Agape

Friday, 16 January 2026

ശുഭദിനം

ശുഭദിനം ആശ്വസിപ്പിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ പ്രയാസങ്ങൾ ദുഃഖങ്ങൾ ഏറുമ്പോൾ ദൈവം തീരുമാർവോട് ചേർത്തണച്ച് നമ്മെ ആശ്വസിപ്പിക്കും. യേശുക്രിസ്തു പറഞ്ഞത് ഇപ്രകാരം ആണ് അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്ന വരുമായുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. നമ്മെ ആശ്വസിപ്പിക്കുവാൻ സൃഷ്ടിതാവം ദൈവം കൂടെയുള്ളപ്പോൾ നാം ഈ ഭാരങ്ങൾ എല്ലാം എന്തിനു സ്വയം വഹിക്കണം. നമ്മുടെ എന്തു വിഷയമായാലും എത്ര ഭാരപ്പെടുത്തുന്ന വിഷയം ആയാലും ദൈവ കരങ്ങളിൽ സമർപ്പിച്ചാൽ നമുക്ക് ആശ്വാസം കണ്ടത്തുവാൻ സാധിക്കും. പ്രാർത്ഥനയിലൂടെ അപേക്ഷയിലൂടെ നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ ഇറക്കി വയ്ക്കുമ്പോൾ ദൈവീക സമാധാനം നമ്മിൽ വ്യാപാരിക്കും. ആകയാൽ നമ്മെ ആശ്വസിപ്പിക്കുന്ന ദൈവത്തിൽ നമുക്ക് നമ്മുടെ ഭാരങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും വേദനകളും ഇറക്കി വച്ചു ആശ്വാസം പ്രാപിക്കുവാൻ കർത്താവ് സഹായിക്കും.

No comments:

Post a Comment