Agape

Saturday, 31 December 2022

"പ്രത്യാശ നൽകുന്ന ദൈവം."

പ്രത്യാശ നൽകുന്ന ദൈവം.
ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, പ്രതിസന്ധികൾ വരുമ്പോൾ അവയിൽ നിന്നു നമ്മെ വിടുവിപ്പാൻ ദൈവം എഴുന്നെള്ളും എന്നുള്ള പ്രത്യാശ ആണ് നമ്മെ ദിനവും വഴി നടത്തുന്നത്. ദാനിയേൽ സിംഹക്കൂട്ടിൽ വീണപ്പോഴും ദാനിയേലിനു അറിയാം തന്നെ വിടുവിപ്പാൻ ദൈവം വരും എന്നുള്ള കാര്യം. പ്രിയ ദൈവപൈതലേ, എന്തൊക്കെ പ്രതിക്കൂലങ്ങൾ നിന്റെ ജീവിതത്തിൽ കടന്നു വന്നാലും നിന്നെ വിടുവിപ്പാൻ ദൈവം ഇറങ്ങി വരും. ആ പ്രത്യാശ നിന്നിൽ ഉണ്ടെങ്കിൽ ദൈവം ഇറങ്ങി വന്നു നിന്റെ പ്രതിക്കൂലങ്ങളിൽ നിന്ന് നിന്നെ പരിപൂർണമായി വിടുവിക്കും.

Wednesday, 28 December 2022

"ആശ്വാസം തരുന്ന ദൈവം."

ആശ്വാസം തരുന്ന ദൈവം. പലപ്പോഴും ജീവിതഭാരങ്ങൾ വർധിക്കുമ്പോൾ ആശ്വാസത്തിനായി നാം പലരെയും ആശ്രയികാറുണ്ട്. മനുഷ്യർ ആശ്വസിപ്പിച്ചാൽ എല്ലാ വിഷയത്തിനും ആശ്വാസം ലഭിക്കുക ഇല്ല. ദൈവം ആശ്വസിപ്പിച്ചാൽ ശാശ്വത പരിഹാരം ആയിരിക്കും ലഭിക്കുക. ദൈവം ആശ്വസിപ്പിച്ചാൽ നിത്യ സമാധാനം ജീവിതത്തിൽ കടന്നു വരും. നിത്യസമാധാനം ജീവിതത്തിൽ ഉണ്ടെങ്കിൽ ജീവിതത്തിൽ എന്തു സംഭവിച്ചാലും നാം നിരാശരായി മാറുകയില്ല.

Tuesday, 27 December 2022

"ആശയ്ക്ക് വിരോധമായി ആശയോടെ ദൈവത്തിൽ വിശ്വസിച്ച അബ്രഹാം."

ആശയ്ക്ക് വിരോധമായി ആശയോടെ ദൈവത്തിൽ വിശ്വസിച്ച അബ്രഹാം.
അബ്രഹാമിനോട് ദൈവം തലമുറ നൽകുമെന്ന് പറഞ്ഞപ്പോൾ അബ്രഹാം മാനുഷികമായി വിശ്വസിക്കാൻ പ്രയാസപ്പെട്ടേക്കാം. പക്ഷെ തന്നോട് സംസാരിച്ചത് ദൈവം ആണെങ്കിൽ തന്റെ ഈ വാർദ്ധക്യത്തിലും ദൈവത്തിനു അത്ഭുതം ചെയ്യുവാൻ കഴിയും എന്നു വിശ്വസിച്ചു. അബ്രഹാം പരിപൂർണമായി ദൈവത്തിൽ ആശ്രയിച്ചു. പ്രിയ ദൈവപൈതലേ നിന്റെ വിഷയം എത്ര കഠിനമാണെങ്കിലും നടക്കുവാൻ ഒരു സാധ്യത പോലും ഇല്ല എന്നു കരുതുന്ന വിഷയങ്ങൾ ദൈവത്തിൽ ആശ്രയിച്ചു വിശ്വസിച്ചാൽ നിന്റെ വിശ്വാസം കണ്ടു ദൈവം പ്രവർത്തിക്കുവാൻ ഇടയായി തീരും. ദൈവത്തിനു ഏതു പ്രായത്തിലും അത്ഭുതം ചെയ്യുവാൻ നിന്റെ ജീവിതത്തിൽ സാധിക്കും എന്നതിന് തെളിവാണ് അബ്രഹാം.

Monday, 26 December 2022

"പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം."

പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം.
ജീവിതത്തിലെ സകല പ്രതീക്ഷകളും നഷ്ടപെടുമ്പോൾ ആണ് ദൈവം അത്ഭുതം പ്രവർത്തിക്കുന്നത്. ഇനി എന്തു ചെയ്യും. ഇനി എങ്ങനെ മുമ്പോട്ട് പോകും. സകല പ്രതീക്ഷകളും അസ്തമിക്കുമ്പോൾ ദൈവം തന്റെ അത്ഭുതം ചെയ്യും. ദാനിയേലിനെ സിംഹകൂട്ടിൽ ഇടുന്നത് വരെ ദൈവം പ്രവർത്തിച്ചില്ല. അവസാന നിമിഷം ആണ് ദൈവം അത്ഭുതം പ്രവർത്തിച്ചത്.അബ്രഹാം യിസഹാക്കിനെ യാഗം കഴിക്കുന്ന അവസാന നിമിഷത്തിൽ ആണ് ദൈവം അത്ഭുതം പ്രവർത്തിച്ചത്. ദൈവത്തെ സ്നേഹിക്കുന്നവർക്ക് കഷ്ടം ഉണ്ടോ എന്ന് നാം ചിന്തിക്കാറുണ്ട്. കർത്താവ് പറഞ്ഞത് ഇപ്രകാരം ആണ്. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു.ഒരു കഷ്ടത വരുമ്പോൾ ഇവിടം കൊണ്ടു അവസാനിച്ചു എന്നു കരുതുന്ന അവസാന നിമിഷത്തിൽ നിനക്ക് വേണ്ടി ദൈവം ഇറങ്ങി വന്നു അത്‍ഭുതം പ്രവർത്തിക്കും.അവസാന നിമിഷം വരെ ദൈവം പ്രവർത്തിക്കാൻ കാത്തു നിൽക്കുന്നത് എന്തിന് എന്ന് നാം ചിന്തിച്ചേക്കാം. ദൈവത്തിലുള്ള ആശ്രയം അവസാന നിമിഷം വരെ നാം കാത്തുസൂക്ഷിക്കുമോ എന്നു ദൈവം പരിശോധിക്കുകയും നമ്മുടെ ദൈവത്തിലുള്ള വിശ്വാസം അവസാനം വരെ നിലനിർത്തുമോ എന്നു പരിശോധിക്കാൻക്കൂടിയാണ് ദൈവം അവസാനനിമിഷത്തിൽ പ്രവർത്തിക്കുവാൻ ഇടയായി തീരുന്നത്.നമ്മുടെ ദൈവത്തിലുള്ള വിശ്വാസം ഉറച്ചത് ആണെങ്കിൽ കഷ്ടതയുടെ കഠിന ശോധനയിലും അത്ഭുതം പ്രവർത്തിക്കാൻ ദൈവം സർവ്വ ശക്തൻ ആണ്.

