Agape

Sunday, 28 August 2022

"കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും അവരുടെ ചരിത്രവും."

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും അവരുടെ ചരിത്രവും. കർത്താവായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ മുഖാന്തരം ക്രിസ്ത്യാനികളായ യഹൂദന്മാരെ കുറിച്ചു വ്യക്തമായി ബൈബിളിൽ രേഖപെടുത്തിയിരിക്കുന്നു. പൗലോസ് അപ്പോസ്ഥലൻ ദമസ്‌കൊസിൽ വച്ചു യഹൂദ ക്രിസ്താന്യകളെ ആക്രമിക്കുവാൻ വരുന്നത് എല്ലാം ബൈബിളിൽ രേഖപെടുത്തിയിരിക്കുന്നു. ദമസ്‌കൊസ് സിറിയയുടെ തലസ്ഥാനം ആണ്. സിറിയയിലെ യഹൂദ ക്രിസ്ത്യാനികൾ യഹൂദന്മാരുടെ പീഡനം മൂലം പല സ്ഥലങ്ങളിലേക്ക് ചിതറപ്പെട്ടു. യേശുക്രിസ്തുവിനു മുമ്പും ഇന്ത്യയിലേക്ക് യഹൂദൻമാർ കച്ചവടത്തിനായി വന്നിരുന്നതായി നമുക്ക് മനസിലാക്കാം. ശലോമോന്റെ കാലത്തും ഇന്ത്യയുമായി ശക്തമായ ബന്ധം യഹൂദന്മാർ പുലർത്തിയിരുന്നു.എസ്തറിന്റെ കാലത്തും ഇന്ത്യയെ കുറിച്ചു ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയിൽ യഹൂദ കുടിയേറ്റം ക്രിസ്തുവിന് മുൻപ് ഉണ്ടായിരുന്നതായി മനസിലാക്കാം. സിറിയയിൽ വച്ചു പീഡ ഏറ്റ ക്രിസ്ത്യാനികൾ മറ്റു യഹൂദന്മാർ പാർക്കുന്ന ഇടങ്ങളിലേക്ക് സുവിശേഷികരണം നിമിത്തം കുടിയേറി പാർത്തു. ഇന്ത്യയിൽ കുടിയേറി പാർത്ത യഹൂദ ക്രിസ്ത്യാനികൾ തങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു കൂട്ടം കൂട്ടമായി കേരളത്തിൽ കുടിയേറി പാർത്തു. കുടിയേറി പാർത്ത യഹൂദ ക്രിസ്ത്യാനികളെ കേരളത്തിൽ ഉള്ള യഹൂദൻമാർ വേണ്ട വിധത്തിൽ പരിഗണിക്കാത്തത് കൊണ്ടാണ് യഹൂദ ക്രിസ്ത്യാനികൾ കേരളത്തിൽ പലയിടങ്ങളിൽ ആയി ചിതറപെട്ടുപോയത്. യഹൂദ ക്രിസ്ത്യാനികൾ കേരളത്തിൽ സുറിയാനി ക്രിസ്ത്യാനികൾ ആയി ജീവിച്ചു. സുറിയാനി ക്രിസ്ത്യാനികളിൽ നവീകരണം വന്നപ്പോൾ മാർത്തോമാ സഭ ആയി ഒരു വിഭാഗം യഹൂദ ക്രിസ്ത്യാനികൾ മാറി. പിന്നെയും മറ്റേ വിഭാഗം സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ ജന്മപ്രദേശമായ സിറിയ കേന്ദ്രമാക്കി പ്രവർത്തിച്ചു തുടങ്ങി. പിന്നീട് കേരളത്തിൽ ഉണ്ടായിരുന്ന യഹൂദ ക്രിസ്ത്യാനികൾ ഓർത്തഡോൿസ്‌, യാക്കോബായ ക്രിസ്ത്യാനികൾ ആയി നിലകൊണ്ടു. മാർത്തോമാ സഭയിൽ നവീകരണം വന്നപ്പോൾ ഇതിലെ ഒരു വിഭാഗം യഹൂദ ക്രിസ്ത്യാനികൾ ഇവഞ്ചലിക്കൽ സഭ ആയി മാറി. മറ്റു യഹൂദ ക്രിസ്ത്യാനികൾ സുറിയനികളല്ലാത്തവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും. ക്രമേണ യഹൂദ പൈതൃകം നഷ്ടപ്പെടുകയും ചെയ്തു. യഹൂദന്മാർ യഹൂദ ക്രിസ്ത്യാനികളെ യഹൂദരായി പരിഗണിക്കാത്തത് മൂലം യഹൂദ ക്രിസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികൾ ആയി നിലകൊണ്ടു. ✍️ഡെൽസൺ കെ ഡാനിയേൽ

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...