Agape

Friday, 26 August 2022

"നിരാശകളെ പ്രത്യാശയാക്കി മാറ്റുന്ന ദൈവം."

"നിരാശകളെ പ്രത്യാശയാക്കി മാറ്റുന്ന ദൈവം." സങ്കീർത്തനങ്ങൾ 27:14. പ്രിയ ദൈവപൈതലേ, നിരാശപ്പെട്ടിരിക്കുവാണോ, തളർന്നുപോകരുത്. ഏലിയാവിനെ ബലപെടുത്തിയ ദൈവദൂതൻ നിന്നെയും ബലപെടുത്തും. നിന്റെ ഇന്നത്തെ നിരാശകൾ നാളത്തെ പ്രത്യാശകളാക്കി ദൈവം മാറ്റും. നിരാശ കൊണ്ടുവരുന്നത് ദൈവമല്ല. പ്രതികൂലത്തിന്റെ നടുവിലും പ്രത്യാശ തരുന്ന ദൈവത്തെ ആണ് നാം വിശ്വസിക്കുന്നത്. ആകയാൽ നിരാശപ്പെടാതെ പ്രത്യാശയോടെ ആയിരിപ്പാൻ ഉത്സാഹിക്കുക. ദാവീദ് നിരവധി തവണ നിരാശപെട്ടു പോയിട്ടുണ്ട്. അപ്പോഴെല്ലാം തന്നെ തിരഞ്ഞെടുത്ത ദൈവത്തിൽ ഉള്ള ആശ്രയം ആണ് തന്നെ വഴി നടത്തിയത്.ദാവീദ് സേവിച്ച ദൈവത്തെ ആണ് ഞാനും നീയും സേവിക്കുന്നത്. ആകയാൽ ദൈവത്തിങ്കൽ പ്രത്യാശ വയ്ക്കുക;ധൈര്യപ്പെട്ടിരിക്കുക ;നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ ;അതെ, യെഹോവയിങ്കൽ പ്രത്യാശവയ്ക്കുക.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...