Agape
Saturday, 2 July 2022
"ദൈവത്തിനു സകലതും സാധ്യം"
ദൈവത്തിനു സകലതും സാധ്യം
പ്രിയ ദൈവപൈതലേ, നീ അസാധ്യം എന്നു കരുതുന്ന വിഷയങ്ങൾ ദൈവസന്നിധിയിൽ പകർന്നാൽ ദൈവം നിന്റെ അസാധ്യമായ വിഷയങ്ങളെ സാധ്യം ആക്കി തരും. അതിനു ആദ്യം വേണ്ടത് ദൈവത്തിൽ ഉള്ള പരിപൂർണ വിശ്വാസം ആണ്. വിശ്വാസത്തോടെ നീ പ്രാർത്ഥിച്ചാൽ നിന്റെ ഇന്നലകളിലെ അസാധ്യങ്ങളെ ദൈവം സാധ്യമാക്കിത്തരും.
"നിന്ദിച്ചവർ കാൺകെ മാനിക്കുന്ന ദൈവം"
നിന്ദിച്ചവർ കാൺകെ മാനിക്കുന്ന ദൈവം
പ്രിയ ദൈവപൈതലേ, നീ മറ്റുള്ളവരാൽ നിന്ദിതൻ ആണോ? നിന്നെ മാനിക്കുന്ന ഒരു ദൈവം ഉണ്ട് . യോസേഫിനെ മാനിച്ച ദൈവം, ദാവീദിനെ മാനിച്ച ദൈവം നിന്നെയും മാനിക്കും. നീ വിശ്വസ്ഥതയോടെ ദൈവത്തെ സേവിച്ചാൽ നിന്നെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്.
"കണ്ണുനീരിനു മറികടക്കാത്ത ദൈവം."
കണ്ണുനീരിനു മറികടക്കാത്ത ദൈവം.
പ്രിയ ദൈവപൈതലേ, തലമുറ ഇല്ലാതെ ഭാരപ്പെട്ട ഹന്ന കണ്ണുനീരോടെ പ്രാർത്ഥിച്ചു ദൈവം ശമുവേൽ ബാലനെ നൽകി അനുഗ്രഹിച്ചു. പ്രിയ ദൈവപൈതലേ നിനക്ക് അസാധ്യം എന്നു തോന്നുന്ന വിഷയങ്ങൾക്ക് നീ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം മറുപടി നൽകി അനുഗ്രഹിക്കും.
"ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല"
ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല
പ്രിയ ദൈവപൈതലേ, നീ ആശ്രയിക്കുന്നത് ദൈവത്തിൽ ആണെങ്കിൽ ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല. നിഷ്കളങ്കനായ യോസഫ് പൊട്ടകുഴിയിൽ വീണതും, കാരാഗ്രഹത്തിൽ അടക്കപെട്ടതും ദൈവം അറിഞ്ഞോണായിരുന്നു. പക്ഷേ അതിന്റ അവസാനം യോസഫ് മിസ്രയിമിലെ രണ്ടാമൻ ആയി മാറി. പ്രിയ ദൈവപൈതലേ ദൈവം അറിഞ്ഞോണ് നിന്റെ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ പിറകിൽ ദൈവം കല്പിച്ചാക്കിയ അനുഗ്രഹങ്ങൾ ഉണ്ട്. അവ പ്രാപിക്കുവാൻ നിന്നെ പരിശീലിപ്പിക്കുക ആണ് ദൈവം ചെയുന്നത്. പരിശോധനകൾ വരാം, ഭാരങ്ങൾ വരാം, ദുഃഖങ്ങൾ വരാം പക്ഷേ അതിന്റെ അവസാനം യോസേഫിനെ അനുഗ്രഹിച്ച ദൈവം നിന്നെയും അനുഗ്രഹിക്കും.
"ഹൃദയനിരൂപണം മനസിലാക്കുന്ന ദൈവം."
ഹൃദയനിരൂപണം മനസിലാക്കുന്ന ദൈവം.
പ്രിയ ദൈവപൈതലേ, നിങ്ങളുടെ ഹൃദയനിരൂപണം മനസിക്കുന്ന ഒരു ദൈവം ഉണ്ട് നിനക്ക് സ്വർഗ്ഗത്തിൽ. നീ ആരോട് പറയും ആരു ഈ വിഷയം സാധിപ്പിച്ചു തരും എന്നോർത്ത് നീ ഭാരപ്പെടുമ്പോൾ. നീ ദൈവസന്നിധിയിൽ പ്രാർത്ഥനയായി നിന്റെ വിഷയം ദൈവസന്നിധിയിൽ സമർപ്പിച്ചാൽ. ദൈവം നിന്റെ വിഷയത്തിന് മേൽ പരിഹാരം വരുത്തും.