Sunday, 25 December 2022

"സർവ്വജനത്തിന്റെയും മഹാസന്തോഷം."

സർവ്വജനത്തിന്റെയും മഹാസന്തോഷം. യേശുക്രിസ്തു ഭൂമിയിൽ ജാതനായപ്പോൾ സർവ്വ ജനത്തിനും സന്തോഷം ഉണ്ടായി എന്നാണ് ദൂതൻ ആട്ടിടയന്മാരോട് പറഞ്ഞത്. യേശുക്രിസ്തു ജനിച്ചപ്പോൾ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.സ്വർഗ്ഗം സന്തോഷിച്ച ദിനം ആയിരുന്നു യേശുക്രിസ്തു ജനിച്ച ദിവസം. സ്വർഗ്ഗത്തിലെ സന്തോഷം പങ്കുവയ്ക്കുവാൻ ദൂതൻമാർ ഭൂമിയിൽ ഇറങ്ങിവന്നു ദൈവത്തെ പുകഴ്ത്തി.മനുഷ്യകുലത്തിന്റ പാപം യേശുക്രിസ്തു ഏറ്റെടുത്തു മനുഷ്യനായി പിറന്നപ്പോൾ നാം പാപത്തിൽ നിന്നു സ്വതന്തർ ആയി തീർന്നു. കർത്താവ് നമ്മെ പാപത്തിൽ നിന്നും ശാപത്തിൽ നിന്നും സ്വതന്ത്രൻ ആക്കാൻ വേണ്ടിയാണ് നമുക്ക് വേണ്ടി ഈ ഭൂമിയിൽ ജാതനായത്. സർവ്വ ജനവും പാപത്തിൻ കീഴിൽ ആയിരുന്നപ്പോൾ അവരെ വീണ്ടെടുത്തു സ്വർഗ്ഗരാജ്യത്തിന് അവകാശിയാകുവാൻ യേശുക്രിസ്തു ഭൂജാതനായത് ആണ് സർവ്വ ജനത്തിന്റെയും മഹാസന്തോഷം.

Saturday, 24 December 2022

"ദൈവം നിന്റെ അവസ്ഥകളെ മാറ്റും."

ദൈവം നിന്റെ അവസ്ഥകളെ മാറ്റും.
ഇന്നു നീ കടന്നുപോയികൊണ്ടിരിക്കുന്ന അവസ്ഥകളെ ദൈവം മാറ്റും. രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്ന പത്രോസിന്റെ അടുത്ത് യേശുക്രിസ്തു വന്നപ്പോൾ പത്രോസിന്റെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചു.യേശുക്രിസ്തുവിന്റെ വാക്കിന് വല ഇറക്കിയപ്പോൾ പടക് മുങ്ങുമാറാകുവോളം മീൻ പത്രോസിന് ലഭിച്ചു. നിന്റെ അവസ്ഥ ഇപ്പോൾ നിരാശ നിറഞ്ഞതായിരിക്കും. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കാം. നിന്നെ തേടി വരുന്ന ദൈവം ഉണ്ട്. നിന്റെ ഇന്നത്തെ അവസ്ഥകൾ എല്ലാം മാറ്റുന്ന ദൈവം ഉണ്ട്. ദൈവം പറയുന്നതുപോലെ നീ ദൈവത്തെ അനുസരിച്ചാൽ ദൈവം നിന്റ അവസ്ഥകളെ മാറ്റും.

Friday, 23 December 2022

"പ്രാർത്ഥനയുടെ മറുപടി വൈകിയാലും നിരാശപെട്ടുപോകരുത്."

പ്രാർത്ഥനയുടെ മറുപടി വൈകിയാലും നിരാശപെട്ടുപോകരുത്.
പ്രിയ ദൈവ പൈതലേ നീ പ്രാർത്ഥിക്കുന്ന വിഷയത്തിന് മറുപടി താമസിച്ചു എന്നു കരുതി നിരാശപെട്ടു പോകരുത്. നിരാശ ജീവിതത്തിൽ വന്നാൽ തുടർന്ന് ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ഉള്ള ഊർജം ലഭിക്കുക ഇല്ല. നമ്മുടെ വിഷയങ്ങൾക്ക് വേണ്ടി മടുത്തുപോകാതെ പ്രാർത്ഥിക്കണം എന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്.യേശുക്രിസ്തു പഠിപ്പിച്ച മടുത്തുപോകാതെ പ്രാർത്ഥിച്ച വിധവയുടെ ഉപമ ശ്രദ്ധേയം ആണ്. മറുപടി ലഭിക്കുവോളം നാം ദൈവ സന്നിധിയിൽ പ്രാർത്ഥിക്കേണ്ടത് അത്യാവശ്യം ആണ്. ചിലപ്പോൾ നാം ആഗ്രഹിച്ച സമയത്ത് മറുപടി ലഭിച്ചില്ല എന്നു കരുതി നിരാശപ്പെട്ട് പ്രാർത്ഥന അവസാനിപ്പിക്കരുത്. ദൈവത്തിന്റെ സമയം വരെ നാം പ്രാർത്ഥനയിൽ ഉറ്റിരിക്കുവാൻ ആണ് യേശുക്രിസ്തു നമ്മെ പഠിപ്പിച്ചത്.

