Agape
Wednesday, 28 January 2026
Tuesday, 27 January 2026
Monday, 26 January 2026
Saturday, 24 January 2026
Friday, 23 January 2026
ശുഭദിനം
ശുഭദിനം
ബലഹീനതയിൽ ബലം പകരുന്ന ദൈവം.
ജീവിതത്തിൽ പലപ്പോഴും രോഗങ്ങളും ദുഃഖങ്ങളും മാനസിക പ്രയാസങ്ങളും കടന്നു വരുമ്പോൾ നാം ബലഹീനരായി തീരാറുണ്ട്. പൗലോസ് അപ്പോസ്തലൻ തന്റെ ശരീരത്തിലെ രോഗം നിമിത്തം ഭാരപ്പെട്ടപ്പോൾ അതു തന്നെ വിട്ട് നീങ്ങിപോകുവാൻ ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ദൈവം അരുളിചെയ്തത് ഇപ്രകാരം ആണ് "എന്റെ കൃപ നിനക്ക് മതി എന്റ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു ".
ദൈവത്തിന്റെ കൃപ നമ്മിൽ വ്യാപരിക്കുമ്പോൾ നമ്മുടെ ബലഹീനതയിൽ ദൈവശക്തി കടന്നു വന്ന് നമ്മുടെ ബലഹീനതയെ തരണം ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കും.
ഏതു വിഷയത്താൽ ആണോ നാം ഭാരപ്പെടുന്നത് ആ വിഷയം എത്ര വലുതോ ചെറുതോ ആയികൊള്ളട്ടെ ദൈവ കരത്തിൽ സമർപ്പിക്കുക. ദൈവം പരിഹാരം വരുത്തുക തന്നെ ചെയ്യും.
..
Thursday, 22 January 2026
ശുഭദിനം
ശുഭദിനം
ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ
ഓരോരോ വർഷങ്ങൾ കൊഴിഞ്ഞു വീഴുന്നു. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ദൈവം നമ്മെ ക്ഷേമമായി പോറ്റിപ്പുലർത്തി. ദുഃഖങ്ങളും കഷ്ടങ്ങളും ജീവിതത്തിൽ കടന്നു വന്നപ്പോൾ ദൈവം ആശ്രയമായി കൂടെ ഉണ്ടായിരുന്നു. ഒറ്റപ്പെട്ടു ആരും സഹായമില്ലാതെ ഇരുന്നപ്പോൾ നല്ല സഖി യായി ദൈവം കൂടെയിരുന്നു.
ജീവിതത്തിന്റെ കഠിന ശോധനയിലും അതിനെ തരണം ചെയ്യുവാൻ ദൈവം ബലമേകി. തിരിഞ്ഞു നോക്കുമ്പോൾ ദൈവം നന്മയല്ലാതെ തിന്മയൊന്നും നമ്മുടെ ജീവിതത്തിൽ ചെയ്തിട്ടില്ല.
നമ്മുടെ ജീവിതത്തിൽ കടന്നു വന്ന തിന്മകളെ ദൈവം നന്മയാക്കി മാറ്റി. ഈ നിമിഷം വരെ നമ്മുടെ ആവശ്യങ്ങളിൽ എല്ലാം ദൈവം നമ്മോട് കൂടെയിരുന്നു. ദൈവം നമുക്ക് അനുകൂലമായിട്ടുള്ളപ്പോൾ നാം ഇനി എന്തിന് വ്യാകുലപ്പെടണം. ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് മുന്നോട്ടു പോകാം.
Wednesday, 21 January 2026
Sunday, 18 January 2026
Friday, 16 January 2026
ശുഭദിനം
ശുഭദിനം
ആശ്വസിപ്പിക്കുന്ന ദൈവം.
ജീവിതത്തിൽ ഭാരങ്ങൾ പ്രയാസങ്ങൾ ദുഃഖങ്ങൾ ഏറുമ്പോൾ ദൈവം തീരുമാർവോട് ചേർത്തണച്ച് നമ്മെ ആശ്വസിപ്പിക്കും. യേശുക്രിസ്തു പറഞ്ഞത് ഇപ്രകാരം ആണ് അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്ന വരുമായുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. നമ്മെ ആശ്വസിപ്പിക്കുവാൻ സൃഷ്ടിതാവം ദൈവം കൂടെയുള്ളപ്പോൾ നാം ഈ ഭാരങ്ങൾ എല്ലാം എന്തിനു സ്വയം വഹിക്കണം.
