Agape

Sunday, 28 August 2022

"കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും അവരുടെ ചരിത്രവും."

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും അവരുടെ ചരിത്രവും. കർത്താവായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ മുഖാന്തരം ക്രിസ്ത്യാനികളായ യഹൂദന്മാരെ കുറിച്ചു വ്യക്തമായി ബൈബിളിൽ രേഖപെടുത്തിയിരിക്കുന്നു. പൗലോസ് അപ്പോസ്ഥലൻ ദമസ്‌കൊസിൽ വച്ചു യഹൂദ ക്രിസ്താന്യകളെ ആക്രമിക്കുവാൻ വരുന്നത് എല്ലാം ബൈബിളിൽ രേഖപെടുത്തിയിരിക്കുന്നു. ദമസ്‌കൊസ് സിറിയയുടെ തലസ്ഥാനം ആണ്. സിറിയയിലെ യഹൂദ ക്രിസ്ത്യാനികൾ യഹൂദന്മാരുടെ പീഡനം മൂലം പല സ്ഥലങ്ങളിലേക്ക് ചിതറപ്പെട്ടു. യേശുക്രിസ്തുവിനു മുമ്പും ഇന്ത്യയിലേക്ക് യഹൂദൻമാർ കച്ചവടത്തിനായി വന്നിരുന്നതായി നമുക്ക് മനസിലാക്കാം. ശലോമോന്റെ കാലത്തും ഇന്ത്യയുമായി ശക്തമായ ബന്ധം യഹൂദന്മാർ പുലർത്തിയിരുന്നു.എസ്തറിന്റെ കാലത്തും ഇന്ത്യയെ കുറിച്ചു ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയിൽ യഹൂദ കുടിയേറ്റം ക്രിസ്തുവിന് മുൻപ് ഉണ്ടായിരുന്നതായി മനസിലാക്കാം. സിറിയയിൽ വച്ചു പീഡ ഏറ്റ ക്രിസ്ത്യാനികൾ മറ്റു യഹൂദന്മാർ പാർക്കുന്ന ഇടങ്ങളിലേക്ക് സുവിശേഷികരണം നിമിത്തം കുടിയേറി പാർത്തു. ഇന്ത്യയിൽ കുടിയേറി പാർത്ത യഹൂദ ക്രിസ്ത്യാനികൾ തങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു കൂട്ടം കൂട്ടമായി കേരളത്തിൽ കുടിയേറി പാർത്തു. കുടിയേറി പാർത്ത യഹൂദ ക്രിസ്ത്യാനികളെ കേരളത്തിൽ ഉള്ള യഹൂദൻമാർ വേണ്ട വിധത്തിൽ പരിഗണിക്കാത്തത് കൊണ്ടാണ് യഹൂദ ക്രിസ്ത്യാനികൾ കേരളത്തിൽ പലയിടങ്ങളിൽ ആയി ചിതറപെട്ടുപോയത്. യഹൂദ ക്രിസ്ത്യാനികൾ കേരളത്തിൽ സുറിയാനി ക്രിസ്ത്യാനികൾ ആയി ജീവിച്ചു. സുറിയാനി ക്രിസ്ത്യാനികളിൽ നവീകരണം വന്നപ്പോൾ മാർത്തോമാ സഭ ആയി ഒരു വിഭാഗം യഹൂദ ക്രിസ്ത്യാനികൾ മാറി. പിന്നെയും മറ്റേ വിഭാഗം സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ ജന്മപ്രദേശമായ സിറിയ കേന്ദ്രമാക്കി പ്രവർത്തിച്ചു തുടങ്ങി. പിന്നീട് കേരളത്തിൽ ഉണ്ടായിരുന്ന യഹൂദ ക്രിസ്ത്യാനികൾ ഓർത്തഡോൿസ്‌, യാക്കോബായ ക്രിസ്ത്യാനികൾ ആയി നിലകൊണ്ടു. മാർത്തോമാ സഭയിൽ നവീകരണം വന്നപ്പോൾ ഇതിലെ ഒരു വിഭാഗം യഹൂദ ക്രിസ്ത്യാനികൾ ഇവഞ്ചലിക്കൽ സഭ ആയി മാറി. മറ്റു യഹൂദ ക്രിസ്ത്യാനികൾ സുറിയനികളല്ലാത്തവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും. ക്രമേണ യഹൂദ പൈതൃകം നഷ്ടപ്പെടുകയും ചെയ്തു. യഹൂദന്മാർ യഹൂദ ക്രിസ്ത്യാനികളെ യഹൂദരായി പരിഗണിക്കാത്തത് മൂലം യഹൂദ ക്രിസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികൾ ആയി നിലകൊണ്ടു. ✍️ഡെൽസൺ കെ ഡാനിയേൽ