Thursday, 22 December 2022

"അസാധ്യമായ മണ്ഡലങ്ങളിൽ ഇറങ്ങി വരുന്ന ദൈവ സാന്നിധ്യം."

അസാധ്യമായ മണ്ഡലങ്ങളിൽ ഇറങ്ങി വരുന്ന ദൈവ സാന്നിധ്യം. പലപ്പോഴും നമ്മളുടെ പ്രതീക്ഷകൾ അറ്റുപോകുമ്പോൾ, ഇനിയും ദൈവം എന്റെ ജീവിതത്തിലെ വിഷയത്തിൽ പ്രവർത്തിക്കുമോ എന്നു നാം വിചാരപ്പെടുന്ന സന്നർഭങ്ങൾ ഉണ്ടാകാറുണ്ട്. മാനുഷികമായി നോക്കുമ്പോൾ അസാധ്യം ആണ്. നമ്മുടെ അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടു ദൈവത്തോട് നാം പ്രാർത്ഥിക്കുമ്പോൾ ആയിരിക്കും ദൈവം മറുപടിയുമായി ഇറങ്ങി വരുന്നത്. കാരാഗ്രഹത്തിൽ കിടന്ന യോസെഫിന്റ പ്രതീക്ഷകൾ ഒരു പക്ഷേ നഷ്ടപെട്ടേക്കാം. കാരാഗ്രഹത്തിൽ വച്ചു താൻ സഹായിച്ചവർ തന്നെ മറന്നു പോയിട്ടും. ഇനി കാരാഗ്രഹത്തിൽ തന്നെ ആണോ തന്റെ ശിഷ്ടകാലം എന്നു യോസേഫ് ചിന്തിച്ചിരിക്കാം.പക്ഷേ അസാധ്യമായ മണ്ഡലത്തിൽ ദൈവത്തിന്റെ പ്രവർത്തി ദൈവം അയച്ചു യോസെഫിനെ ഉന്നതമായ സ്ഥാനത്തു കൊണ്ടു വന്നു. ചെങ്കടൽ കരയിൽ വച്ചു പ്രതീക്ഷ നഷ്ടപെട്ട ഇസ്രായേൽ മക്കൾ ഫറോവോനെ ഭയന്ന് തങ്ങളെ ഇനിയും അടിമകളായി പിടിച്ചോണ് പോകും എന്നു വിചാരിച്ച സ്ഥാനത്തു മുമ്പിലുള്ള ചെങ്കടലിനെ ദൈവം രണ്ടായി വിഭാഗിച്ചു അവരെ അക്കരെ കടത്തി.പ്രതീക്ഷകൾ നഷ്ടപ്പെട്ടാലും ലോകം അസാധ്യം എന്നു പറഞ്ഞാലും അതിന്റ നടുവിൽ ദൈവത്തിനു പ്രവർത്തിക്കുവാൻ സാധിക്കും.

Wednesday, 21 December 2022

"ദൈവം പറഞ്ഞത് നിവർത്തിച്ചിരിക്കും അൽപ്പം താമസിച്ചു എന്നു തോന്നിയാലും."

ദൈവം പറഞ്ഞത് നിവർത്തിച്ചിരിക്കും അൽപ്പം താമസിച്ചു എന്നു തോന്നിയാലും. ദൈവം നിന്നോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ദൈവം തന്നെ നിവർത്തിച്ചിരിക്കും. ദൈവം വാക്കുമാറാത്തവൻ ആണ്. നാം ചിന്തിക്കും ദൈവം എന്തുകൊണ്ട് എന്നോട് സംസാരിച്ച കാര്യങ്ങൾ നിറവേറ്റാൻ താമസിക്കുന്നു എന്നുള്ളത്. ദൈവം ആണ് സംസാരിക്കുന്നതെങ്കിൽ ദൈവത്തിനു പ്രവർത്തിക്കാൻ ഒരു സമയവും ഉണ്ട്. ആ സമയം ആണ് തക്ക സമയം. ആ സമയം താമസിക്കുകയും ഇല്ല നേരത്തെ നടക്കുകയും ഇല്ല. ദൈവം പ്രവർത്തിക്കുന്ന സമയം വരെ നാം കാത്തിരിക്കാൻ ക്ഷമ ഉള്ളവർ ആയിരിക്കണം.ദൈവം പറഞ്ഞത് അനുസരിച്ചു കാത്തിരുന്നു ക്ഷമയോടെ അനുഗ്രഹങ്ങൾ പ്രാപിച്ച അനേകം വ്യക്തി ജീവിതങ്ങളെ ബൈബിളിൽ കാണാം.നാമും ക്ഷമയോടെ ദൈവീക അനുഗ്രഹങ്ങൾ പ്രാപിക്കാൻ കാത്തിരിക്കേണ്ടത് അത്യാവശ്യം ആണ്.

Tuesday, 20 December 2022

"വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും."

വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും. നമുക്ക് വളരെ എളുപ്പം ആണ് ഒരു വ്യക്തിയെ വിധിക്കുക എന്നത്. പലപ്പോഴും നമ്മൾ ഒരു വ്യക്തിയുടെ ബാഹ്യപ്രകടനങ്ങളിൽ കൂടിയാണ് അവരെ വിധിക്കുന്നത്. അവരുടെ ഹൃദയ നിരൂപണം നമുക്ക് മനസിലാക്കാൻ കഴിഞ്ഞെന്നു വരികയില്ല. നമ്മൾ മറ്റുള്ളവരെ വിധിക്കുന്നത് പോലെ ദൈവം നമ്മളെയും വിധിക്കുവാൻ തുടങ്ങിയാൽ നാം ഇന്നു ഭൂമിയിൽ ജീവനോടെ കാണുമോ. മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു കാണുവാൻ ആണ് ദൈവം നമ്മെ പഠിപ്പിച്ചത്. പാപിനിയായ സ്ത്രീയെ യഹൂദന്മാർ ന്യായപ്രമാണ പ്രകാരം വിധിക്കുവാൻ ആരംഭിച്ചപ്പോൾ കർത്താവ് ഒരു ശിക്ഷയും വിധിച്ചില്ല. ഇനി ആ പാപം ചെയ്യരുത് എന്നു മാത്രമേ ആ സ്ത്രീയോട് പറഞ്ഞുള്ളു. നമ്മൾ മറ്റുള്ളവരെ വിധിച്ചാൽ നാളെ അതേ അവസ്ഥയിൽ നാമും എത്തിച്ചേരുവാൻ ഇടയായി തീരും. നമ്മെ പോലെ തന്നെ മറ്റുള്ളവരും ദൈവത്തിന്റ മക്കൾ ആണ്.നമ്മളെ ദൈവം എങ്ങനെയാണോ കാണുന്നത് അതു പോലെയാണ് മറ്റുള്ളവരെയും ദൈവം കാണുന്നത്.യേശുക്രിസ്തു കാണിച്ച മാതൃക ആണ് നാമും പിന്തുടരേണ്ടത്.

Monday, 19 December 2022

"നിരാശപെടാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുക."

നിരാശപെടാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. നിരാശപെടുത്തുന്ന പല ചിന്തകളും നമ്മുടെ ജീവിതത്തിൽ കടന്നു വരാം അതിന്റെ നടുവിലും പ്രത്യാശയോടെ ദൈവത്തിൽ ആശ്രയിക്കുക ആണ് ഒരു ദൈവപൈതൽ ചെയ്യേണ്ടത്. നിരാശ ദൈവത്തിൽ നിന്ന് വരുന്നതല്ല.ദൈവ ഭക്തന്മാർ നിരാശയിൽ അകപ്പെട്ടപ്പോൾ ദൈവത്തിൽ പ്രത്യാശ വച്ചു.സങ്കീർത്തനകാരൻ പറയുന്നത് ഇപ്രകാരം ആണ് യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ. നിലനിൽക്കുന്ന മൂന്നു കാര്യങ്ങളിൽ ഒന്നാണ് പ്രത്യാശ. ദൈവത്തിലുള്ള പ്രത്യാശ ഇഹലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണുവാൻ നമ്മെ സഹായിക്കും.സകലതും പ്രതികൂലം ആയാലും അതിന്റ നടുവിൽ ദൈവത്തിൽ ആശ്രയിക്കുന്ന ദൈവപൈതലിനു വേണ്ടി ദൈവം ഇറങ്ങി വരും. സാധ്യതകൾ മുഴുവൻ അസ്‌തമിച്ചേക്കാം എങ്കിലും അതിന്റ നടുവിൽ അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം നിനക്കുവേണ്ടി ഇറങ്ങി വരും.പത്രോസ് കിടന്ന കാരാഗ്രഹത്തിൽ ഇറങ്ങിവന്ന ദൈവദൂതൻ ഇന്നും പ്രതിക്കൂലങ്ങളുടെ നടുവിൽ നിനക്ക് വേണ്ടി ഇറങ്ങിവരാൻ ശക്തൻ ആണ്. തീചൂളയിൽ നാലാമനായി ഇറങ്ങി വന്ന ദൈവം ഇന്നും നിന്റെ വിഷയങ്ങളുടെ മധ്യേ ഇറങ്ങിവരാൻ ശക്തനാണ്. ദാനിയേലിന്റെ സിംഹക്കൂട്ടിൽ ഇറങ്ങി വന്ന ദൈവ ദൂതൻ ഇന്നും നിനക്ക് വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിപ്പാൻ ശക്തൻ ആണ്. ദൈവത്തിലുള്ള പ്രത്യാശ വർധിച്ചാൽ നിന്റെ നിരാശ നീങ്ങിപോകും.

Sunday, 18 December 2022

"ദൈവം അറിയാതെ ഒന്നും നിന്റെ ജീവിതത്തിൽ സംഭവിക്കുന്നില്ല"

ദൈവം അറിയാതെ ഒന്നും നിന്റെ ജീവിതത്തിൽ സംഭവിക്കുന്നില്ല. ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അതിന്റെ പിന്നിൽ ദൈവീക ഉദ്ദേശം ഉണ്ട്.പ്രതിക്കൂലങ്ങളിൽ കൂടി കടന്നു പോകുമ്പോൾ ആണ് ഒരു ദൈവപൈതൽ ദൈവത്തിന്റെ കരുതൽ മനസിലാക്കുന്നത്. കെരീത് തോട്ടിൽ നിരാശനായി കിടന്ന ഏലിയാവിനെ തട്ടിയുണർത്തി അടുത്ത ദൈവീക പദ്ധതിക്കു വേണ്ടി ദൈവം ഒരുക്കിയെങ്കിൽ കാരാഗ്രഹത്തിൽ കിടന്ന യോസെഫിനെ ഈജിപ്തിലെ പ്രധാന മന്ത്രി ആക്കി എങ്കിൽ ഇന്നു നീ കടന്നു പോകുന്ന അവസ്ഥ ദൈവം അറിയാതിരിക്കുക അല്ല. നിന്റ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന ദൈവത്തെ ആണ് നീ സേവിക്കുന്നത്. ആദ്യം നിന്റെ ജീവിതത്തിൽ കയ്പ് ആണെങ്കിലും പിന്നത്തേതിൽ കയ്പ്പിനെ മധുരം ആക്കുന്ന ദൈവത്തെ ആണ് നീ സേവിക്കുന്നത്.

Saturday, 17 December 2022

"ദൈവത്തിങ്കലേക്കു നോക്കിയവർ."

