Agape

Saturday, 2 July 2022

"ലോകം അസ്തമിച്ചു എന്നു പറയുന്നിടത്ത് ദൈവം പ്രവർത്തിക്കുന്നു."

ലോകം അസ്തമിച്ചു എന്നു പറയുന്നിടത്ത് ദൈവം പ്രവർത്തിക്കുന്നു. പ്രിയ ദൈവപൈതലേ, ഹെരോദാവ് യാക്കോബിനെ വാൾ കൊണ്ടു വെട്ടികൊന്നു. അതിനു ശേഷം ഹെരോദാവ് പത്രോസിനെ പിടിച്ചു കാരാഗ്രഹത്തിൽ ആക്കി. ലോകം വിചാരിച്ചു പത്രോസ് ഇവിടം കൊണ്ടു തീർന്നു. യാക്കോബിനെ വാൾ കൊണ്ടു വെട്ടി കൊന്നതുപോലെ പത്രോസിനെയും കൊല്ലും എന്നു എല്ലാവരും വിചാരിക്കുമ്പോൾ. പത്രോസിന് വേണ്ടി പ്രാർത്ഥിക്കുന്ന സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചു പോന്നു. പ്രാർത്ഥനയുടെ മുമ്പിൽ തുറക്കാത്ത വാതിലുകൾ തുറക്കും. പ്രാർത്ഥനയുടെ നടുവിൽ ദൂതൻ ഇറങ്ങും. ദൂതൻ കാരാഗ്രഹത്തിൽ ഇറങ്ങി പത്രോസിനെ വിടുവിച്ചു. പ്രിയ ദൈവപൈതലേ സകലതും അസ്തമിച്ചു ഇനി എന്നെ സഹായിപ്പാൻ ആരുമില്ല എന്നു നീ കരുതുമ്പോൾ അല്പ സമയം പ്രാർത്ഥനയ്ക്കായി വേർതിരിച്ചാൽ നിന്റെ വിഷയത്തിന്മേൽ ദൈവം പ്രവർത്തിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...