Friday, 26 August 2022

"വീഴുന്നവരെയൊക്കെയും യഹോവ താങ്ങുന്നു."

"വീഴുന്നവരെയൊക്കെയും യഹോവ താങ്ങുന്നു." സങ്കീർത്തനങ്ങൾ 145:14. പ്രിയ ദൈവപൈതലേ, പല സന്ദർഭങ്ങളിലും നാം ദൈവ സന്നിധിയിൽ നിന്ന് വീണുപോകേണ്ടതായിരുന്നു.അവിടയെല്ലാം നമ്മളെ താങ്ങിയത് ദൈവത്തിന്റെ അദൃശ്യകരം അയിരുന്നു. യോനാ ദൈവ സന്നിധിയിൽ വീണു പോകേണ്ടത് അയിരുന്നു ദൈവം അവിടെ യോനായെ താങ്ങി. പത്രോസ് ദൈവസന്നിധിയിൽ വീണുപോകേണ്ടത് അയിരുന്നു ദൈവം പത്രോസിനെ താങ്ങി. പ്രിയ ദൈവപൈതലേ നമ്മൾ എത്ര പ്രാവശ്യം ദൈവസന്നിധിയിൽ നിന്ന് വീണു പോകേണ്ടത് അയിരുന്നു. അവിടെയെല്ലാം ദൈവത്തിന്റെ കരം ആണ് നമ്മെ താങ്ങിയത്.

"നിരാശകളെ പ്രത്യാശയാക്കി മാറ്റുന്ന ദൈവം."

"നിരാശകളെ പ്രത്യാശയാക്കി മാറ്റുന്ന ദൈവം." സങ്കീർത്തനങ്ങൾ 27:14. പ്രിയ ദൈവപൈതലേ, നിരാശപ്പെട്ടിരിക്കുവാണോ, തളർന്നുപോകരുത്. ഏലിയാവിനെ ബലപെടുത്തിയ ദൈവദൂതൻ നിന്നെയും ബലപെടുത്തും. നിന്റെ ഇന്നത്തെ നിരാശകൾ നാളത്തെ പ്രത്യാശകളാക്കി ദൈവം മാറ്റും. നിരാശ കൊണ്ടുവരുന്നത് ദൈവമല്ല. പ്രതികൂലത്തിന്റെ നടുവിലും പ്രത്യാശ തരുന്ന ദൈവത്തെ ആണ് നാം വിശ്വസിക്കുന്നത്. ആകയാൽ നിരാശപ്പെടാതെ പ്രത്യാശയോടെ ആയിരിപ്പാൻ ഉത്സാഹിക്കുക. ദാവീദ് നിരവധി തവണ നിരാശപെട്ടു പോയിട്ടുണ്ട്. അപ്പോഴെല്ലാം തന്നെ തിരഞ്ഞെടുത്ത ദൈവത്തിൽ ഉള്ള ആശ്രയം ആണ് തന്നെ വഴി നടത്തിയത്.ദാവീദ് സേവിച്ച ദൈവത്തെ ആണ് ഞാനും നീയും സേവിക്കുന്നത്. ആകയാൽ ദൈവത്തിങ്കൽ പ്രത്യാശ വയ്ക്കുക;ധൈര്യപ്പെട്ടിരിക്കുക ;നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ ;അതെ, യെഹോവയിങ്കൽ പ്രത്യാശവയ്ക്കുക.

"അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി."

"അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി." സങ്കീർത്തനങ്ങൾ 107:29. പ്രിയ ദൈവപൈതലേ, നിന്റെ ജീവിതമാകുന്ന പടകിനു നേരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റു പോലെയുള്ള വിഷയങ്ങൾ ദൈവത്തിനു ശാന്തമാക്കാൻ ദൈവത്തിനു നിമിഷങ്ങൾ മതി. അതിനു നാം ചെയ്യേണ്ടത് ദൈവത്തോട് നമ്മുടെ ജീവിതമാകുന്ന പടകിനു നേരെ അഞ്ഞടിക്കുന്ന വിഷയങ്ങളെ ദൈവസന്നിധിയിൽ പകർന്നാൽ ദൈവം അതിനെ ശാന്തമാക്കും. നീ വിചാരിക്കും ഈ കൊടുങ്കാറ്റിൽ ഞാൻ തകർന്നുപോകും.നീ ഭാരത്തോടെ നിന്റെ ജീവിതത്തിൽ നേരിടുന്ന കൊടുങ്കാറ്റുപോലെയുള്ള വിഷയങ്ങൾ ദൈവകരത്തിൽ സമർപ്പിച്ചാൽ ദൈവം അതിനെയെല്ലാം ശാന്തമാക്കും.

"പരിശോധനകളിൽ കൂടെയിരിക്കുന്ന ദൈവം."

"പരിശോധനകളിൽ കൂടെയിരിക്കുന്ന ദൈവം." പ്രിയ ദൈവ പൈതലേ നിന്റ ജീവിതത്തിൽ സകലതും നിനക്ക് പ്രതികൂലം ആയെന്നു വരാം. ആശ്വാസം പറവാൻ പോലും ആരും ഇല്ലാതെ വരാം. നീ പലപ്പോഴും ചിന്തിക്കും ദൈവം കൂടെ എന്നെ കൈവിട്ടോ?. ഇല്ല ദൈവം ഒരുനാളും കൈവിടില്ല. നിന്നെ ദൈവം പരിശീലിപ്പിക്കുവാണ്; ഉയിരങ്ങളിലേക്ക് പറന്നുയരുവാൻ. ഒരു കഴുകൻ തന്റെ കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്ന വിധം ദൈവം നിന്നെ പരിശീലിപ്പിക്കുവാണ്. ആകയാൽ ദൈവം എന്താ എന്റെ പ്രാർത്ഥന കേൾക്കുന്നില്ലേ എന്നു ചിന്തിക്കുമ്പോൾ ;ഒന്നു ഓർക്കുക ദൈവം നിന്നെ പരിശീലിപ്പിക്കുവാണ്. ആകയാൽ ധൈര്യപ്പെട്ടിരിക്കുക.

"പ്രതിക്കൂലങ്ങൾ ജീവിതമാം പടകിൽ അഞ്ഞടിക്കുമ്പോൾ."

പ്രതിക്കൂലങ്ങൾ ജീവിതമാം പടകിൽ അഞ്ഞടിക്കുമ്പോൾ. പ്രിയ ദൈവപൈതലേ, ജീവിതമാം പടകിൽ പ്രതിക്കൂലങ്ങൾ തിരമാല പോലെ ഒന്നിന് പിറകിലായി ഒന്നുപോലെ അഞ്ഞടിക്കുമ്പോൾ പ്രയാസപ്പെടേണ്ട, കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ദൈവം നിന്റെ പടകിലേക്ക് വരും. നിന്റെ ജീവിതത്തിലെ പ്രതിക്കൂലങ്ങളെ യേശുനാഥൻ ശാന്തമാക്കും. നിന്റെ ഹൃദയം പരിപൂർണമായി നീ യേശുക്രിസ്തുവിനു വിട്ടു കൊടുത്താൽ ഏതു പ്രതിസന്ധിയിലും യേശുനാഥൻ നിന്നെ തേടി വന്നു നിന്റെ പ്രശ്നങ്ങളെ പരിഹരിക്കും.