ദൈവത്തിങ്കലേക്കു നോക്കിയവർ. ഒരു പ്രശ്നം വരുമ്പോൾ ദൈവത്തിലാണോ മനുഷ്യരിലാണോ നാം ആശ്രയിക്കുന്നത്. മനുഷ്യരിൽ ആശ്രയം വച്ചാൽ നമ്മുടെ നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വരികയില്ല. ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നമ്മോടു കരുണ തോന്നി നമ്മെ വിടുവിക്കും. ദൈവത്തെ നോക്കി യാത്ര തിരിച്ച ആരും തകർന്നു പോയിട്ടില്ല. തകർന്നു പോകേണ്ടുന്ന അവസ്ഥ ജീവിതത്തിൽ വന്നാലും ദൈവം കൈപിടിച്ചു ഉയിർത്തും. നമ്മുടെ എല്ലാ വിഷയങ്ങൾക്കും ശാശ്വത പരിഹാരം ദൈവം മാത്രം ആണ്. ദൈവത്തിന്റെ മുഖം അന്വേഷിക്കുന്നവനെ ദൈവം നിരാശനായി വിടുകയില്ല. ദൈവം നമ്മുടെ മുഖത്തെ പ്രകാശിപ്പിക്കും.

Friday, 16 December 2022

"പ്രത്യാശയോടെ പ്രതിക്കൂലങ്ങളെ തരണം ചെയ്യുക."

പ്രത്യാശയോടെ പ്രതിക്കൂലങ്ങളെ തരണം ചെയ്യുക. ഈ ലോകത്തിൽ ജീവിക്കുമ്പോൾ ജീവിതമാം പടകിനു നേരെ പ്രതിക്കൂലങ്ങൾ ആഞ്ഞടിക്കും. ഭക്തന്മാരുടെ ജീവിതം പരിശോധിച്ചാൽ പ്രതികൂലത്തിന്റെ പാരമ്യത്തിലും അവർ പ്രത്യാശയോടെ ദൈവത്തിൽ ആശ്രയിച്ചു. ബൈബിളിൽ ഇപ്രകാരം പറയുന്നു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് എങ്കിലും ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു.പ്രതിക്കൂലങ്ങളും കഷ്ടതകളും നിറഞ്ഞതാണ് ക്രിസ്തീയ ജീവിതം. പ്രത്യാശ ജീവിതത്തിൽ ഉണ്ടെങ്കിൽ ജീവിതത്തിൽ വരുന്ന പ്രതികൂലങ്ങൾ സാരമില്ല എന്ന് എണ്ണുവാൻ സാധിക്കും.നമുക്ക് മുമ്പിലുള്ള നിത്യ തേജസ്സിനെ ഓർക്കുമ്പോൾ ഇഹത്തിലെ കഷ്ടങ്ങൾ സാരമില്ല എന്ന് എണ്ണുവാൻ സാധിക്കും. ഇഹലോകത്തിലെ പ്രതിക്കൂലങ്ങൾ നൊടിനേരത്തേക്ക് മാത്രമേ ഉള്ളു നമ്മുടെ നിത്യമായ സ്വർഗീയ ഭവനത്തിലേ വാസം ഓർക്കുമ്പോൾ.

Thursday, 15 December 2022

"തളർന്നു പോകരുത്."

തളർന്നു പോകരുത്. പ്രിയ ദൈവ പൈതലേ ഈ ലോക യാത്രയിൽ തളർന്നു പോകരുത്. നിരാശപെടുത്തുന്ന വിഷയങ്ങൾ നിന്റെ ജീവിതത്തിൽ കടന്നു വരും അതിനെ പ്രത്യാശയോടെ നേരിടുക . നീ തളർന്നുപോകാതെ നിന്നെ താങ്ങി നടത്താൻ ദൈവം ഉണ്ട്. ആ ദൈവത്തിൽ ആശ്രയിച്ചാൽ എത്ര വലിയ പ്രതിക്കൂലങ്ങൾ നിന്റെ ജീവിതത്തിൽ കടന്നു വന്നാലും നീ തളർന്നു പോകയില്ല. നിന്റ ദൈവം നിന്നെ ബലപെടുത്തും.ദൈവത്തിനു അസാധ്യമായത് ഒന്നുമില്ല. ആകയാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക തളർന്നു പോകരുത്.നീ തളരുവാൻ സാധ്യത ഉണ്ട്. ദൈവം നിന്നെ ബലപെടുത്തും. നിന്റെ ആശ്രയം മനുഷ്യരിൽ ആയാൽ നീ തളർന്നു പോകും. ആകയാൽ ദൈവത്തിൽ ആശ്രയിച്ചാൽ നീ തളർന്നു പോകാൻ ദൈവം സമ്മതിക്കുകയില്ല.

Wednesday, 14 December 2022

"കഷ്ടകാലത്തു ദൈവത്തെ വിളിച്ചപേക്ഷിക്കുക."

കഷ്ടകാലത്തു ദൈവത്തെ വിളിച്ചപേക്ഷിക്കുക. കഷ്ടകാലം വരുമ്പോൾ നാം ആകെ നിരാശരായി, ഭയപ്പെട്ട് ഇനി എന്താണ് അടുത്ത സമയം സംഭവിക്കുന്നത് എന്ന് ഓർത്തു ആകുലചിത്തരാകാറുണ്ട്. എല്ലാ വ്യക്തി ജീവിതത്തിലും കഷ്ടകാലം സംഭവിക്കാറുണ്ട്. ആ സമയം നാം ദൈവത്തോട് വിളിച്ചപേക്ഷിക്കണം എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. കഷ്ടകാലത്തു ദൈവത്തെ വിളിച്ചപേക്ഷിച്ചാൽ ദൈവം അതിൽ നിന്ന് എല്ലാം വിടുവിക്കും. ദാവീദിന്റെ ജീവിതത്തിൽ കഷ്ടകാലം ഉണ്ടായിരുന്നു. യോസെഫിന്റെ ജീവിതത്തിൽ കഷ്ടകാലം ഉണ്ടായിരുന്നു. മോശയുടെ ജീവിതത്തിൽ കഷ്ടകാലം ഉണ്ടായിരുന്നു. അവരെല്ലാം ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോൾ ദൈവം ഉത്തരം അരുളി വിടുവിച്ചു.

