Agape

Sunday 11 July 2021

പൗലോസിന്റെ ജീവിതവും ശിശ്രുഷയും

പൗലോസിന്റെ ജീവിതവും ശിശ്രുഷയും പൗലോസിനെ കുറിച്ച് പഠിക്കുമ്പോൾ പൗലോസ് ഒരു വലിയ ധനികൻ ആയിരുന്നു. പൗലോസിന് അന്നത്തെ കാലത്തെ ഉയിർന്ന വിദ്യാഭാസം ഉണ്ടായിരുന്നു. റോമൻ പൗരത്വം ഉണ്ടായിരുന്നു. പരീശൻ ആയിരുന്നു. എബ്രയരിൽ നിന്ന് ജനിച്ച എബ്രയാൻ. അങ്ങനെ പൗലോസിന്റ ഗുണവിശേഷങ്ങൾ വിവരിക്കുവാൻ വാക്കുകൾ പോരാ. ന്യായപ്രമാണം നിമിത്തം ഉള്ള എരിവ് നിമിത്തം ക്രിസ്തിയാനികളെ പിടിച്ചു കെട്ടി ഉപദ്രവിക്കുമായിരുന്നു. ദമസ്‌കൊസിന്റെ പടിക്കൽ വച്ചു കർത്താവ് തൊട്ടപ്പോൾ താൻ ആകെ ആളുമാറി. പിന്നീട് പേരുകേട്ട അപ്പോസ്തലൻ ആയി. മൂന്നു മിഷനറി യാത്ര നടത്തി. നിരവധി കഷ്ടതകളിൽ കൂടി കടന്നു പോയി. തനിക്കുള്ളതെല്ലാം ക്രിസ്തുവിന് വേണ്ടി ചിലവഴിച്ചു.പൗലോസ് കൂടാരപണി ചെയ്ത് ഉപജീവനം കഴിക്കുകയും സുവിശേഷ വേലയിൽ വ്യാപ്രതൻ ആയിതീരുകയും ചെയ്തു. തന്റെ അവസാന നാളുകളിൽ റോമൻ കാരാഗ്രഹത്തിൽ കിടക്കുമ്പോൾ അസഹനീയമായ തണുപ്പ് സഹിക്കാൻ കഴിയാതെ തന്റെ നിജപുത്രനായ തിമഥയോസിനോട് തന്റെ പുതപ്പും ചർമ്മ ലിഖിതങ്ങളും കൊണ്ടു വരാൻ പറയുന്നു. തിമഥയോസ് വരുന്നതിനു മുന്നമേ പൗലോസ് ധീര രക്തസാക്ഷിയായി. വിശ്വാസത്തിൽ വന്നപ്പോൾ ധനികനായ പൗലോസ് മരിക്കുമ്പോൾ ഒരു പുതപ്പിന് വേണ്ടി യാചിക്കുന്നു തണുപ്പിൽ നിന്ന് രക്ഷ നേടാൻ. യഥാർത്ഥ ക്രിസ്തീയ ജീവിതം മനസിലാക്കണമെങ്കിൽ പൗലോസ് ഒരു ഉത്തമ മാതൃക ആണ്.

No comments:

Post a Comment

"കൂടെയിരിക്കുന്ന ദൈവം "

കൂടെയിരിക്കുന്ന ദൈവം. ഒരു ദൈവപൈതലിനോടൊപ്പം എപ്പോഴും ദൈവത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ഓരോ നിമിഷവും നടക്കേണ്ടുന്ന പാത ദൈവാത്മാവ് കാണിച്ച...