"കരുതുന്ന ദൈവം"
കരുതുന്ന ദൈവം
ഹാഗർ തന്റെ മകനുമായി മരുഭൂമിയിൽ ഉഴന്നു നടന്നപ്പോൾ ദൈവദൂതൻ അവിടെ ഇറങ്ങി ചെന്ന് ഹാഗറിനെ ബലപെടുത്തി. ഏലിയാവ് കേരീതു തോട്ടിൽ നിരാശനായി കഴിയുമ്പോൾ ദൈവ ദൂതൻ അവിടെ ഇറങ്ങി വന്നു ഏലിയാവിനെ ബലപെടുത്തി. പ്രിയ ദൈവപൈതലേ നീ നിരാശയിൽ ആണെങ്കിൽ ദൈവം നിന്നെ ധൈര്യപെടുത്തും. നിന്നെ കരുതുന്ന ഒരു ദൈവം ഉണ്ട്. നിന്റെ ജീവിതം വഴി മുട്ടി നിൽകുവാണെങ്കിൽ അവിടെ നിനക്ക് വേണ്ടി ദൈവദൂതൻ ഇറങ്ങി വന്നു നിന്നെ വിടുവിക്കും. അതിനു വേണ്ടുന്നത് ദൈവത്തിൽ ഉള്ള അചഞ്ചലമായ വിശ്വാസം ആണ്. അബ്രഹാം വിശ്വസിച്ചു ദൈവം അത് നീതി ആയി കണ്ടു.നൂറാമത്തെ വയസിൽ വാഗ്ദത്ത സന്തതിയെ പ്രാപിക്കുവാൻ കഴിഞ്ഞു. പ്രിയ ദൈവപൈതലേ നിന്റെ വിശ്വാസം ദൈവത്തിങ്കൽ അടിയുറച്ചത് ആണെങ്കിൽ ആർക്കും നിന്നെ തകർക്കുവാൻ കഴിയില്ല. നിനക്ക് വേണ്ടി കരുതുന്ന ഒരു ദൈവം ഉണ്ട്.
"ലോകം അസ്തമിച്ചു എന്നു പറയുന്നിടത്ത് ദൈവം പ്രവർത്തിക്കുന്നു."
ലോകം അസ്തമിച്ചു എന്നു പറയുന്നിടത്ത് ദൈവം പ്രവർത്തിക്കുന്നു.
പ്രിയ ദൈവപൈതലേ, ഹെരോദാവ് യാക്കോബിനെ വാൾ കൊണ്ടു വെട്ടികൊന്നു. അതിനു ശേഷം ഹെരോദാവ് പത്രോസിനെ പിടിച്ചു കാരാഗ്രഹത്തിൽ ആക്കി. ലോകം വിചാരിച്ചു പത്രോസ് ഇവിടം കൊണ്ടു തീർന്നു. യാക്കോബിനെ വാൾ കൊണ്ടു വെട്ടി കൊന്നതുപോലെ പത്രോസിനെയും കൊല്ലും എന്നു എല്ലാവരും വിചാരിക്കുമ്പോൾ. പത്രോസിന് വേണ്ടി പ്രാർത്ഥിക്കുന്ന സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചു പോന്നു. പ്രാർത്ഥനയുടെ മുമ്പിൽ തുറക്കാത്ത വാതിലുകൾ തുറക്കും. പ്രാർത്ഥനയുടെ നടുവിൽ ദൂതൻ ഇറങ്ങും. ദൂതൻ കാരാഗ്രഹത്തിൽ ഇറങ്ങി പത്രോസിനെ വിടുവിച്ചു. പ്രിയ ദൈവപൈതലേ സകലതും അസ്തമിച്ചു ഇനി എന്നെ സഹായിപ്പാൻ ആരുമില്ല എന്നു നീ കരുതുമ്പോൾ അല്പ സമയം പ്രാർത്ഥനയ്ക്കായി വേർതിരിച്ചാൽ നിന്റെ വിഷയത്തിന്മേൽ ദൈവം പ്രവർത്തിക്കും.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...