Tuesday, 13 December 2022

"കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന ദൈവം."

കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന ദൈവം. നമ്മുടെ ജീവിതത്തിൽ കൊടുങ്കാറ്റ് പോലെ സമാനമായ വിഷയങ്ങൾ കടന്നു വരാം. നാം നമ്മുടെ അറിവിനനുസരിച്ചു സകലതും ചെയ്തിട്ടും കൊടുങ്കാറ്റ് ശാന്തമാകാതിരിക്കുമ്പോൾ നാം നിരാശരായി മാറും. നമ്മുടെ ജീവിതമാം പടകിനു നേരെ കൊടുങ്കാറ്റ് പോലുള്ള വിഷയങ്ങൾ ആഞ്ഞടിക്കുമ്പോൾ യേശുനാഥനെ വിളിക്കുക. കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ദൈവം. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ദൈവം ഒരുക്കും.

Monday, 12 December 2022

"നിന്നെ ഓർക്കുന്ന ദൈവം."

നിന്നെ ഓർക്കുന്ന ദൈവം. ദൈവം ഹന്നായെ ഓർത്തു. ഹന്നായ്ക്ക് സന്തതികൾ ഇല്ലായിരുന്നു. ആയതിനാൽ തന്റെ പ്രതിയോഗി തന്നെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. ഹന്നായ്ക്ക് ഏക ആശ്വാസം ദൈവത്തിന്റെ സന്നിധിയിൽ ആയിരുന്നു. ദൈവ സന്നിധിയിൽ തന്റെ സങ്കടങ്ങൾ പകർന്നു കൊണ്ടിരുന്നു. ദൈവം ഹന്നായെ ഓർത്തു. ഹന്നായക്ക് തലമുറയെ നൽകി അനുഗ്രഹിച്ചു.പ്രിയ ദൈവപൈതലേ നീ നിരന്തരമായി ഭാരപ്പെട്ട് പ്രാർത്ഥിക്കുന്ന വിഷയം ഉണ്ടോ. ദൈവത്തിൽ തന്നെയാണോ നിന്റെ ആശ്രയം ഏങ്കിൽ ദൈവം നിന്നെ ഓർക്കുന്ന ഒരു ദിവസം ഉണ്ട്. അന്ന് നിന്റെ പ്രാർത്ഥനയ്ക്ക് മറുപടിയുണ്ട്. ദൈവം നിന്നെ ഓർത്താൽ നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. ദൈവം നിന്നെ ഓർക്കണമെങ്കിൽ ദൈവവുമായി പ്രാർത്ഥനയിൽ കൂടി അഭേദ്യ ബന്ധം പുലർത്തണം.

Sunday, 11 December 2022

"നിരാശകളെ പ്രത്യാശകളാക്കി മാറ്റുന്ന ദൈവം ."

നിരാശകളെ പ്രത്യാശകളാക്കി മാറ്റുന്ന ദൈവം . നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ പലപ്പോഴും സകലതും നഷ്ടപ്പെട്ടു എന്ന് ചിന്തിക്കുമ്പോൾ ആണ് ദൈവം തുണയായി വരുന്നത്. രാത്രിയുടെ നാലാം യാമത്തിലും നമ്മെ തേടിവരുന്ന ദൈവം ഉണ്ട്. നാം ലോകത്തേക്ക് നോക്കുമ്പോൾ സകലതും പ്രതികൂലമായി തോന്നാം അതിന്റെ നടുവിലും അനുകൂലമായി ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ദൈവത്തിൽ അടിയുറച്ച് വിശ്വാസം ഉണ്ടങ്കിൽ പത്രോസിനെ കാരാഗ്രഹത്തിൽ നിന്ന് വിടുവിച്ച ദൈവം നമ്മെയും വിടുവിക്കും. കാരാഗ്രഹത്തിൽ പടയാളികളുടെ മധ്യത്തിൽ ചങ്ങലയാൽ ബന്ധിതനായ പത്രോസ് സുഖമായി ഉറങ്ങിയത് ദൈവത്തിൽ ഉള്ള വിശ്വാസം മൂലം ആണ്. ദൈവത്തിൽ അടിയുറച്ചു വിശ്വാസം ഉണ്ടെങ്കിൽ നമ്മുടെ നിരാശകളെ പ്രത്യാശകൾ ആക്കി ദൈവം മാറ്റും.

Saturday, 10 December 2022

"ആശ്വാസം പകരുന്ന ദൈവം."

ആശ്വാസം പകരുന്ന ദൈവം. മനുഷ്യൻ തന്റെ ജീവിതത്തിൽ പ്രശ്നങ്ങളും ഭാരങ്ങളും ഏറുമ്പോൾ ആശ്വാസത്തിനായി പലരെയും സമീപിക്കാറുണ്ട്. തത്കാലിക ആശ്വാസം മാത്രമേ മനുഷ്യരിൽ കൂടി ലഭിക്കുക ഉള്ളു. കർത്താവ് പറയുന്നു അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.നിത്യമായ ആശ്വാസം ദൈവം പകരുന്നതാണ്.എല്ലാവരും ഉപേക്ഷിച്ചാലും ദൈവത്തിനു നമ്മെ ഉപേക്ഷിപ്പാൻ സാധ്യമല്ല. സൃഷ്ടിതാവിന് തന്റെ സൃഷ്ടിയെ മറക്കുവാൻ കഴിയുമോ. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. സ്നേഹബന്ധങ്ങൾ കൈവിട്ടാലും സ്നേഹിക്കുന്ന, ആശ്വസിപ്പിക്കുന്ന ദൈവം നമുക്ക് ഉണ്ട്. ആ ദൈവത്തിന്റ മാർവിൽ ആശ്രയിക്കാം, ലോകം തരാത്ത സമാധാനം നമ്മുടെ ഹൃദയങ്ങളിൽ ദൈവം പകരും.

Wednesday, 7 December 2022

"വൻ ഭാരങ്ങൾ ഏറിടുമ്പോൾ ആശ്രയം യേശുക്രിസ്തു മാത്രം."

