Agape
Saturday, 2 July 2022
"ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല"
ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല
പ്രിയ ദൈവപൈതലേ, നീ ആശ്രയിക്കുന്നത് ദൈവത്തിൽ ആണെങ്കിൽ ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല. നിഷ്കളങ്കനായ യോസഫ് പൊട്ടകുഴിയിൽ വീണതും, കാരാഗ്രഹത്തിൽ അടക്കപെട്ടതും ദൈവം അറിഞ്ഞോണായിരുന്നു. പക്ഷേ അതിന്റ അവസാനം യോസഫ് മിസ്രയിമിലെ രണ്ടാമൻ ആയി മാറി. പ്രിയ ദൈവപൈതലേ ദൈവം അറിഞ്ഞോണ് നിന്റെ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ പിറകിൽ ദൈവം കല്പിച്ചാക്കിയ അനുഗ്രഹങ്ങൾ ഉണ്ട്. അവ പ്രാപിക്കുവാൻ നിന്നെ പരിശീലിപ്പിക്കുക ആണ് ദൈവം ചെയുന്നത്. പരിശോധനകൾ വരാം, ഭാരങ്ങൾ വരാം, ദുഃഖങ്ങൾ വരാം പക്ഷേ അതിന്റെ അവസാനം യോസേഫിനെ അനുഗ്രഹിച്ച ദൈവം നിന്നെയും അനുഗ്രഹിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment