Agape
Saturday, 10 December 2022
"ആശ്വാസം പകരുന്ന ദൈവം."
ആശ്വാസം പകരുന്ന ദൈവം.
മനുഷ്യൻ തന്റെ ജീവിതത്തിൽ പ്രശ്നങ്ങളും ഭാരങ്ങളും ഏറുമ്പോൾ ആശ്വാസത്തിനായി പലരെയും സമീപിക്കാറുണ്ട്. തത്കാലിക ആശ്വാസം മാത്രമേ മനുഷ്യരിൽ കൂടി ലഭിക്കുക ഉള്ളു. കർത്താവ് പറയുന്നു അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.നിത്യമായ ആശ്വാസം ദൈവം പകരുന്നതാണ്.എല്ലാവരും ഉപേക്ഷിച്ചാലും ദൈവത്തിനു നമ്മെ ഉപേക്ഷിപ്പാൻ സാധ്യമല്ല. സൃഷ്ടിതാവിന് തന്റെ സൃഷ്ടിയെ മറക്കുവാൻ കഴിയുമോ. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. സ്നേഹബന്ധങ്ങൾ കൈവിട്ടാലും സ്നേഹിക്കുന്ന, ആശ്വസിപ്പിക്കുന്ന ദൈവം നമുക്ക് ഉണ്ട്. ആ ദൈവത്തിന്റ മാർവിൽ ആശ്രയിക്കാം, ലോകം തരാത്ത സമാധാനം നമ്മുടെ ഹൃദയങ്ങളിൽ ദൈവം പകരും.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
No comments:
Post a Comment