Agape

Monday, 12 July 2021

പ്രത്യാശയുടെ തീരം

പ്രത്യാശയുടെ തീരം ഒരു ഭക്തന്റെ പ്രത്യാശ ആണ്, ഇഹ ലോക ദുഃഖങ്ങൾ വെടിഞ്ഞു ഒരു നാൾ കർത്താവിന്റെ അരികെ എത്തും. ഒരു വിശ്വാസിയുടെ ഏക പ്രത്യാശ ഞാൻ എന്റെ കർത്താവിനെ കാണും ആ തേജസേറും തുറമുഖത്ത്. ഈ പാരിലെ ദുഃഖങ്ങൾ മറന്ന് കർത്താവിനോട് കൂടെ വാഴുന്ന ഒരു സുദിനം ഉണ്ട്. അന്ന് കഷ്ടം ഇല്ല, ദുഃഖം ഇല്ല, മുറവിളി ഇല്ല, മരണം ഇല്ല. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും നാൾ. ദൈവത്തോടൊത്തുള്ള വാസം അവർണനീയം. ദൈവം ഒരുക്കി വച്ച ഭവനത്തിൽ നാം ഒരു നാൾ എത്തും. ഇവിടെ ലഘു നേരത്തേക്കുള്ള കഷ്ടങ്ങൾ സാരമില്ല. നിത്യ തേജസ്സിൻ ഘനം ഓർക്കുമ്പോൾ ഇവിടത്തെ കഷ്ടങ്ങൾ സാരമില്ല. ഒരു നാൾ നാഥന്റെ വരവിങ്കൽ ആ പ്രത്യാശയുടെ തുറമുഖത്ത് എത്തും കർത്തനോടൊത്തു വസിക്കുവാൻ.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...