Agape

Friday, 26 August 2022

"അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി."

"അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി." സങ്കീർത്തനങ്ങൾ 107:29. പ്രിയ ദൈവപൈതലേ, നിന്റെ ജീവിതമാകുന്ന പടകിനു നേരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റു പോലെയുള്ള വിഷയങ്ങൾ ദൈവത്തിനു ശാന്തമാക്കാൻ ദൈവത്തിനു നിമിഷങ്ങൾ മതി. അതിനു നാം ചെയ്യേണ്ടത് ദൈവത്തോട് നമ്മുടെ ജീവിതമാകുന്ന പടകിനു നേരെ അഞ്ഞടിക്കുന്ന വിഷയങ്ങളെ ദൈവസന്നിധിയിൽ പകർന്നാൽ ദൈവം അതിനെ ശാന്തമാക്കും. നീ വിചാരിക്കും ഈ കൊടുങ്കാറ്റിൽ ഞാൻ തകർന്നുപോകും.നീ ഭാരത്തോടെ നിന്റെ ജീവിതത്തിൽ നേരിടുന്ന കൊടുങ്കാറ്റുപോലെയുള്ള വിഷയങ്ങൾ ദൈവകരത്തിൽ സമർപ്പിച്ചാൽ ദൈവം അതിനെയെല്ലാം ശാന്തമാക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...