വൻ ഭാരങ്ങൾ ഏറിടുമ്പോൾ ആശ്രയം യേശുക്രിസ്തു മാത്രം. നമ്മുടെ ജീവിതത്തിൽ വൻ ഭാരങ്ങൾ വരുമ്പോൾ നാം ആരോടൊക്കെ ആശ്വാസത്തിനായി ചെന്നാലും നമുക്ക് ആശ്വാസം ലഭിക്കുക ഇല്ല. നമ്മുടെ ജീവിതത്തിൽ ഭാരങ്ങൾ ഏറിടുമ്പോൾ യേശുക്രിസ്തുവിൽ ആശ്രയിച്ചാൽ നമുക്ക് ആശ്വാസം ലഭിക്കും. മനുഷ്യരിൽ ആശ്രയിച്ചാൽ നമ്മുടെ ഭാരമേറിയ വിഷയത്തിന് പരിഹാരം ലഭിക്കുക ഇല്ല. ദൈവത്തിൽ ആശ്രയിച്ച ഭക്തന്മാരെ ദൈവം ആശ്വസിപ്പിച്ചിട്ടുണ്ട്. ലോകം ആശ്വസിപ്പിച്ചാൽ താത്കാലിക ആശ്വാസം മാത്രമേ ലഭിക്കുക ഉള്ളു. ദൈവം ആശ്വസിപ്പിച്ചാൽ അത് ശാശ്വതം ആയിരിക്കും. ഭാരങ്ങൾ, പ്രയാസങ്ങൾ ഏറിടുമ്പോൾ കർത്താവിൽ ആശ്രയിച്ചാൽ പരിപൂർണ ആശ്വാസം ലഭിക്കും.

"അസാധ്യങ്ങളെ സാധ്യമാക്കുന്ന വിശ്വാസം."

അസാധ്യങ്ങളെ സാധ്യമാക്കുന്ന വിശ്വാസം. ദൈവത്തിലുള്ള വിശ്വാസം അസാധ്യങ്ങളെ സാധ്യമാക്കുന്നു. നമുക്ക് കഴിയുകയില്ല ഇനി നടക്കത്തില്ല എന്നു നാം വിചാരിക്കുന്ന വിഷയങ്ങൾ ദൈവം സാധ്യമാക്കി തരും. 100 വയസുള്ള അബ്രഹാമിന്റെ വിശ്വാസത്തിനു മുമ്പിൽ ദൈവം യിസഹാക്കിനെ നൽകി അനുഗ്രഹിച്ചു. നാം അസാധ്യം എന്നു ചിന്തിക്കുന്ന വിഷയങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തിൽ കൂടി നമുക്ക് നേടിയെടുക്കാം. ദൈവത്തിനു സകലവും സാധ്യമല്ലോ.

"ക്ഷാമകാലത്തു ക്ഷേമമായി പോറ്റുന്ന ദൈവം."

ക്ഷാമകാലത്തു ക്ഷേമമായി പോറ്റുന്ന ദൈവം. ക്ഷാമകാലം നിരാശയുടെ കാലം ആണ്. ഭക്ഷിക്കുവാൻ ഒന്നും ഇല്ല. കാലാവസ്ഥ പ്രതികൂലം. ബൈബിളിൽ ഇപ്രകാരം പറയുന്നു യിസഹാക്ക് ക്ഷാമകാലത്തു വിതച്ചു ആയാണ്ടിൽ നൂറുമേനി വിളവ് കിട്ടി. സാഹചര്യങ്ങൾ പ്രതികൂലം ആകുമ്പോൾ ദൈവഭക്തൻ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും. നമ്മുടെ ചുറ്റിലും നിരാശ ആയിരിക്കും എങ്കിലും നാം പ്രത്യാശയോടെ ഇറങ്ങി പുറപ്പെട്ടാൽ ദൈവത്തിന്റെ അനുഗ്രഹം കാണുവാൻ സാധിക്കും. ഭൂമി വിളവ് തരികയില്ല, മഴ പെയ്യുന്നില്ല എല്ലായിടവും ക്ഷാമം ആ സമയത്താണ് യിസഹാക്ക് വിതച്ചു നൂറു മേനി വിളവ് ലഭിച്ചത്. പ്രിയ ദൈവപൈതലേ ചുറ്റിലും നിരാശയും പ്രതികൂലവും ആണെങ്കിലും വിശ്വാസത്തോടെ യിസഹാക്ക് പ്രവർത്തിച്ചപ്പോൾ ചുറ്റുമുള്ള സാഹചര്യത്തെ നോക്കിയില്ല. ധൈര്യത്തോടെ കാൽച്ചുവടുകൾ വച്ചു. നാമും പ്രതികൂലത്തിന്റെ നടുവിൽ കാൽച്ചുവടുകൾ വച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും.

"തളരുന്നവനെ താങ്ങുന്ന ദൈവം."

തളരുന്നവനെ താങ്ങുന്ന ദൈവം. ദാവീദ് രാജാവ് ജീവിതത്തിൽ പല സന്നർഭങ്ങളിൽ തളർന്നു പോയി അവിടെയെല്ലാം ദൈവം താങ്ങി. ഏലിയാ പ്രവാചകൻ ഇസബേൽ രാഞ്ജി നിമിത്തം തളർന്നു പോയപ്പോൾ ദൈവത്തിന്റെ ദൂതൻ വന്നു ബലപെടുത്തി. ഭക്തന്മാർ തങ്ങളുടെ ജീവിതത്തിൽ നേരിട്ട പ്രതിക്കൂലങ്ങൾ നിമിത്തം തളർന്നു പോയിട്ടുണ്ട്. അവിടെയെല്ലാം ദൈവം താങ്ങി നടത്തിയിട്ടുണ്ട്. പ്രിയ ദൈവപൈതലേ, ജീവിതഭാരം നിമിത്തം തളർന്നിരിക്കുവാണോ നിന്നെ താങ്ങുന്ന ഒരു ദൈവം നിനക്കുണ്ട്. ആരും ആശ്രയം ഇല്ലെന്നു ചിന്തിക്കുമ്പോൾ ദൈവം നിനക്ക് താങ്ങായി ഇറങ്ങിവരും. ദൈവത്തിൽ ആശ്രയിക്കുന്ന ഭക്തൻ തളർന്നുപോയാൽ ദൈവം അവനെ താങ്ങും. ദൈവത്തിന്റെ കരങ്ങൾ നിന്നെ താങ്ങി നടത്തും നിന്റെ ഹൃദയം തളരുന്ന വേളകളിൽ.

