  നേർക്ക് എന്തെല്ലാം പ്രതിക്കൂലങ്ങൾ വന്നാലും എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും എന്തെല്ലാം കഷ്ടതകൾ വന്നാലും  ബുദ്ധിയുള്ള മനുഷ്യൻ ഭയപ്പെടുക ഇല്ല, കുലുങ്ങുകയും ഇല്ല. ബുദ്ധിയുള്ള മനുഷ്യന്റെ ജീവിതത്തിനു നേരെ വൻ പ്രതിക്കൂലങ്ങൾ ആഞ്ഞടിച്ചാലും വൻ കഷ്ടതകൾ വന്നാലും ബുദ്ധിയുള്ള മനുഷ്യൻ തളർന്നു പോകയില്ല.ഒരു വിധത്തിലും ബുദ്ധിയുള്ള മനുഷ്യനെ തകർക്കുവാൻ സാധ്യമല്ല. ദൈവത്തിൽ ആശ്രയിക്കുന്ന, വചനം പ്രമാണിക്കുന്ന ബുദ്ധിയുള്ള മനുഷ്യനെ ഒരു കഷ്ടതയ്ക്കും ഒരു പ്രതികൂലത്തിനും തകർത്തുകളയുവാൻ സാധ്യമല്ല.ഏതു പ്രതിസന്ധികളുടെയും നടുവിൽ ബുദ്ധിയുള്ള മനുഷ്യൻ ഉറച്ചു നിൽക്കും. പ്രിയരേ,ദൈവവചനം പ്രമാണിക്കുന്ന വ്യക്തി ആണ് താങ്കൾ എങ്കിൽ ജീവിതത്തിൽ കഷ്ടതകൾ, പ്രതിക്കൂലങ്ങൾ, പ്രതിസന്ധികൾ ഒക്കെ വരാം അതു താങ്കളെ ജയിക്കുക ഇല്ല.

Friday, 10 October 2025

"ദൈവത്തിലുള്ള പ്രത്യാശ."

ദൈവത്തിലുള്ള പ്രത്യാശ. "യഹോവയിങ്കൽ പ്രത്യാശവയ്ക്കുക ; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ ". സങ്കീർത്തനങ്ങൾ 27:14 ജീവിതത്തിൽ പ്രതിസന്ധികളും ഒറ്റപെടലുകളും വർധിക്കുമ്പോൾ അതിനു മുമ്പിൽ പതറാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുവാൻ ആണ് ലേഖകൻ തന്റെ അനുഭവത്തിൽ നിന്ന് നമ്മെ ഓർമിപ്പിക്കുന്നത്. ഏതു പ്രതിസന്ധിയുടെയും നടുവിൽ തളർന്നു പോകാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുമ്പോൾ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഉള്ള കൃപ ദൈവം പകരും. ചില സാഹചര്യങ്ങളിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട് നിരാശപ്പെട്ട് ഇരിക്കുമ്പോൾ ആശ്രയമായി ദൈവം കൂടെയുണ്ടെന്നുള്ള വസ്തുത നാം മറന്നുപോകരുത്. നമ്മുടെ ഹൃദയം ദൈവത്തിൽ ഉറച്ചിരുന്നാൽ സാഹചര്യങ്ങൾക്ക് നമ്മെ നിരാശപെടുത്തുവാൻ സാധ്യമല്ല. പ്രിയരേ, ജീവിത സാഹചര്യങ്ങൾ മൂലം താങ്കൾ നിരാശപ്പെട്ടിരിക്കുവാണോ?ദൈവത്തിൽ പ്രത്യാശ വയ്ക്കുക. താങ്കളുടെ ഹൃദയം ദൈവത്തിൽ ഉറച്ചിരിക്കട്ടെ. ദൈവം താങ്കളുടെ സഹായകൻ ആയി എപ്പോഴും കൂടെയുണ്ട്.

Thursday, 9 October 2025

"പ്രാർത്ഥന കേൾക്കുന്ന ദൈവം. "

പ്രാർത്ഥന കേൾക്കുന്ന ദൈവം. "നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും". ഇയ്യോബ് 22:27 ജീവിതത്തിൽ വിവിധ വിഷയങ്ങൾ കടന്നു വരുമ്പോൾ ദൈവത്തിന്റെ സന്നിധിയിൽ  നാം പ്രാർത്ഥിക്കാറുണ്ട്. ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ ദൈവം പ്രാർത്ഥന കേട്ട് ഇറങ്ങി വന്ന് പ്രാർത്ഥനയ്ക്ക്‌ ഉത്തരം തരുന്നു. മാനുഷികമായി ഒരിക്കലും സാധിക്കുകയില്ല എന്ന വിഷയങ്ങൾക്ക് ദൈവം ഉത്തരം അരുളുന്നു. കുരുടൻ തന്റെ കാഴ്ച്ച ലഭിക്കാൻ വേണ്ടി യേശുക്രിസ്തുവിനോട് നിലവിളിച്ചപ്പോൾ യേശുക്രിസ്തു അവനു സൗഖ്യം നൽകുന്നു.ഏത് അവസ്ഥ ആയാലും ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും. പ്രിയരേ, ഹൃദയ നുറുക്കത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും. നിങ്ങളുടെ അവസ്ഥ എന്തും ആയി കൊള്ളട്ടെ ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ട് നിങ്ങൾക്ക് മറുപടി അയക്കുക തന്നെ ചെയ്യും.

