Agape

Monday, 19 December 2022

"നിരാശപെടാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുക."

നിരാശപെടാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. നിരാശപെടുത്തുന്ന പല ചിന്തകളും നമ്മുടെ ജീവിതത്തിൽ കടന്നു വരാം അതിന്റെ നടുവിലും പ്രത്യാശയോടെ ദൈവത്തിൽ ആശ്രയിക്കുക ആണ് ഒരു ദൈവപൈതൽ ചെയ്യേണ്ടത്. നിരാശ ദൈവത്തിൽ നിന്ന് വരുന്നതല്ല.ദൈവ ഭക്തന്മാർ നിരാശയിൽ അകപ്പെട്ടപ്പോൾ ദൈവത്തിൽ പ്രത്യാശ വച്ചു.സങ്കീർത്തനകാരൻ പറയുന്നത് ഇപ്രകാരം ആണ് യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ. നിലനിൽക്കുന്ന മൂന്നു കാര്യങ്ങളിൽ ഒന്നാണ് പ്രത്യാശ. ദൈവത്തിലുള്ള പ്രത്യാശ ഇഹലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണുവാൻ നമ്മെ സഹായിക്കും.സകലതും പ്രതികൂലം ആയാലും അതിന്റ നടുവിൽ ദൈവത്തിൽ ആശ്രയിക്കുന്ന ദൈവപൈതലിനു വേണ്ടി ദൈവം ഇറങ്ങി വരും. സാധ്യതകൾ മുഴുവൻ അസ്‌തമിച്ചേക്കാം എങ്കിലും അതിന്റ നടുവിൽ അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം നിനക്കുവേണ്ടി ഇറങ്ങി വരും.പത്രോസ് കിടന്ന കാരാഗ്രഹത്തിൽ ഇറങ്ങിവന്ന ദൈവദൂതൻ ഇന്നും പ്രതിക്കൂലങ്ങളുടെ നടുവിൽ നിനക്ക് വേണ്ടി ഇറങ്ങിവരാൻ ശക്തൻ ആണ്. തീചൂളയിൽ നാലാമനായി ഇറങ്ങി വന്ന ദൈവം ഇന്നും നിന്റെ വിഷയങ്ങളുടെ മധ്യേ ഇറങ്ങിവരാൻ ശക്തനാണ്. ദാനിയേലിന്റെ സിംഹക്കൂട്ടിൽ ഇറങ്ങി വന്ന ദൈവ ദൂതൻ ഇന്നും നിനക്ക് വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിപ്പാൻ ശക്തൻ ആണ്. ദൈവത്തിലുള്ള പ്രത്യാശ വർധിച്ചാൽ നിന്റെ നിരാശ നീങ്ങിപോകും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...