"കഷ്ടതയുടെ നടുവിൽ ശക്തി പകരുന്ന ദൈവം"

കഷ്ടതയുടെ നടുവിൽ ശക്തി പകരുന്ന ദൈവം. നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിൽ പല തരത്തിൽ ഉള്ള കഷ്ടതകൾ ജീവിതത്തിൽ കടന്നുവരാം.യേശുക്രിസ്തു പറഞ്ഞു ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു. കർത്താവ് തന്നെ പറയുവാണ് നമുക്ക് ലോകത്തിൽ കഷ്ടം ഉണ്ട്. നാം നമ്മുടെ കഷ്ടതയുടെ നടുവിൽ യേശുക്രിസ്തുവിൽ ആശ്രയിച്ചാൽ നമ്മുടെ ജീവിതത്തിലെ കഷ്ടതകളെ തരണം ചെയ്യാൻ സാധിക്കും. കഷ്ടതകൾ വരുമ്പോൾ ദൈവത്തോട് ചോദ്യം ചെയ്യാതെ കർത്താവിൽ ആശ്രയിച്ചു കഷ്ടതയെ തരണം ചെയ്യുക ആണ് വേണ്ടത്. കർത്താവ് മുൻപ് കൂട്ടി പറഞ്ഞിരിക്കുവാണ് ലോകത്തിൽ തന്റെ മക്കൾക്ക് കഷ്ടം ഉണ്ട് എന്നുള്ളത്. ഓരോ വ്യക്തികളുടെയും കഷ്ടത വ്യത്യസപ്പെട്ടിരിക്കും. ഏതു തരത്തിൽ ഉള്ള കഷ്ടത വന്നാലും അതിനെ ജയിപ്പാൻ ഉള്ള ശക്തി ദൈവം നമ്മളിൽ പകരും.

"യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു."

യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു. നമ്മുടെ ഭവനം ദൈവം പണിതില്ലെങ്കിൽ നാം എങ്ങനൊക്കെ പണിതിട്ടും ഒരു പ്രയോജനവും ഇല്ല. ദൈവം പണിയുന്ന ഭവനത്തിന്റെ നായകൻ ദൈവം ആയിരിക്കും. ദൈവത്തെ അനുസരിക്കുന്നവരുടെ ഭവനം പണിയുന്നത് ദൈവം ആയിരിക്കും. അങ്ങനെ യുള്ള ഭവനത്തിന്റ നിയന്ത്രണം ദൈവം ആയിരിക്കും ഏറ്റെടുക്കുന്നത്. നമ്മുടെ ഭവനം ദൈവം അല്ല നാം ആണ് പണിയുന്നതെങ്കിൽ വൃഥാ അധ്വാനിക്കുവാനേ സാധിക്കുക ഉള്ളു. രണ്ടു വ്യക്തികളെ ചേർത്ത് ദൈവം ഒരു ഭവനം ആയി പണിയുമ്പോൾ ദൈവ വചനം അനുസരിച്ചു ആണ് അവർ ജീവിക്കുന്നതെങ്കിൽ ആ ഭവനം ദൈവം ആയിരിക്കും പണിയുന്നത് . ദൈവം പണിയുന്ന ഭവനം തകർന്നു വീഴുകയില്ല. അത് പാറമേൽ അടിസ്ഥാനം ഉള്ളതാകയാൽ എന്തൊക്കെ പ്രതിക്കൂലങ്ങൾ വന്നാലും ഉറച്ചു തന്നെ നിൽക്കും.ദൈവം പണിയുന്ന ഭവനത്തിൽ എത്ര പ്രതിക്കൂലങ്ങൾ വന്നാലും ദൈവീക സമാധാനം നിലനിൽക്കും.

"പ്രതീക്ഷകൾ അറ്റുപോകുന്ന സ്ഥാനത്ത് ഇറങ്ങിവരുന്ന ദൈവീക സാന്നിധ്യം."

പ്രതീക്ഷകൾ അറ്റുപോകുന്ന സ്ഥാനത്ത് ഇറങ്ങിവരുന്ന ദൈവീക സാന്നിധ്യം. ഹെരോദാവ് പത്രോസിനെ കാരാഗ്രഹത്തിൽ ആക്കിയപ്പോൾ സഭ ശ്രദ്ധയോടെ പത്രോസിന് വേണ്ടി പ്രാർത്ഥിച്ചപ്പോൾ ദൈവത്തിന്റെ ദൂതൻ കാരാഗൃഹത്തിൽ ഇറങ്ങിവന്നു പത്രോസിനെ വിടുവിച്ചു.പ്രിയ ദൈവ പൈതലേ,നീ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥ എത്ര കഠിനമായാലും കർത്താവ് നിന്നെ അതിൽ നിന്ന് വിടുവിക്കും.നിനക്ക് പ്രവർത്തിക്കുവാൻ കഴിയാത്ത മണ്ഡലത്തിൽ ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു നിന്നെ വിടുവിക്കും.പത്രോസിന് കാരാഗ്രഹത്തിൽ നിന്ന് പുറത്തു വരുന്നത് അസാധ്യം ആയിരുന്നു അവിടെ ദൈവ ദൂതൻ ഇറങ്ങി വന്നു പത്രോസിനെ സ്വതന്ത്രൻ ആക്കി.പ്രിയ ദൈവ പൈതലേ നീ അസാധ്യം എന്നു കരുതുന്ന വിഷയങ്ങളിൽ ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവദൂതൻ ഇറങ്ങി വന്നു നിന്നെ വിടുവിക്കും.

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...