Agape

Saturday, 2 July 2022

"കരുതുന്ന ദൈവം"

കരുതുന്ന ദൈവം ഹാഗർ തന്റെ മകനുമായി മരുഭൂമിയിൽ ഉഴന്നു നടന്നപ്പോൾ ദൈവദൂതൻ അവിടെ ഇറങ്ങി ചെന്ന് ഹാഗറിനെ ബലപെടുത്തി. ഏലിയാവ് കേരീതു തോട്ടിൽ നിരാശനായി കഴിയുമ്പോൾ ദൈവ ദൂതൻ അവിടെ ഇറങ്ങി വന്നു ഏലിയാവിനെ ബലപെടുത്തി. പ്രിയ ദൈവപൈതലേ നീ നിരാശയിൽ ആണെങ്കിൽ ദൈവം നിന്നെ ധൈര്യപെടുത്തും. നിന്നെ കരുതുന്ന ഒരു ദൈവം ഉണ്ട്. നിന്റെ ജീവിതം വഴി മുട്ടി നിൽകുവാണെങ്കിൽ അവിടെ നിനക്ക് വേണ്ടി ദൈവദൂതൻ ഇറങ്ങി വന്നു നിന്നെ വിടുവിക്കും. അതിനു വേണ്ടുന്നത് ദൈവത്തിൽ ഉള്ള അചഞ്ചലമായ വിശ്വാസം ആണ്. അബ്രഹാം വിശ്വസിച്ചു ദൈവം അത് നീതി ആയി കണ്ടു.നൂറാമത്തെ വയസിൽ വാഗ്ദത്ത സന്തതിയെ പ്രാപിക്കുവാൻ കഴിഞ്ഞു. പ്രിയ ദൈവപൈതലേ നിന്റെ വിശ്വാസം ദൈവത്തിങ്കൽ അടിയുറച്ചത് ആണെങ്കിൽ ആർക്കും നിന്നെ തകർക്കുവാൻ കഴിയില്ല. നിനക്ക് വേണ്ടി കരുതുന്ന ഒരു ദൈവം ഉണ്ട്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...