നമ്മുടെ എന്തു വിഷയമായാലും എത്ര ഭാരപ്പെടുത്തുന്ന വിഷയം ആയാലും ദൈവ കരങ്ങളിൽ സമർപ്പിച്ചാൽ നമുക്ക് ആശ്വാസം കണ്ടത്തുവാൻ സാധിക്കും. പ്രാർത്ഥനയിലൂടെ അപേക്ഷയിലൂടെ നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ ഇറക്കി വയ്ക്കുമ്പോൾ ദൈവീക സമാധാനം നമ്മിൽ വ്യാപാരിക്കും.
ആകയാൽ നമ്മെ ആശ്വസിപ്പിക്കുന്ന ദൈവത്തിൽ നമുക്ക് നമ്മുടെ ഭാരങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും വേദനകളും ഇറക്കി വച്ചു ആശ്വാസം പ്രാപിക്കുവാൻ കർത്താവ് സഹായിക്കും.
Thursday, 15 January 2026
Monday, 12 January 2026
ശുഭദിനം
ശുഭദിനം
ദൈവത്തിന്റെ സംരക്ഷണം.
നമ്മുടെ ഓരോ ദിനവും ദൈവം നമ്മെ പരിപാലിക്കുന്നത് ഓർക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത്തുകൾ നമ്മുടെ ജീവിതത്തിൽ വരേണ്ടതായിരുന്നു. അവയിൽ നിന്ന് എല്ലാം ദൈവം നമ്മെ വിടുവിച്ചു.
യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. ദൈവദൂതന്മാരുടെ സംരക്ഷണം ഓരോ ദൈവപൈതലിനും ദൈവം ഏർപ്പെടുത്തിയിട്ടിട്ടുണ്ട്. അതിനാൽ അനർത്ഥങ്ങൾ നമ്മുടെ കണ്ണിനു മുന്നിൽ മറഞ്ഞിരുന്നാലും ദൈവദൂതന്മാർ നമ്മെ സംരക്ഷിച്ചു കൊള്ളും.
ദൈവം കണ്ണിൻമണി പോലെ നമ്മെ കരുതിയതുകൊണ്ടാണ് ഈ പ്രഭാതത്തിൽ എഴുനേൽക്കുവാൻ ദൈവം നമ്മെ സഹായിച്ചത്.
Sunday, 11 January 2026
"ശുഭദിനം"
വഴി നടത്തുന്ന ദൈവം
ഓരോ ദിവസവും നമുക്ക് വേണ്ടുന്നതെല്ലാം നൽകി ദൈവം നമ്മെ വഴി നടത്തുന്നു. തളർന്നു പോകുന്ന വേളയിൽ ദൈവം നമ്മെ തന്റെ തോളിലേറ്റി നടത്തുന്നു. നിരാശരായിരിക്കുമ്പോൾ പ്രത്യാശ നൽകി മുന്നോട്ടു വഴി നടത്തുന്നു.
ആരും സഹായമില്ലെന്നു ചിന്തിക്കുമ്പോൾ തന്റെ ദൂതനെ അയച്ചു നമ്മെ ആശ്വസിപ്പിക്കുന്നു. ജീവിതഭാരത്താൽ വലഞ്ഞു തല കുനിഞ്ഞിരിക്കുമ്പോൾ നമ്മെ ആശ്വസിപ്പിച്ചു നമ്മുടെ ശിരസ്സ് ഉയിർത്തുന്നു. നാളെ എങ്ങനെ ജീവിക്കും എന്നോർത്ത് ഭരപ്പെടുമ്പോൾ കാക്കയെ അയച്ചു ദൈവം വഴി നടത്തുന്നു.
ഇത്ര നല്ല ദൈവത്തോട് ഇത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. ഈ ദൈവം എന്നുമെന്നും എന്റെ ദൈവം.
#dailymotivation #dailydevotion #goodmormorning #socialmedia #nonfollower
Subscribe to:
Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...




