Agape
Friday, 10 October 2025
"ദൈവത്തിലുള്ള പ്രത്യാശ."
ദൈവത്തിലുള്ള പ്രത്യാശ.
"യഹോവയിങ്കൽ പ്രത്യാശവയ്ക്കുക ; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ ". സങ്കീർത്തനങ്ങൾ 27:14
ജീവിതത്തിൽ പ്രതിസന്ധികളും ഒറ്റപെടലുകളും വർധിക്കുമ്പോൾ അതിനു മുമ്പിൽ പതറാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുവാൻ ആണ് ലേഖകൻ തന്റെ അനുഭവത്തിൽ നിന്ന് നമ്മെ ഓർമിപ്പിക്കുന്നത്. ഏതു പ്രതിസന്ധിയുടെയും നടുവിൽ തളർന്നു പോകാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുമ്പോൾ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഉള്ള കൃപ ദൈവം പകരും.
ചില സാഹചര്യങ്ങളിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട് നിരാശപ്പെട്ട് ഇരിക്കുമ്പോൾ ആശ്രയമായി ദൈവം കൂടെയുണ്ടെന്നുള്ള വസ്തുത നാം മറന്നുപോകരുത്. നമ്മുടെ ഹൃദയം ദൈവത്തിൽ ഉറച്ചിരുന്നാൽ സാഹചര്യങ്ങൾക്ക് നമ്മെ നിരാശപെടുത്തുവാൻ സാധ്യമല്ല.
പ്രിയരേ, ജീവിത സാഹചര്യങ്ങൾ മൂലം താങ്കൾ നിരാശപ്പെട്ടിരിക്കുവാണോ?ദൈവത്തിൽ പ്രത്യാശ വയ്ക്കുക. താങ്കളുടെ ഹൃദയം ദൈവത്തിൽ ഉറച്ചിരിക്കട്ടെ. ദൈവം താങ്കളുടെ സഹായകൻ ആയി എപ്പോഴും കൂടെയുണ്ട്.
Subscribe to:
Post Comments (Atom)
"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."
ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
No comments:
Post a Comment