Agape

Tuesday, 7 October 2025

"കരുണയുള്ള  ദൈവം മറഞ്ഞിരിക്കുകയില്ല"

കരുണയുള്ള  ദൈവം മറഞ്ഞിരിക്കുകയില്ല. "ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാറിനെ വിളിച്ച് അവളോട്: ഹാഗാറേ,നിനക്ക്‌ എന്ത്‌? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു."(ഉല്പത്തി 21:17) അബ്രഹാമിന്റെ ഭവനത്തിൽ നിന്ന് തന്റെ ദാസിയായ ഹാഗർ തന്റെ മകനുമായി മരുഭൂമിയിൽ ഉഴന്നു നടന്നു. തുരുത്തിയിലെ വെള്ളം തീർന്നപ്പോൾ കുട്ടിയെ കുരുങ്കാട്ടിൻ തണലിൽ ഇട്ടു. അവൾ പോയി അതിനെതിരെ ഒരു അമ്പിൻപാട് ദൂരത്തിരുന്നു. കുട്ടിയുടെ മരണം എനിക്ക് കാണേണ്ട എന്നു പറഞ്ഞു  എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. ദൈവം ബാലന്റെ നിലവിളി കേട്ടു. ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്ന് ഹാഗാറിനെ വിളിച്ചു അവളോട്‌ ;ഹാഗറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ട, ബാലൻ ഇരിക്കുന്നിടത്തു നിന്ന് അവന്റ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുനേൽപ്പിച്ചുകൊൾക, ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നരുളിചെയ്തു. അബ്രഹാമിന്റെ ഭവനത്തിൽ നിന്ന് നിന്ദിതയായി മരുഭൂമിയിൽ ഉഴന്ന് നടന്ന ഹാഗറിനെയും പൈതലിനെയും ദൈവം കാണുകയും. ബാലന്റെ നിലവിളി കേട്ട ദൈവം അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിചെയ്തു. പ്രിയരേ,  താങ്കളുടെ നീറുന്ന വിഷയങ്ങളിൽ, ഭാരപ്പെടുന്ന വിഷയങ്ങളിൽ ദൈവം ഇറങ്ങി വന്നു ഹാഗറിനോട്‌ സംസാരിച്ചതുപോലെ ദൈവവചനത്തിൽ കൂടി ദൈവം താങ്കളോട് വ്യക്തമായി സംസാരിക്കും. താങ്കൾ ഇപ്പോൾ എന്തിനായി ഭാരപ്പെടുന്നുവോ ആ വിഷയം ദൈവം ഒരു അനുഗ്രഹം ആക്കി മാറ്റും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...