Agape

Friday, 23 January 2026

ശുഭദിനം

ശുഭദിനം ബലഹീനതയിൽ ബലം പകരുന്ന ദൈവം. ജീവിതത്തിൽ പലപ്പോഴും രോഗങ്ങളും ദുഃഖങ്ങളും മാനസിക പ്രയാസങ്ങളും കടന്നു വരുമ്പോൾ നാം ബലഹീനരായി തീരാറുണ്ട്. പൗലോസ് അപ്പോസ്തലൻ  തന്റെ ശരീരത്തിലെ രോഗം നിമിത്തം ഭാരപ്പെട്ടപ്പോൾ അതു തന്നെ വിട്ട് നീങ്ങിപോകുവാൻ ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ദൈവം അരുളിചെയ്തത് ഇപ്രകാരം ആണ് "എന്റെ കൃപ നിനക്ക് മതി എന്റ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു ". ദൈവത്തിന്റെ കൃപ നമ്മിൽ വ്യാപരിക്കുമ്പോൾ നമ്മുടെ ബലഹീനതയിൽ ദൈവശക്തി കടന്നു വന്ന് നമ്മുടെ ബലഹീനതയെ തരണം ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കും. ഏതു വിഷയത്താൽ ആണോ നാം ഭാരപ്പെടുന്നത് ആ വിഷയം എത്ര വലുതോ ചെറുതോ ആയികൊള്ളട്ടെ ദൈവ കരത്തിൽ സമർപ്പിക്കുക. ദൈവം പരിഹാരം വരുത്തുക തന്നെ ചെയ്യും. ..

No comments:

Post a Comment

സങ്കീർത്തനം 23:3