Agape

Tuesday, 2 August 2022

"വിശ്വാസം അസാധ്യങ്ങളെ സാധ്യമാക്കും."

വിശ്വാസം അസാധ്യങ്ങളെ സാധ്യമാക്കും. ദൈവത്തിനു അസാധ്യമായിട്ട് ഒന്നും തന്നെ ഇല്ല.പലപ്പോഴും ദൈവത്തിന്റെ പ്രവർത്തി നമ്മളിൽ നടക്കാത്തത് ദൈവത്തിൽ ഉള്ള അവിശ്വാസം മൂലമാണ് . പലപ്പോഴും യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ ജനത്തിന്റെ അവിശ്വാസം നിമിത്തം അത്ഭുത പ്രവർത്തികൾ ചെയ്യാൻ കഴിയാതെ പോയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ സ്വന്തം നാട്ടിലും മറ്റു ചില പ്രദേശങ്ങളിലും അത്ഭുതപ്രവർത്തികൾ ചെയ്യുവാൻ സാധിച്ചില്ല. പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം വർധിക്കട്ടെ. നിന്റെ ജീവിതത്തിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും. ഒരു ദൈവപൈതലിന്റെ ജീവിതത്തിലെ വിശ്വാസം അനുസരിച്ചിരിക്കും തന്റെ ജീവിതത്തിൽ നടക്കുന്ന അത്ഭുത പ്രവർത്തികൾ.Best Selling Toys From FunBlast

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...