Agape

Wednesday, 8 October 2025

"ആശ്വസിപ്പിക്കുന്ന ദൈവം."

ആശ്വസിപ്പിക്കുന്ന ദൈവം.
"അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും."(യെശയ്യാവ്‌ 66:13). ഭാരങ്ങളും പ്രയാസങ്ങളും ജീവിതത്തിൽ കടന്നു വരുമ്പോൾ ആശ്വസിപ്പിക്കുവാൻ കർത്താവ് നമ്മുടെ അരികിൽ തന്നെ ഉണ്ട്. പലപ്പോഴും ജീവിതത്തിൽ പ്രതിസന്ധികൾ വർധിക്കുമ്പോൾ നാം നമുക്ക് അറിയാകുന്ന വ്യക്തികളെ ആശ്രയിക്കാറുണ്ട്.എല്ലാ നേരത്തും നാം ആശ്രയിക്കുന്നവർക്ക് നമ്മെ ആശ്വസിപ്പിക്കുവാൻ കഴിഞ്ഞെന്നു വരികയില്ല. ഏതു നേരത്തും എവിടെ വച്ചും ദൈവത്തിന്റെ സന്നിധിയിൽ അടുത്തു ചെന്ന് സങ്കടങ്ങൾ ബോധിപ്പിക്കുവാൻ നമുക്ക് യാതൊരു ചിലവും ഇല്ല. നമ്മുടെ ഏതു പ്രശ്നത്തിനും പരിഹാരം വരുത്തുവാൻ ദൈവം നമ്മോട് കൂടെ തന്നെ ഉണ്ട്. ദൈവത്തിനു പരിഹരിക്കുവാൻ കഴിയാത്ത ഒരു വിഷയവും ഈ പ്രപഞ്ചത്തിൽ ഇല്ല. ഏതു പ്രശ്നം ജീവിതത്തിൽ നേരിട്ടാലും ദൈവത്തിന്റെ സന്നിധിയിൽ അടുത്തു ചെല്ലുവാൻ മറന്നു പോകരുത്.എല്ലാറ്റിനും പരിഹാരം വരുത്തുവാൻ ദൈവം കൂടെയുണ്ട്. പ്രിയരേ, അമ്മ ആശ്വസിപ്പിക്കുന്നത് പോലെ ദൈവം നിങ്ങളെ ആശ്വസിപ്പിക്കും. നിങ്ങളുടെ ഏതു പ്രശ്നവും ദൈവം പരിഹരിക്കും. ദൈവത്തിൽ ആശ്രയിക്കുക. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലല്ലോ.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...