Wednesday, 8 October 2025

"ആശ്വസിപ്പിക്കുന്ന ദൈവം."

ആശ്വസിപ്പിക്കുന്ന ദൈവം.
"അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും."(യെശയ്യാവ്‌ 66:13). ഭാരങ്ങളും പ്രയാസങ്ങളും ജീവിതത്തിൽ കടന്നു വരുമ്പോൾ ആശ്വസിപ്പിക്കുവാൻ കർത്താവ് നമ്മുടെ അരികിൽ തന്നെ ഉണ്ട്. പലപ്പോഴും ജീവിതത്തിൽ പ്രതിസന്ധികൾ വർധിക്കുമ്പോൾ നാം നമുക്ക് അറിയാകുന്ന വ്യക്തികളെ ആശ്രയിക്കാറുണ്ട്.എല്ലാ നേരത്തും നാം ആശ്രയിക്കുന്നവർക്ക് നമ്മെ ആശ്വസിപ്പിക്കുവാൻ കഴിഞ്ഞെന്നു വരികയില്ല. ഏതു നേരത്തും എവിടെ വച്ചും ദൈവത്തിന്റെ സന്നിധിയിൽ അടുത്തു ചെന്ന് സങ്കടങ്ങൾ ബോധിപ്പിക്കുവാൻ നമുക്ക് യാതൊരു ചിലവും ഇല്ല. നമ്മുടെ ഏതു പ്രശ്നത്തിനും പരിഹാരം വരുത്തുവാൻ ദൈവം നമ്മോട് കൂടെ തന്നെ ഉണ്ട്. ദൈവത്തിനു പരിഹരിക്കുവാൻ കഴിയാത്ത ഒരു വിഷയവും ഈ പ്രപഞ്ചത്തിൽ ഇല്ല. ഏതു പ്രശ്നം ജീവിതത്തിൽ നേരിട്ടാലും ദൈവത്തിന്റെ സന്നിധിയിൽ അടുത്തു ചെല്ലുവാൻ മറന്നു പോകരുത്.എല്ലാറ്റിനും പരിഹാരം വരുത്തുവാൻ ദൈവം കൂടെയുണ്ട്. പ്രിയരേ, അമ്മ ആശ്വസിപ്പിക്കുന്നത് പോലെ ദൈവം നിങ്ങളെ ആശ്വസിപ്പിക്കും. നിങ്ങളുടെ ഏതു പ്രശ്നവും ദൈവം പരിഹരിക്കും. ദൈവത്തിൽ ആശ്രയിക്കുക. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലല്ലോ.

"കരുതുന്ന ദൈവം."

കരുതുന്ന ദൈവം.
"അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു".(സങ്കീർത്തനങ്ങൾ 147:9) ദൈവം സൃഷ്‌ടിച്ച ഓരോ മൃഗജാലങ്ങളുടെയും ആഹാരം വ്യത്യസ്തം ആണ്. ഓരോ മൃഗജാലങ്ങൾക്കും അതതിന്റെ ആഹാരം ദൈവം നൽകുന്നു. പക്ഷിജാലങ്ങൾക്കും അതതിന്റെതായ ആഹാരം ദൈവം നൽകുന്നു.കാക്ക കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി കരയുമ്പോൾ അതിന്റെ തീൻ ദൈവം അവയ്ക്ക് നൽകുന്നു.ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ സൃഷ്ടിതാവ് മറക്കുമോ? ഒരു നാളും ഇല്ല. രണ്ടു കാശിനു വിൽക്കുന്ന കുരുകിലിനെ വരെ ഓർക്കുന്ന ദൈവത്തിന്റെ കരുതൽ അവർണ്ണനീയമാണ്. സൃഷ്ടി ജാലങ്ങളോട് ഉള്ള ദൈവത്തിന്റെ കരുതൽ ശ്രദ്ധേയമാണ്.ദൈവം ഒരുനാളും മനുഷ്യനെ മറക്കുക ഇല്ല.മനുഷ്യൻ ദൈവത്തെ മറക്കുമ്പോഴും മനുഷ്യനെ മറക്കാത്ത ദൈവത്തിന്റെ സ്നേഹം ശ്രേഷ്ഠമാണ്. പ്രിയരേ,ഓരോ നിമിഷവും എങ്ങനെ മുന്നോട്ട് പോകും എന്നോർത്തു വ്യാകുലപ്പെടുകയാണോ? ദൈവത്തിൽ നിങ്ങളുടെ സകല ഭാരങ്ങളും സമർപ്പിക്കുക. രണ്ടു കാശിനു വിൽക്കുന്ന കുരികിലിനെ ഓർക്കുന്ന ദൈവം നിങ്ങളുടെ ഭാരപ്പെടുത്തുന്ന എല്ലാ വിഷയങ്ങൾക്കും മറുപടി തന്നു നിങ്ങളെ സഹായിക്കും.