Tuesday, 16 August 2022

"Daily Manna|Episode -11|Delson K Daniel |

"സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും."

സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും. യോഹന്നാൻ 8:32. യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു ". സാക്ഷാൽ സത്യമാകുന്ന യേശുക്രിസ്തു നമ്മളെ പാപത്തിൽ നിന്ന് സ്വതന്ത്രർ ആക്കുകയും, ഇനി നമ്മൾ ജീവിക്കുന്നത് പാപത്തിൽ അല്ല മറിച്ചു വിശുദ്ധിയിലും സത്യത്തിലും ആണ്.സാക്ഷാൽ സത്യമാകുന്ന യേശുക്രിസ്തു കാൽവരി ക്രൂശിലെ യാഗത്താൽ നമ്മളെ സ്വതന്ത്രർ ആക്കി.

"Daily Manna|Episode -10|Delson K Daniel |

"മാനസാന്തരപ്പെട്ട ക്രൂശിലെ കള്ളൻ."

മാനസാന്തരപ്പെട്ട ക്രൂശിലെ കള്ളൻ. യേശുക്രിസ്തുവിനോടൊപ്പം ക്രൂശിക്കുവാൻ വിധിച്ച കള്ളന്മാരിൽ ഒരുവൻ ക്രൂശിൽ കിടന്നോണ് മാനസാന്തരപ്പെട്ടു. അങ്ങനെ അന്ത്യശാസം വലിക്കുന്നതിനു മുമ്പായി സ്വർഗ്ഗരാജ്യത്തിന് അവകാശി ആയി തീർന്നു. നമ്മുടെ മുമ്പിലും സമയങ്ങൾ അനവധി കടന്നുപോയി. ഇനിയെങ്കിലും നമ്മുടെ പാപങ്ങൾ യേശുക്രിസ്തുവിനോട് ഏറ്റു പറഞ്ഞാൽ ഇന്ന് തന്നെ സ്വർഗ്ഗരാജ്യത്തിന് അവകാശിയാകാം. യേശുക്രിസ്തു ഇപ്പോഴും താങ്കളുടെ ഹൃദയ വാതിലിൽ മുട്ടിക്കോണിരിക്കുവാണ്. ക്രൂശിലെ കള്ളൻ തന്റെ ഹൃദയം ദൈവത്തിനായി സമർപ്പിച്ചതുപോൽ താങ്കൾ ഇന്നു യേശുക്രിസ്തുവിനായി തന്റെ ജീവൻ സമർപ്പിച്ചാൽ സ്വർഗ്ഗരാജ്യം നേടാം.

"Daily Manna|Episode -09|Delson K Daniel |

"മരണത്തിനപ്പുറമുള്ള ജീവിതം."

മരണത്തിനപ്പുറമുള്ള ജീവിതം. പ്രിയ ദൈവപൈതലേ, നമ്മുടെ മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ട്. അവിടെ നാം ഈ ഭൂമിയിൽ ജീവിച്ചതിനനുസരിച്ചു പ്രതിഫലം ഉണ്ട്. യേശുക്രിസ്തു മനുഷ്യനായി അവതരിച്ചത് നമ്മുടെ ജന്മപാപവും കർമ്മപാപവും വഹിക്കുവാൻ വേണ്ടിയാണ്. യേശുക്രിസ്തു കാൽവരി ക്രൂശിൽ നമ്മുടെ പാപങ്ങൾക്ക്‌ വേണ്ടി പരമയാഗമായി മാറി. നമ്മുടെ നിത്യമായ മരണവും യേശുക്രിസ്തു തന്റെ കാൽവരി ക്രൂശിലെ മരണത്താൽ എടുത്തു മാറ്റി.ആകയാൽ ദൈവവചനം പറയുന്നതിൻ പ്രകാരം അനുസരിച്ചു ജീവിച്ചാൽ നിത്യജീവൻ ലഭിക്കും.

