Agape

Monday, 12 January 2026

ശുഭദിനം

ശുഭദിനം ദൈവത്തിന്റെ സംരക്ഷണം. നമ്മുടെ ഓരോ ദിനവും ദൈവം നമ്മെ പരിപാലിക്കുന്നത് ഓർക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത്തുകൾ നമ്മുടെ ജീവിതത്തിൽ വരേണ്ടതായിരുന്നു. അവയിൽ നിന്ന് എല്ലാം ദൈവം നമ്മെ വിടുവിച്ചു. യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. ദൈവദൂതന്മാരുടെ സംരക്ഷണം ഓരോ ദൈവപൈതലിനും ദൈവം ഏർപ്പെടുത്തിയിട്ടിട്ടുണ്ട്. അതിനാൽ അനർത്ഥങ്ങൾ നമ്മുടെ കണ്ണിനു മുന്നിൽ മറഞ്ഞിരുന്നാലും ദൈവദൂതന്മാർ നമ്മെ സംരക്ഷിച്ചു കൊള്ളും. ദൈവം കണ്ണിൻമണി പോലെ നമ്മെ കരുതിയതുകൊണ്ടാണ് ഈ പ്രഭാതത്തിൽ എഴുനേൽക്കുവാൻ ദൈവം നമ്മെ സഹായിച്ചത്.

No comments:

Post a Comment

ശുഭദിനം

ശുഭദിനം ദൈവത്തിന്റെ സംരക്ഷണം. നമ്മുടെ ഓരോ ദിനവും ദൈവം നമ്മെ പരിപാലിക്കുന്നത് ഓർക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത്...