Tuesday, 7 October 2025

"കരുണയുള്ള  ദൈവം മറഞ്ഞിരിക്കുകയില്ല"

കരുണയുള്ള  ദൈവം മറഞ്ഞിരിക്കുകയില്ല. "ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാറിനെ വിളിച്ച് അവളോട്: ഹാഗാറേ,നിനക്ക്‌ എന്ത്‌? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു."(ഉല്പത്തി 21:17) അബ്രഹാമിന്റെ ഭവനത്തിൽ നിന്ന് തന്റെ ദാസിയായ ഹാഗർ തന്റെ മകനുമായി മരുഭൂമിയിൽ ഉഴന്നു നടന്നു. തുരുത്തിയിലെ വെള്ളം തീർന്നപ്പോൾ കുട്ടിയെ കുരുങ്കാട്ടിൻ തണലിൽ ഇട്ടു. അവൾ പോയി അതിനെതിരെ ഒരു അമ്പിൻപാട് ദൂരത്തിരുന്നു. കുട്ടിയുടെ മരണം എനിക്ക് കാണേണ്ട എന്നു പറഞ്ഞു  എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. ദൈവം ബാലന്റെ നിലവിളി കേട്ടു. ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്ന് ഹാഗാറിനെ വിളിച്ചു അവളോട്‌ ;ഹാഗറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ട, ബാലൻ ഇരിക്കുന്നിടത്തു നിന്ന് അവന്റ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുനേൽപ്പിച്ചുകൊൾക, ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നരുളിചെയ്തു. അബ്രഹാമിന്റെ ഭവനത്തിൽ നിന്ന് നിന്ദിതയായി മരുഭൂമിയിൽ ഉഴന്ന് നടന്ന ഹാഗറിനെയും പൈതലിനെയും ദൈവം കാണുകയും. ബാലന്റെ നിലവിളി കേട്ട ദൈവം അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിചെയ്തു. പ്രിയരേ,  താങ്കളുടെ നീറുന്ന വിഷയങ്ങളിൽ, ഭാരപ്പെടുന്ന വിഷയങ്ങളിൽ ദൈവം ഇറങ്ങി വന്നു ഹാഗറിനോട്‌ സംസാരിച്ചതുപോലെ ദൈവവചനത്തിൽ കൂടി ദൈവം താങ്കളോട് വ്യക്തമായി സംസാരിക്കും. താങ്കൾ ഇപ്പോൾ എന്തിനായി ഭാരപ്പെടുന്നുവോ ആ വിഷയം ദൈവം ഒരു അനുഗ്രഹം ആക്കി മാറ്റും.

"കൂരിരുളിൽ കൂടെയിരിക്കുന്ന ദൈവം"

കൂരിരുളിൽ കൂടെയിരിക്കുന്ന ദൈവം. "കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല". (സങ്കീർത്തനങ്ങൾ 23:4) ജീവിതത്തിൽ കൂരിരുൾ പോലെയുള്ള അവസ്ഥകളിൽ കൂടി കടന്നു പോകുമ്പോൾ മറന്നു പോകരുത് നല്ല ഇടയനായ ദൈവം കൂടയുണ്ട് എന്നുള്ള വസ്തുത.എത്ര പ്രതികൂലമായ അവസ്ഥ ജീവിതത്തിൽ കടന്നു വന്നാലും ദൈവം അന്ത്യം വരെ കൂടെയുണ്ടാകും.കൂരിരുളിൽ ദൈവം ഏകനായി വിടുകയില്ല. കൂരിരുൾ പോലെയുള്ള സാഹചര്യങ്ങളിൽ ഒരു സഹായവും എവിടെ നിന്നും ലഭിക്കുന്നില്ലായിരിക്കാം.പക്ഷെ സൃഷ്‌ടിച്ച ദൈവം കൂടെയുഉള്ളപ്പോൾ നാം എന്തിന് ഭാരപ്പെടണം. ഏതു പ്രതികൂല വേളകളിലും ദൈവം നമ്മുടെ കൂടെയുണ്ട്. കൂരിരുൾ പോലെയുള്ള വേളകളിൽ ദൈവം നമ്മെ ശരിയായ പാതയിൽ വഴി നടത്തും. പ്രിയരേ, കൂരിരുൾ പോലെയുള്ള സാഹചര്യങ്ങൾ ജീവിതത്തിൽ കടന്നു വരുമ്പോൾ ഏകാരാണെന്നു വിചാരിച്ചു നിരാശപ്പെട്ട് പോകരുത്. സൃഷ്ടിതാവായ ദൈവം കൂരിരുളിൽ വെളിച്ചമായി കൂടെയുണ്ട്.

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...