"Daily Manna |Episode -08 |Delson K Daniel|"

"സകല മൃഗജാലങ്ങൾക്കും പക്ഷികൾക്കും അതതിന്റെ ആഹാരം നൽകുന്ന ദൈവം നിന്നെ മറക്കുമോ?"

സകല മൃഗജാലങ്ങൾക്കും പക്ഷികൾക്കും അതതിന്റെ ആഹാരം നൽകുന്ന ദൈവം നിന്നെ മറക്കുമോ? പ്രിയ ദൈവപൈതലേ രണ്ടു കാശിനു വിൽക്കുന്ന കുരികിലിനെ പോലും ഓർക്കുന്ന ദൈവം എന്നെയും നിന്നെയും മറക്കുമോ.ഭൂമിയിലെ സകല മൃഗജാലങ്ങൾക്കും അതതിന്റെ ആഹാരം നൽകുന്ന ദൈവം നിന്നെ മറക്കുമോ. ഭൂമിയിലെ സകല പക്ഷികൾക്കും വേണ്ടുന്ന ആഹാരം നൽകുന്ന ദൈവം എന്നെയും നിന്നെയും മറക്കുമോ. ദൈവം സൃഷ്‌ടിച്ച സകലത്തിനെയും ഓർക്കുന്ന ദൈവം നമ്മളെ എത്ര അധികം ഓർക്കും. ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്‌ടിച്ച നമ്മെ ദൈവം മറന്നുപോകുമോ.നാം ദൈവം പറയുന്ന വഴികളിൽ നടന്നാൽ ഒരു നന്മയ്ക്കും മുടക്കം വരികയില്ല. നന്മയും കരുണയും എന്റെ നിന്റെയും ആയുഷ്കാലമൊക്കെയും പിന്തുടരും.

"Daily Manna|Episode -07|Delson K Daniel |

"ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്."

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. പ്രിയ ദൈവപൈതലേ, ആകുലതകൾ അഥവാ ടെൻഷൻ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. നാം ആകുലപ്പെടുന്നതുകൊണ്ട് ആ വിഷയത്തിനോട് എന്തെങ്കിലും കൂട്ടുവാനോ കുറയ്ക്കുവാനോ നമുക്ക് സാധ്യമല്ല. അതിനു പകരം ആകുലപെടാതെ നമ്മുടെ വിഷയങ്ങൾ ദൈവസന്നിധിയിൽ സ്തോത്രതോടും അപേക്ഷയോടും കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. നാം വെറുതെ വിചാരപ്പെട്ടു നമ്മുടെ ഉള്ള സമാധാനം നഷ്ടപ്പെടുത്താതെ നമ്മുടെ ആവശ്യങ്ങൾ സാധിപ്പിച്ചു തരുന്ന യേശുക്രിസ്തുവിൽ ആശ്രയിക്കുക ആണ് വേണ്ടത്.

Sunday, 7 August 2022

"Daily Manna |Episode -06|Delson K Daniel "

"കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും."

കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. സങ്കീർത്തനങ്ങൾ 126:5. പ്രിയ ദൈവപൈതലേ, നീയിപ്പോൾ കണ്ണുനീരിന്റെ അവസ്ഥയിൽ കൂടെ ആയിരിക്കും പോകുന്നത്. ആശ്രയിപ്പാൻ ആരുമില്ലായിരിക്കാം. നിന്റെ ഇന്നത്തെ കണ്ണുനീരിന്റെ അവസ്ഥ നാളെ ആർപ്പിന്റെ ദിവസം ആയിമാറുമെന്ന് നീ മറന്നുപോകരുത്. നീ ഇന്നു കണ്ണുനീർ തൂകുന്നത് ദൈവം തന്റെ തുരുത്തിയിൽ സൂക്ഷിച്ചു വയ്ക്കും.നീ സന്തോഷത്തോടെ അനുഗ്രഹങ്ങൾ കൊയ്തെടുക്കുന്ന ഒരു ദിവസം ഉണ്ട്.Best Sellers in Home & Kitchen

Friday, 5 August 2022

"Daily Manna|Episode -04|"

"ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല."

ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല. പ്രിയ ദൈവപൈതലേ, നന്മയായാലും തിന്മയായാലും ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. നന്മകൾ ലഭിക്കുമ്പോൾ നമുക്ക് വളരെ സന്തോഷമാണ്. അതെ സമയം തിന്മയായി ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ദൈവത്തെ ചോദ്യം ചെയ്തു തുടങ്ങും.ഇയോബ്ബിന്റെ ജീവിതം നോക്കിയേ മക്കൾ എല്ലാവരും നഷ്ടപ്പെട്ടപ്പോൾ ഇയോബിന്റ പ്രതികരണം ഇപ്രകാരം ആയിരുന്നു" യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപെടുമാറാകട്ടെ ".ഇയ്യോബിന് അറിയാം ഇയോബ്ബിന് മക്കളായാലും സമ്പത്തു ആയാലും എന്തു തന്നെ ആയാലും ദൈവം തന്നതാണ്. ആ ദൈവത്തിനു എപ്പോൾ വേണമെങ്കിലും ഇതെല്ലാം തിരിച്ചെടുക്കാൻ ഉള്ള അധികാരം ഉണ്ട്. Best Sellers in Home Improvement

Thursday, 4 August 2022

"God who remembers your burden"

God who remembers your burden Dear child of God, you and I serve a God who knows your every need. When God doesn't answer some issues immediately, don't think that God has forgotten me or that God doesn't hear my prayers. God will give us what we need in due time. God does not provide what we do not need in our lives.Best Sellers in Office Products

Tuesday, 2 August 2022

"വിശ്വാസം അസാധ്യങ്ങളെ സാധ്യമാക്കും."

വിശ്വാസം അസാധ്യങ്ങളെ സാധ്യമാക്കും. ദൈവത്തിനു അസാധ്യമായിട്ട് ഒന്നും തന്നെ ഇല്ല.പലപ്പോഴും ദൈവത്തിന്റെ പ്രവർത്തി നമ്മളിൽ നടക്കാത്തത് ദൈവത്തിൽ ഉള്ള അവിശ്വാസം മൂലമാണ് . പലപ്പോഴും യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ ജനത്തിന്റെ അവിശ്വാസം നിമിത്തം അത്ഭുത പ്രവർത്തികൾ ചെയ്യാൻ കഴിയാതെ പോയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ സ്വന്തം നാട്ടിലും മറ്റു ചില പ്രദേശങ്ങളിലും അത്ഭുതപ്രവർത്തികൾ ചെയ്യുവാൻ സാധിച്ചില്ല. പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം വർധിക്കട്ടെ. നിന്റെ ജീവിതത്തിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും. ഒരു ദൈവപൈതലിന്റെ ജീവിതത്തിലെ വിശ്വാസം അനുസരിച്ചിരിക്കും തന്റെ ജീവിതത്തിൽ നടക്കുന്ന അത്ഭുത പ്രവർത്തികൾ.Best Selling Toys From FunBlast

"നിന്റെ ഭാരം ഓർക്കുന്ന ദൈവം "

നിന്റെ ഭാരം ഓർക്കുന്ന ദൈവം. പ്രിയ ദൈവപൈതലേ, നിന്റ ഓരോ ആവശ്യങ്ങളും നന്നായി അറിയുന്ന ദൈവത്തെ ആണ് ഞാനും നീയും സേവിക്കുന്നത്. ചില വിഷയങ്ങൾക്ക് ദൈവം ഉടൻ ഉത്തരം അരുളാതിരിക്കുമ്പോൾ ദൈവം എന്നെ മറന്നുപോയോ, ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നില്ലയോ എന്നു ചിന്തിക്കരുത്. ദൈവം നമുക്ക് ആവശ്യം ആയത് തക്കസമയത്ത് നൽകും. നമ്മുടെ ജീവിതത്തിനു ആവശ്യമില്ലാത്തത് ആണ് ദൈവം നൽകാതിരിക്കുന്നത്.Best Sellers in Home & Kitchen

"Daily Manna |Episode -02|"

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...